വെണ്മ ഓണം ബക്രീദ് സംഗമം നവംബര്‍ 18 ന്

November 15th, 2011

venma-abudhabi-eid-meet-ePathram
അബുദാബി : യു. എ. ഇ. യിലെ വെഞ്ഞാറമൂട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ വെണ്മ യു. എ. ഇ. യുടെ ഓണം – ബക്രീദ് ആഘോഷ ങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു.

നവംബര്‍ 18 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 വരെ ദുബായ് മംസാര്‍ പാര്‍ക്കില്‍ നടക്കുന്ന ‘ഓണം – ഈദ്‌ സംഗമ’ ത്തില്‍ അത്തപ്പൂക്കളം, അംഗ ങ്ങളുടെയും കുട്ടികളു ടെയും കലാ കായിക നര്‍മ്മ പരിപാടി കള്‍, വിവിധ മല്‍സര ങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

venma-abudhabi-eid-onam-meet-ePathram
അബുദാബി മലയാളി സമാജ ത്തില്‍ സംഘടിപ്പിച്ച അബുദാബി യൂണിറ്റ് സമ്മേളന ത്തിലാണ് സ്വാഗത സംഘം രൂപീകരിച്ചത്. വെണ്മ വൈസ്‌ പ്രസിഡന്‍റ് സുദര്‍ശന്‍ അദ്ധ്യക്ഷത വഹിച്ചു. സമാജം പ്രസിഡന്‍റ് മനോജ്‌ പുഷ്കര്‍ മുഖ്യാതിഥി യായി പങ്കെടുത്തു. രാജേന്ദ്രന്‍ വെഞ്ഞാറമൂട് സ്വാഗതവും ജ്യോതി കുമാര്‍ നന്ദിയും പറഞ്ഞു.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : രാജേന്ദ്രന്‍ വെഞ്ഞാറമൂട് 050 566 38 17 , സുദര്‍ശനന്‍ 050 545 96 41

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ചരിത്ര സെമിനാര്‍ നടത്തി

November 9th, 2011

gs-padmakumar-prasakthi-abudhabi-seminar-ePathram
അബുദാബി : കേരളവും നവോത്ഥാന ആശയങ്ങളും എന്ന വിഷയ ത്തില്‍ പ്രസക്തി യുടെ നേതൃത്വ ത്തില്‍ കേരള സോഷ്യല്‍ സെന്‍ററില്‍ ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു.

സെമിനാറില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ബ്രേക്ക്ത്രൂ സയന്‍സ് സൊസൈറ്റി കേരള ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ജി. എസ്. പത്മകുമാര്‍ ‘കേരളവും നവോത്ഥാന ആശയങ്ങളും’ എന്ന വിഷയം അവതരിപ്പിച്ചു.

പ്രസക്തി വൈസ് പ്രസിഡന്‍റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിച്ച സെമിനാര്‍ കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു.

ഇ. ആര്‍. ജോഷി (യുവ കലാ സാഹിതി), ടി. പി. ഗംഗാധരന്‍ (കല, അബുദാബി), സുരേഷ് പാടൂര്‍ ( കെ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി), ധനേഷ് കുമാര്‍ (ഫ്രണ്ട്‌സ് ഓഫ് കെ. എസ്. എസ്. പി.), അഷ്‌റഫ് ചമ്പാട് (കൈരളി കള്‍ച്ചറല്‍ ഫോറം), അജി രാധാകൃഷ്ണന്‍ (പ്രസക്തി), ടി. കൃഷ്ണകുമാര്‍, സുഭാഷ് ചന്ദ്ര എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാല്പതു വര്‍ഷം പിന്നിട്ട പ്രവാസികളെ സ്വരുമ ആദരിക്കുന്നു

November 2nd, 2011

swaruma-dubai-logo-epathram
ദുബായ് : സ്വരുമ ദുബായ് കലാ സാംസ്കാരിക വേദി യുടെ ഈദ്‌ ആഘോഷവും യു. എ. ഇ. ദേശീയ ദിനാചരണവും ഡിസംബര്‍ 9 വെള്ളിയാഴ്ച ദുബായ് ദേര ഡൌണ്‍ ടൌണ്‍ മെട്രോ ഹോട്ടലില്‍ വെച്ച് നടക്കും.

യു. ഏ. ഇ. യില്‍ 40 വര്‍ഷം പൂര്‍ത്തി യാക്കിയ പ്രവാസി മലയാളി കളെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന്‍ വിവിധ കലാ പരിപാടി കളും അരങ്ങേറും.

പരിപാടി യുടെ നടത്തിപ്പിന്നായി ഹുസൈനാര്‍ പി. (ചെയര്‍മാന്‍), സുബൈര്‍ വെള്ളിയോട്(വൈസ് ചെയര്‍മാന്‍), എസ്‌. പി. മഹമൂദ് (കണ്‍വീനര്‍), മുഹമ്മദലി (ജോയിന്‍റ് കണ്‍വീനര്‍), ലത്തീഫ് തണ്ടലം (ഫിനാന്‍സ്), റീന സലിം (കോര്‍ഡിനേറ്റര്‍) എന്നിവര്‍ അംഗ ങ്ങളായി സ്വാഗത സംഘം രൂപികരിച്ചു.

- pma

വായിക്കുക: , ,

1 അഭിപ്രായം »

വെട്ടം കൂട്ടായ്മ സംഘടിപ്പിച്ചു

October 31st, 2011

vettam-uae-orumichoru-pakal-ePathram
അബുദാബി : ഫേയ്സ്ബുക്ക് സഹൃദയ കൂട്ടായ്മ വെട്ടം അംഗങ്ങളുടെ യു. എ. ഇ. യിലെ ഒത്തു ചേരല്‍ ‘വെട്ടം ഒരുമിച്ചൊരു പകല്‍’  സ്നേഹ സംഗമം 2011 അബുദാബി യില്‍ നടന്നു.

സോമന്‍ കരിവെള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. നൌഷാദ് ഉമ്മര്‍, ഗിരീഷ്‌ പലേരി, മനീഷ്‌, ഷാഫി, സഹര്‍ അഹമ്മദ്‌, ആന്‍റണി വിന്‍സെന്‍റ്, നസീര്‍ ഉസ്മാന്‍, മനുരാജ്, ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു. മായ അജയ്‌ സ്വാഗതവും സുരേഷ് മഠത്തില്‍ നന്ദിയും പറഞ്ഞു.

– അയച്ചു തന്നത് : വെള്ളിയോടന്‍

- pma

വായിക്കുക: ,

1 അഭിപ്രായം »

ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം ജനറല്‍ കണ്‍വെന്‍ഷന്‍

October 28th, 2011

gvr-nri-forum-logo-epathramദുബായ് : യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം സംഘടി പ്പിച്ചു വരുന്ന ‘സല്യൂട്ട് യു. എ. ഇ’ എന്ന പരിപാടി ഈ വര്‍ഷവും ഡിസംബര്‍ 2 വെള്ളിയാഴ്ച ദുബായ് ശൈയ്ഖ് റാഷിദ് ഓഡിറ്റോറിയ ത്തില്‍ വെച്ച് ആഘോഷിക്കുന്നു.

ഇതിനു മുന്നോടി യായി യു. എ. ഇ. യിലെ പ്രവാസി കളായ ഗുരുവായൂര്‍ പ്രദേശത്തുള്ള വരുടെ ഒരു ജനറല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 28 വെള്ളിയാഴ്ച 5 മണിക്ക് ഷാര്‍ജ ഏഷ്യാ മ്യൂസിക് ഇന്‍സ്റ്റി ട്യൂട്ടില്‍ വെച്ച് ചേരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 574 08 08 (പി. വി. കബീര്‍ ബാബു)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വെട്ടം ഒരുമിച്ചൊരു പകല്‍
Next »Next Page » സ്പെഷ്യല്‍ പൊതുയോഗവും കാമ്പയിന്‍ ഉത്ഘാടനവും »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine