പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ്‌ മേഖലയ്ക്ക് അവഗണന : ബിജു ആബേല്‍ ജേക്കബ്‌

January 16th, 2011

ദുബായ്‌ : മേഖലാ അടിസ്ഥാനത്തിലുള്ള  പ്രവാസി ഭാരതീയ ദിവസ് ഗള്‍ഫില്‍ എപ്പോള്‍ നടത്തുമെന്ന കാര്യം കേന്ദ്ര പ്രവാസി കാര്യ വകുപ്പ് വ്യക്തമാക്കണമെന്നു മാധ്യമ പ്രവര്‍ത്തകനും ദുബായിലെ ഇന്ത്യന്‍ മീഡിയാ ഫോറം മുന്‍ ജനറല്‍ സെക്രട്ടറിയുമായ ബിജു ആബേല്‍ ജേക്കബ് ആവ്യശ്യപ്പെട്ടു. അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഫോക്കാനയുടെ ഭാരവാഹികള്‍ക്കു  ദില്ലിയിയില്‍  കോണ്‍ഗ്രസ് സൌത്ത് ഇന്ത്യന്‍ ഫോറം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.

fokana-biju-abel-jacob-epathram

കോണ്‍ഗ്രസ് സൌത്ത് ഇന്ത്യന്‍ ഫോറം ദില്ലിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാജീവ് ജോസഫ്, ബിജു ആബേല്‍ ജേക്കബ്, ജി. കെ. പിള്ള, പോള്‍ കറുകപിള്ളി, ഷാജി മേച്ചേരി എന്നിവര്‍.

കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളിലെ പ്രവാസി ഭാരതീയ ദിവസ് പരിപാടികളില്‍ ഒന്നില്‍ പോലും ഗള്‍ഫ് ഇന്ത്യക്കാര്‍ക്കു വേണ്ടത്ര പരിഗണനയോ പ്രാധാന്യമോ ലഭിച്ചില്ല. ഇത്തവണയും ഇതു തന്നെ ആവര്‍ത്തിച്ചു. ഈ പശ്ചാത്തലത്തിലാണ് മേഖല പ്രവാസി ഭാരതീയ ദിവസ് ഗള്‍ഫില്‍ നടത്തണമെന്നു ആവശ്യം വിവിധ കോണുകളില്‍ നിന്നു ഉയര്‍ന്നിരിക്കുന്നത്.

എന്നാല്‍ ഇത്തരം ഒരു ആവ്യശ്യത്തിനു നേരെ കേന്ദ്ര പ്രവാസി കാര്യ വകുപ്പ്  അനുകൂലമായി പ്രതികരിക്കാത്തതു സങ്കടകരമാണെന്നും ആബേല്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തില്‍ വിദേശ ഇന്ത്യക്കാരുടെ പങ്കാളിത്തം സജീവമാക്കുവാനും പ്രവാസികള്‍ക്കു ശക്തമായ ക്ഷേമ പദ്ധതി യാഥാര്‍ത്ഥ്യ മാകുവാനുമായി അമേരിക്ക, ഗള്‍ഫ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവത്തിക്കുന്ന മലയാളി സംഘടനകള്‍ക്കിടയില്‍ ഏകോപനം ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ദില്ലി ടാജ് പാലസില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് സൌത്ത് ഇന്ത്യന്‍ ഫോറം പ്രസിഡണ്ട് രാജീവ് ജോസഫ് അദ്ധ്യക്ഷനായിരുന്നു. ഫൊക്കാന പ്രസിഡണ്ട് ജി. കെ. പിള്ള, മുന്‍ പ്രസിഡണ്ട് പോള്‍ കറുകപിള്ളി, ട്രഷറര്‍ ഷാജി മേച്ചേരി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഫോട്ടോ: കോണ്‍ഗ്രസ് സൌത്ത് ഇന്ത്യന്‍ ഫോറം ദില്ലിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാജീവ് ജോസഫ്, ബിജു ആബേല്‍ ജേക്കബ്, ജി. കെ. പിള്ള, പോള്‍ കറുകപിള്ളി, ഷാജി മേച്ചേരി എന്നിവര്‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുകവലി ഉപേക്ഷിച്ച് പ്രതിവര്‍ഷം 2520 ദിര്‍ഹം സമ്പാദിക്കുക: കെ. വി. ഷംസുദ്ധീന്‍

January 13th, 2011

k.v.shamsudheen-changatham-meet-epathram

അബുദാബി : പ്രവാസി കള്‍ പുകവലി ശീലം ഉപേക്ഷിക്കണം എന്നും അതുവഴി പ്രതിവര്‍ഷം നഷ്ടപ്പെടുത്തി ക്കൊണ്ടിരിക്കുന്ന 2520 ദിര്‍ഹം സമ്പാദിക്കാന്‍ കഴിയുമെന്നും മദ്യപാന ശീലം ഉപേക്ഷിക്കുക യാണെങ്കില്‍ ഇതിലും ഇരട്ടി സമ്പാദിക്കാന്‍ കഴിയുമെന്നും പ്രശസ്ത സാമ്പത്തിക കാര്യ വിദഗ്ധനും പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാനു മായ കെ. വി. ഷംസുദ്ധീന്‍ അഭിപ്രായപ്പെട്ടു.

അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ മിനി ഹാളില്‍ ‘പ്രവാസിയും നിക്ഷേപവും’ എന്ന വിഷയ ത്തെ ആസ്​പദമാക്കി ചങ്ങാത്തം ചങ്ങരംകുള ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
 
ദുര്‍വ്യയം പ്രവാസി യുടെ സഹജമായ സ്വഭാവ മായി മാറിയിരിക്കുക യാണെന്നും ഇതു നാം അറിയാതെ തന്നെ നമ്മെ നശിപ്പിക്കുക യാണെന്നും അദ്ദേഹം നിരവധി ഉദാഹരണ ങ്ങള്‍ സഹിതം  സമര്‍ത്ഥിച്ചു.

മാസ വരുമാന ത്തില്‍ 20 ശതമാനം എങ്കിലും സമ്പാദ്യ ത്തിലേക്ക് നീക്കി വെക്കാനോ ലാഭകര മായ മേഖല കളിലേക്ക് നിക്ഷേപം നടത്താനോ നാം തയ്യാറാകണം. ‘പല തുള്ളി പെരു വെള്ളം’ എന്ന രീതി യില്‍ ഇതു പ്രവാസി  ക്ക് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവഗണന കൂടാതെ മാന്യമായ ജീവിതം ഉറപ്പാക്കാന്‍ ആവും എന്നും അദ്ദേഹം വിശദീകരിച്ചു.
 
ചങ്ങാത്തം പ്രസിഡന്‍റ് നൗഷാദ് യൂസഫ്  അദ്ധ്യക്ഷത വഹിച്ചു.  മാധവന്‍ മൂക്കുതല, റഷീദ് മാസ്റ്റര്‍, രാമകൃഷ്ണന്‍, ജബ്ബാര്‍ ആലംകോട്, ഷെരീഫ് കാളച്ചാല്‍, അശോകന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.  ചങ്ങാത്തം ജനറല്‍ സെക്രട്ടറി ബഷീര്‍ ചങ്ങരംകുളം സ്വാഗതവും വൈസ് പ്രസിഡന്‍റ് ഫൈസല്‍ മൂച്ചിക്കല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പതിനൊന്നിന പരിപാടി കളുമായി സീതി സാഹിബ് വിചാരവേദി

January 11th, 2011

seethisahib-logo-epathramഅജ്മാന്‍: വനിത കള്‍ക്ക് അന്താരാഷ്ട്ര ലേഖന മത്സരം, വിദ്യഭ്യാസ സമ്മേളനം,  യുവ പ്രവാസി കള്‍ക്ക് പ്രസംഗ മത്സരം, അവാര്‍ഡ്‌ ദാന സമ്മേളനം, ഹൈസ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥി കള്‍ക്ക് ക്വിസ് മത്സരം, അനുസ്മരണ സമ്മേളനം,പുസ്തക പ്രകാശനം, നിയമ സെമിനാര്‍, കേരളത്തില്‍ വിദ്യാഭ്യാസ സെമിനാര്‍, അവാര്‍ഡ്‌ മീറ്റ്‌, തുടങ്ങിയ പതിനൊന്നിന പരിപാടി കള്‍ രണ്ടായിരത്തി പതിനൊന്നില്‍ സംഘടിപ്പി ക്കാന്‍ അല്‍ മനാമ ഫുഡ്‌ കോര്‍ട്ട് ഹാളില്‍ ചേര്‍ന്ന സീതി സാഹിബ്‌ വിചാരവേദി   യു. എ. ഇ. ചാപ്റ്റര്‍ പൊതു യോഗം തീരുമാനിച്ചു.
 
കെ. എച്. എം. അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ വീ.  പി.  അഹമ്മദ്‌ കുട്ടി മദനി ഉദ്ഘാടനം  നിര്‍വ്വഹിച്ചു.  ഇസ്മായില്‍ ഏറാമല, ജമാല്‍ മനയത്ത്, റസാക്ക് അല്‍ വാസല്‍, അബ്ദുള്ള മല്ലിച്ചെരി, ഇര്‍ഷാദ് ഓച്ചിറ, ബാവ തോട്ടത്തില്‍, അലി കൈപ്പമംഗലം, ബഷീര്‍ മാമ്പ്ര, എം.  പി.  മൂസ ഹാജി, അബ്ദുല്‍ ഹമീദ് വടക്കേക്കാട്, റസാക്ക് തൊഴിയൂര്‍,  എന്നിവര്‍ പദ്ധതി കള്‍‍ അവതരിപ്പിച്ചു. വെബ്‌ സൈറ്റ് വിപുല മാക്കാനും,ക്യാമ്പ്‌ സൈറ്റ്, തിരുവനന്തപുര ത്തെ  പഠന കേന്ദ്രം തുടങ്ങിയ സ്ഥാപിക്കാനുള്ള പ്രാരംഭ പരിപാടിക ള്‍ക്ക്  വിപുലമായ യോഗം ചേരാനും തീരുമാനിച്ചു.  അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുടുംബ സംഗമവും വാര്‍ഷികാഘോഷവും

January 11th, 2011

kundara-nri-assossiation-inaguration-epathram

അബുദാബി : കൊല്ലം ജില്ലയിലെ കുണ്ടറ നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ, ‘കുണ്ടറ കള്‍ച്ചറല്‍ & എന്‍. ആര്‍. ഐ. വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍’ കുടുംബ സംഗമവും ആറാമത്‌ വാര്‍ഷിക ആഘോഷവും  വെബ്സൈറ്റ് ഉദ്ഘാടനവും അബുദാബി മുസ്സഫ എമിറേറ്റ്സ് ഫ്യൂച്ചര്‍ അക്കാദമി ഓഡിറ്റോറിയ ത്തില്‍ നടന്നു.
 
പ്രസിഡന്‍റ്  അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്‌ അദ്ധ്യക്ഷത വഹിച്ചു.  പൊതു സമ്മേളനം കെ. കെ. മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു.  തുടര്‍ന്ന്‍ വെബ്സൈറ്റ്‌ www.mykundara.com  സ്വിച്ച്ഓണ്‍ കര്‍മ്മവും നിര്‍വ്വഹിച്ചു.
 

kundara-nri-website-inaguration-epathram

ജനറല്‍ സെക്രട്ടറി പ്രതാപന്‍ സ്വാഗതം ആശംസിച്ചു.  റോബിന്‍സണ്‍  പണിക്കര്‍, ഫിലിപ്പോസ് വര്‍ഗ്ഗീസ്‌, ഷാലു ജോണ്‍,  ജെസ്സി അന്ന ഫിലിപ്പ്‌, ജെറി രാജന്‍, ഡോ.നൗഷാദ്‌  എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.  നൈനാന്‍ തോമസ്‌ പണിക്കര്‍  നന്ദി പ്രകാശിപ്പിച്ചു.
 
യു. എ. ഇ. യില്‍ 25  വര്‍ഷം പ്രവാസ ജീവിതം പൂര്‍ത്തിയാക്കിയ അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു.  അസ്സോസ്സിയേഷന്‍ അംഗങ്ങളുടെയും, കുട്ടികളുടെയും വിവിധ കലാപരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജബ്ബാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

January 9th, 2011

jabbari-ka-epathram

ദുബായ്‌ : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയാ ഫോറം സ്ഥാപക അംഗവുമായ കെ. എ. ജബാരിയെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബായ്‌ വെല്‍ കെയര്‍ ആശുപത്രിയില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തെ ചികില്‍സിച്ചു വരികയാണ്.

ഉദര സംബന്ധമായ രോഗം മൂലം ഇദ്ദേഹത്തെ കഴിഞ്ഞ ഒക്ടോബറില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചു വരികയായിരുന്ന ഇദ്ദേഹത്തിന് വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വിശദമായ പരിശോധനകള്‍ നടത്തി ചികില്‍സ ആരംഭിക്കും എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ‘കേളു’ സി. ഡി. പ്രകാശനം ചെയ്തു
Next »Next Page » കുടുംബ സംഗമവും വാര്‍ഷികാഘോഷവും »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine