അബൂദാബി യില്‍ പെയ്ഡ്‌ പാര്‍ക്കിംഗ് വ്യാപകമാവുന്നു

July 15th, 2010

mawaqif-pay-to-park-epathramഅബുദാബി: അബുദാബിയിലെ രണ്ടു സ്ഥലങ്ങളില്‍ കൂടി  ‘മവാഖിഫ്‌ പെയിഡ് പാര്‍ക്കിംഗ്’ നിലവില്‍ വന്നു. ആദ്യ മേഖല ഖലീഫ സ്ട്രീറ്റ്‌,   ഈസ്റ്റ്‌ റോഡ്‌, കോര്‍ണീഷ് റോഡ്‌, സ്ട്രീറ്റ്‌ നമ്പര്‍ 6  എന്നിവിട ങ്ങളിലാണ്.  1,937  ‘പാര്‍ക്കിംഗ് ബേ’ കളുണ്ടാവും. രണ്ടാമത്തെ മേഖലയില്‍ 614  ‘പാര്‍ക്കിംഗ് ബേ’ കള്‍ എയര്‍പോര്‍ട്ട് റോഡ്‌,  കോര്‍ണീഷ് റോഡ്‌ എന്നിവിട ങ്ങളിലുമാണ്. രണ്ടു മേഖല കളിലും ശനിയാഴ്‌ച മുതല്‍ വ്യാഴാഴ്ച   വരെ യുള്ള ദിവസ ങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 9 വരെ, മണിക്കൂറിനു 3 ദിര്‍ഹം നിരക്കില്‍ ‘പ്രീമിയം പാര്‍ക്കിംഗ്’ അനുവദിക്കും. ഇവിടെ  ഒരു തവണ 4 മണിക്കൂര്‍ മാത്രമേ വാഹനം നിര്‍ത്തിയിടാന്‍ പാടുള്ളൂ.  മണിക്കൂറിനു 2 ദിര്‍ഹം അല്ലെങ്കില്‍ ദിനം പ്രതി 15 ദിര്‍ഹം ഫീസ്‌ അടക്കാവുന്നതു മായ ‘സ്റ്റാന്‍ഡേര്‍ഡ്‌’   എന്നിങ്ങനെയുള്ള  വിഭാഗ ങ്ങളിലാണ് പെയ്ഡ്‌ പാര്‍ക്കിംഗ്.
 
സ്റ്റാന്‍ഡേര്‍ഡ്‌ ബേ യ്ക്ക് സമീപം   താമസി ക്കുന്നവര്‍ക്ക്‌, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ട്(DoT)  റെസിഡന്‍ഷ്യല്‍  പെര്‍മിറ്റ്‌  അനുവദിക്കും. ഒരു കുടുംബത്തിന് രണ്ടു പെര്‍മിറ്റു കള്‍ ലഭിക്കും. വാഹന ഉടമയുടെ പിതാവ്, മാതാവ്, ഭാര്യ/ ഭര്‍ത്താവ്‌,  മക്കള്‍  എന്നിവര്‍ക്ക്‌ പെര്‍മിറ്റിന് അപേക്ഷിക്കാം.  വിസ /  പാസ്പോര്‍ട്ട് കോപ്പി,   കെട്ടിട വാടക / ഉടമസ്ഥാവകാശം എന്നിവ യുമായി ബന്ധപ്പെട്ട രേഖ, ഏറ്റവും അവസാനം അടച്ച വൈദ്യുതി ബില്‍, വാഹന ത്തിന്‍റെ ഉടമാവകാശ രേഖ, വാഹന ഉടമ യല്ലാ അപേക്ഷി ക്കുന്നത് എങ്കില്‍  അപേക്ഷ കനും, വാഹന ഉടമയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന രേഖ  എന്നിവ ഹാജരാക്കണം.  ആദ്യത്തെ പെര്‍മിറ്റ്‌ ഒരു വര്‍ഷ ത്തിന് 800 ദിര്‍ഹവും, രണ്ടാമത്തെ പെര്‍മിറ്റ്‌ ലഭിക്കാന്‍  1200 ദിര്‍ഹവും അടക്കണം. ഇങ്ങിനെ ലഭിക്കുന്ന പെര്‍മിറ്റ്‌ പരിശോധ കര്‍ക്ക് വ്യക്തമായി  കാണും വിധം വാഹന ങ്ങളില്‍ പ്രദര്‍ശി പ്പിക്കണം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എ.ഇ.യില്‍ പെട്രോള്‍ വില വര്‍ദ്ധന

July 13th, 2010

petrol-price-hike-epathramഅബുദാബി :  യു. എ. ഇ. യില്‍ പെട്രോള്‍ ലിറ്ററിന് ഇരുപത് ഫില്‍സ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു എന്ന് പെട്രോള്‍ വിതരണ ക്കമ്പനികള്‍ അറിയിച്ചു. ജൂലായ്‌ പതിനഞ്ചാം തിയ്യതി മുതല്‍ ആയിരിക്കും പുതിയ നിരക്ക്. ഇത് സംബന്ധിച്ച അറിയിപ്പ്‌ തിങ്കളാഴ്‌ച വിതരണം ചെയ്തു കഴിഞ്ഞു. എല്ലാ എമിറേറ്റു കളിലെയും പെട്രോള്‍ പമ്പുകളില്‍ വില വര്‍ദ്ധന ബാധക മായിരിക്കും.

പെട്രോള്‍ വിതരണ ക്കമ്പനികള്‍ വര്‍ഷ ങ്ങളായി നേരിട്ടു വരുന്ന നഷ്ടം നികത്താനുള്ള നടപടി യുടെ ആദ്യ പടിയാണ് ഈ വില വര്‍ദ്ധന എന്നാണ് വിതരണ ക്കമ്പനികള്‍ പുറപ്പെടുവിച്ച പ്രസ്താവന യില്‍ വ്യക്തമാക്കി യിരിക്കുന്നത്.

വരും നാളു കളില്‍ വീണ്ടും വില വര്‍ദ്ധിക്കും എന്ന സൂചന യുമുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസ ത്തില്‍ പെട്രോളിന്‍റെ വില പതിനൊന്നു ശതമാനം വര്‍ദ്ധി പ്പിച്ചിരുന്നു. പെട്രോള്‍ വില്‍ക്കുന്ന തിന്‍റെ യൂണിറ്റ് ഗ്യാലനില്‍ നിന്ന് ലിറ്ററാക്കി മാറ്റുക യും പെട്രോളിന്‍റെ വില ലിറ്ററി ലേക്ക് മാറ്റി നിശ്ചയി ക്കുകയും ചെയ്തു.  മെട്രിക് സമ്പ്രദായ ത്തിലേക്കുള്ള സമ്പൂര്‍ണ മാറ്റം എന്ന നിലയില്‍ ആയിരുന്നു ഇതിനെ കണ്ടിരുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളത്തിലെ നിക്ഷേപ അവസരങ്ങള്‍

June 28th, 2010

kerala-economic-forum-epathramദുബായ്‌ : കേരള എക്കണോമിക്‌ ഫോറത്തിന്റെ കീഴില്‍ “കേരളത്തിലെ നിക്ഷേപ അവസരങ്ങള്‍” എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ദുബായ്‌ ഫ്ലോറ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ നടന്ന സെമിനാറില്‍ കേരളത്തില്‍ വളരെയധികം നിക്ഷേപ സാദ്ധ്യതകള്‍ ഉണ്ടെന്നും മലയാളികള്‍, പ്രത്യേകിച്ചും വിദേശ മലയാളികള്‍ വേണ്ട വിധം അവസരങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും, കേരളത്തിലെ അസംസ്കൃത സാധനങ്ങള്‍ വിദേശത്ത് കൊണ്ട് പോയി മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി മലയാളികള്‍ക്ക് തന്നെ വില്‍ക്കുന്നു.

നിക്ഷേപകരുടെ ചോദ്യങ്ങള്‍ക്ക് കെ. ഇ. എഫ്. ചെയര്‍മാന്‍ അഡ്വ. നജീതും, കെ. വി. ഷംസുദ്ദീനും മറുപടി പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എ.ഇ.യിലെ ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഫണ്ട്

June 22nd, 2010

prisoner-epathramദുബായ്‌ : യു.എ.ഇ. യിലെ ജെയിലുകളില്‍ കഴിയുന്ന ഇന്ത്യാക്കാരായ തടവുകാര്‍ക്ക്‌ മോചനത്തിനുള്ള പ്രതീക്ഷയുമായി രണ്ടു പ്രവാസി സംഘടനകള്‍ ഫണ്ട് ശേഖരണം നടത്തി. ഷാര്‍ജയിലെ ഇന്‍ഡ്യന്‍ ബിസിനസ് ആന്‍ഡ്‌ പ്രൊഫഷണല്‍ കൌണ്‍സില്‍ (Indian Business and Professional Council, Sharjah), ഇന്‍ഡ്യന്‍ ഗോള്‍ഫേഴ്സ് സൊസൈറ്റി യു.എ.ഇ. (Indian Golfers Society UAE) എന്നീ സംഘടനകളാണ് ഫണ്ട് ശേഖരിച്ചത്. ക്രിമിനല്‍ അല്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് മോചനത്തിനുള്ള “ദിയ” പണം നല്‍കാന്‍ ആണ് ഈ ഫണ്ട് ഉപയോഗിക്കുക എന്ന് ഇന്‍ഡ്യന്‍ ബിസിനസ് ആന്‍ഡ്‌ പ്രൊഫഷണല്‍ കൌണ്‍സില്‍, ഷാര്‍ജയുടെ വൈസ്‌ പ്രസിഡണ്ട് കെ. വി. ഷംസുദ്ദീന്‍ അറിയിച്ചു. ശനിയാഴ്ച ദുബായില്‍ നടന്ന ഒരു ഗോള്‍ഫ്‌ ടൂര്‍ണമെന്റിനോട്‌ അനുബന്ധിച്ച് നടന്ന അത്താഴ വിരുന്നിലാണ് 5 ലക്ഷം ദിര്‍ഹം ഈ ഫണ്ടിലേയ്ക്ക് സമാഹരിച്ചത്.

ശരിയത്ത്‌ നിയമ പ്രകാരം കുറ്റം ചെയ്ത പ്രതി കുറ്റകൃത്യത്തിനു ഇരയായ ആളുടെ കുടുംബത്തിന് നല്‍കുന്ന പണമാണ് “ദിയ” അഥവാ “Blood Money”. കൊലപാതകത്തിനു മാത്രമല്ല, ഒരു അപകട മരണം ഉണ്ടായാലും അതിന്റെ ഉത്തരവാദിത്വം വഹിയ്ക്കേണ്ടി വരുന്ന ആള്‍ ദിയ നല്‍കണമെന്നാണ് നിയമം അനുശാസിക്കുന്നത്. 2 ലക്ഷം രൂപയാണ് യു.എ.ഇ. നിയമ പ്രകാരം ദിയ യായി നല്‍കേണ്ടത്. മനപൂര്‍വ്വമല്ലാത്ത വാഹന അപകടങ്ങളിലും മറ്റും പ്രതികളാകുന്ന പലരും ദിയ നല്‍കാനാവാതെ തടവ്‌ അനുഭവിക്കേണ്ടി വരുന്നു.

യു.എ.ഇ. ജെയിലുകളില്‍ ഇങ്ങനെ കഴിയുന്ന തടവുകാരില്‍ നിന്നും തെരഞ്ഞെടുത്ത 13 ഇന്ത്യാക്കാരെ മോചിപ്പിക്കാനാണ് ആദ്യ ഘട്ടത്തില്‍ ശ്രമിക്കുന്നത്. ഇവരുടെ മോചനത്തിന് ഈ തുക മതിയാവില്ലെങ്കിലും, പലപ്പോഴും പ്രതികളുടെ നിരപരാധിത്വവും നിസഹായാവസ്ഥയും ഇരകളുടെ ബന്ധുക്കളെ പറഞ്ഞു മനസ്സിലാക്കിയാല്‍ ദിയ പണത്തില്‍ ഇളവ്‌ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പല സംഘടനകളും ഏറ്റെടുത്തു നടത്തുന്നുമുണ്ട്.

മൂന്നു വര്‍ഷമായി തടവില്‍ കഴിയുന്ന ഒരു മലയാളി യും ഈ കൂട്ടത്തിലുണ്ട്. ഇയാള്‍ ഓടിച്ച വാഹനമിടിച്ചു ഒരു കാല്‍ നടക്കാരന്‍ മരിച്ചതാണ് ഇയാളെ കുറ്റക്കാരനാക്കിയത്. ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചു 6 മാസത്തിനുള്ളില്‍ അപകടം നടന്നതിനാല്‍ ഇന്‍ഷൂറന്‍സ് തുകയും ലഭിച്ചില്ല. ദിയ പണം നല്‍കാന്‍ ഗതിയില്ലാതെ കഴിഞ്ഞ മൂന്നു വര്‍ഷമായി തടവില്‍ കഴിയുന്ന 28കാരനായ ഇയാള്‍ക്കും ഇപ്പോള്‍ മോചനം ലഭിയ്ക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

kv-shamsudheen

കെ.വി.ഷംസുദ്ദീന്‍

ഇത്തരത്തില്‍ സഹായം അര്‍ഹിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ അനേകം പേര്‍ ഇനിയും തടവില്‍ കഴിയുന്നുണ്ട്. ഇവിടത്തെ പല വ്യവസായ പ്രമുഖരും നാട്ടില്‍ പല രീതിയിലുമുള്ള സാമൂഹ്യ സേവനം നടത്തുന്നുണ്ട്. എന്നാല്‍ പ്രവാസികള്‍ക്കിടയില്‍ തന്നെ ഇത്തരം സഹായം ആവശ്യമുള്ളപ്പോള്‍, എന്ത് കൊണ്ട് ഇവിടെ തന്നെ ഈ സഹായം ലഭ്യമാക്കിക്കൂടാ എന്ന ചിന്തയാണ് തങ്ങളെ നയിച്ചത് എന്ന് ഗള്‍ഫ്‌ മേഖലയില്‍ ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, ഇന്‍ഡ്യന്‍ ബിസിനസ് ആന്‍ഡ്‌ പ്രൊഫഷണല്‍ കൌണ്‍സില്‍, ഷാര്‍ജയുടെ വൈസ്‌ പ്രസിഡണ്ടും, ഹ്യുമാനിറ്റെറിയന്‍ ഫണ്ട് മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ കെ. വി. ഷംസുദ്ദീന്‍ പറയുന്നു. ഇപ്പോള്‍ സമാഹരിച്ച തുക ഒരു തുടക്കം മാത്രമാണ്. ഇനിയും കൂടുതല്‍ ബിസിനസുകളുടെയും വ്യക്തികളുടെയും പങ്കാളിത്തം ഈ ഉദ്യമത്തില്‍ കൊണ്ട് വരാനുള്ള പരിപാടികള്‍ തങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ആദ്യ പടിയായി ഒരു മില്യണ്‍ ദിര്‍ഹം സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ ഇന്ത്യന്‍ വെല്‍ഫെയര്‍ റിസോഴ്സ് സെന്റര്‍

June 18th, 2010

lokesh-indian-media-abudhabiഅബുദാബി : യു.എ.ഇ. യിലെ ഇന്ത്യന്‍ തൊഴിലാളി കളുടെ ക്ഷേമത്തിനു വേണ്ടി ഇന്ത്യന്‍ എംബസി യുടെ നേതൃത്വത്തില്‍ ദുബായില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ വെല്‍ഫയര്‍ റിസോഴ്സ് സെന്‍റെര്‍ (IWRC) ആഗസ്റ്റ് മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും. കൂടാതെ എല്ലാ എമിറേറ്റു കളിലും സബ് സെന്‍റര്‍ കൂടി ഉണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ ലൈന്‍ സംവിധാന ത്തോടെയുള്ള സെന്ററിലൂടെ നിയമ സഹായം, വൈദ്യ സഹായം, കൗണ്‍സിലിംഗ് എന്നിവ ലഭ്യമാവും എന്നും ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് അറിയിച്ചു.

അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘ഇന്ത്യന്‍ മീഡിയ അബുദാബി’ (ഇമ) യുമായി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ ഒരുക്കിയ മുഖാമുഖ ത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.


(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം)

യു. എ. ഇ. യിലെ മുഴുവന്‍ ഇന്ത്യക്കാരുടെയും വിവരങ്ങള്‍ അടങ്ങുന്ന ‘ഡാറ്റാ ബാങ്ക്’ എംബസിക്കു കീഴില്‍ ഉടന്‍ ആരംഭിക്കും. ഇതിന്‍റെ സോഫ്റ്റ്‌വേര്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി ക്കഴിഞ്ഞു. അതിനായി അന്തര്‍ദേശീയ സോഫ്റ്റ്‌വെയര്‍ കമ്പനി കളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഇന്ത്യന്‍ എംബസിയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റിന്‍റെ നേതൃത്വത്തില്‍, നിരാലംബരായ തൊഴിലാളികളെ സഹായിക്കുന്ന നടപടികള്‍ സ്വീകരിച്ചു വരികയാണ്. പാസ്‌പോര്‍ട്ട് സേവന ത്തിലൂടെ സമാഹരിക്കുന്ന ഫണ്ടില്‍ ഇപ്പോള്‍ നാലു കോടി യോളം രൂപയുണ്ട്. ഇത് സഹായം ആവശ്യമുള്ള നിരാലംബരായ ഇന്ത്യക്കാര്‍ക്കു വേണ്ടി ഉപയോഗിക്കും എന്നും അംബാസിഡര്‍ പറഞ്ഞു.

യു.എ.ഇ. യിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ വിവിധ പ്രശ്‌നങ്ങള്‍ മുഖാമുഖത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അംബാസിഡറുടെ ശ്രദ്ധയില്‍ പെടുത്തി. മാധ്യമ പ്രവര്‍ത്തകരെ ക്കൂടാതെ ഐ. എസ്. സി. പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി രമേഷ് പണിക്കര്‍, ഇന്ത്യന്‍ എംബസിയിലെ സെക്കന്‍ഡ് സെക്രട്ടറി സുമതി വാസുദേവ് എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രേരണ ശരത് ചന്ദ്രന്‍ അനുസ്മരണം
Next »Next Page » മന്‍മോഹന്‍ സിംഗ് യു.എ.ഇ. സന്ദര്‍ശിക്കുന്നു »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine