ബി. ജെ. പി. ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം : പി. ജി. രാജേന്ദ്രൻ

October 18th, 2022

uae-janatha-cultural-center-jcc-ePathram
ദുബായ് : മതത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എതിർക്കാൻ മതാതീത സോഷ്യലിസ്റ്റ് – രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ലയിച്ച് ഒന്നാകണം. രാജ്യത്ത് ബി. ജെ. പി.ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം എന്നും ജനത പ്രവാസി ഓവർസീസ് കമ്മിറ്റി പ്രസിഡണ്ട് പി. ജി. രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

ജനത കൾച്ചറൽ സെൻറർ യു. എ. ഇ. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബായില്‍ നടന്ന മഹാത്മാ ഗാന്ധി – ജയ പ്രകാശ് നാരായണൻ – ഡോക്ടർ റാം മനോഹർ ലോഹ്യ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി. ജി. രാജേന്ദ്രൻ.

അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണൻ ആഹ്വാനം ചെയ്ത പോലെ സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികൾ ലയിച്ച് ഒന്നാകണം. പൊതു ശത്രുവിനെ എതിർക്കാൻ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് പ്രതിപക്ഷ പാർട്ടികളുടെ മുന്നണി രൂപീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ജനത കൾച്ചർ സെൻറർ കമ്മിറ്റി പ്രസിഡണ്ട് ടി. ജെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജെ. പി. സി. സി. സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കൊളാവിപ്പാലം, ടെന്നിസൺ ചേന്നപ്പള്ളി, രാജേഷ്, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രദീപ് കാഞ്ഞങ്ങാട് സ്വാഗതവും ജ്യോതിഷ് കുമാർ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ രൂപീകരിച്ചു

October 17th, 2022

logo-malayalam-mission-of-kerala-government-ePathram
അജ്മാൻ : മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ ഉദ്ഘാടനം പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട നിർവ്വഹിച്ചു. പ്രവാസി കുട്ടികളുടെ മലയാള ഭാഷാ പഠനത്തിനായി പ്രവർത്തിക്കുന്ന മലയാളം മിഷൻ 2018 ജനുവരി മുതൽ യു. എ. ഇ. ചാപ്റ്ററിനു കീഴിൽ അജ്മാനിൽ ഒരു മേഖലയായി പ്രവർത്തിച്ചു വരികയായിരുന്നു.

murukan-kattakkada-inaugurate-malayalam-mission-ajman-chapter-ePathram

മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യുന്നു

പുതിയ ചാപ്റ്ററായി അജ്മാൻ മേഖല മാറിയതോടെ പുതിയ ഭരണ സമിതി നിലവിൽ വന്നു. മലയാളം മിഷൻ ചാപ്റ്റർ ചെയർമാൻ ഷംസു സമാൻ, പ്രസിഡണ്ട് ഫാമി ഷംസുദ്ദീൻ, സെക്രട്ടറി ജാസിം മുഹമ്മദ്‌, വൈസ്‌ പ്രസിഡണ്ട് പ്രജിത്ത്‌, ജോയിന്‍റ് സെക്രട്ടറി ഷെമിനി സനിൽ, ജനറൽ കൺ വീനർ ദീപ്തി ബിനു, ചാപ്റ്റർ കൺവീനർ അഞ്ചു ജോസ്‌ മറ്റ്‌ 13 ജനറൽ കൗൺസിൽ അംഗങ്ങൾ എന്നിവർ അടങ്ങിയ താണു പുതിയ ഭരണ സമിതി.

അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ നടന്ന അമ്മ മലയാളം എന്ന ഈ പരിപാടിയിൽ വെച്ച്‌ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട അജ്മാൻ ചാപ്റ്റർ അദ്ധ്യാപകര്‍ക്ക് ഐ. ഡി. കാര്‍ഡ്, കണിക്കൊന്ന പഠനോത്സവ ത്തിലെ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു.

അജ്മാൻ ചാപ്റ്റർ സെക്രട്ടറി ജാസിം മുഹമ്മദ് സ്വാഗതം പറഞ്ഞു. ചാപ്റ്റർ പ്രസിഡണ്ട് ഫാമി ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. മലയാളം മിഷൻ യു. എ. ഇ. പ്രവർത്തനങ്ങളെ കുറിച്ച് കോഡിനേറ്റർ കെ. എൽ. ഗോപി വിശദമാക്കി.

വിവിധ സംഘടന പ്രതിനിധികൾ ആശംസകൾ നേര്‍ന്നു. ചാപ്റ്റർ കൺവീനർ ദീപ്തി ബിനു നന്ദി പറഞ്ഞു. കുട്ടികളും അദ്ധ്യാപകരും ചേർന്ന് അവതരിപ്പിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി. മലയാളം മിഷൻ അജ്മാൻ ; ഫേയ്സ് ബുക്ക് പേജ്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

കൈ പുണ്യം സീസൺ 2 പാചക മത്സരം

October 11th, 2022

kmcc-ladies-wing-kaipunyam-cooking-competition-ePathram

അബുദാബി : സംസ്ഥാന വനിതാ കെ. എം. സി. സി. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കൈ പുണ്യം സീസൺ -2’ എന്ന പേരിൽ ബിരിയാണി, പുഡ്ഡിംഗ് പാചക മത്സരം സംഘടിപ്പിക്കുന്നു. യു. എ. ഇ. യിൽ താമസക്കാരായ ഇന്ത്യൻ സ്ത്രീകൾക്കായി സംഘടിപ്പി ക്കുന്ന മത്സരം 2022 ഒക്ടോബർ 22 ശനിയാഴ്ച 3 മണി മുതൽ ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ വെച്ച് നടക്കും.

അബുദാബിയിലെ സാമൂഹ്യ – ജീവകാരുണ്യ രംഗ ങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി വരുന്ന കൂട്ടായ്മയാണ് വനിതാ കെ. എം. സി. സി. കമ്മിറ്റി.

പാചക കലയിൽ വനിതകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അതോടൊപ്പം കമ്മറ്റിയുടെ ജീവ കാരുണ്യ പദ്ധതികൾക്കു ഒരു കൈത്താങ്ങ് ആകുവാൻ കൂടിയാണ് കൈ പുണ്യം സീസൺ -2 പാചക മത്സരം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഓണ്‍ ലൈന്‍ രജിസ്ട്രേഷന് ഈ ലിങ്കില്‍ ക്ലിക്ക്  ചെയ്യാം. കൂടുതല്‍ വിശദ വിവരങ്ങൾക്ക് 052 569 5180, 054 364 5768, 054 550 4439 എന്നീ നമ്പറു കളിൽ ബന്ധപ്പെടാം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എയർ സുവിധ പിൻവലിക്കണം : ഇൻകാസ്

October 9th, 2022

logo-incas-indian-cultural-arts-society-ePathram ദുബായ് : കൊവിഡ് വ്യാപന ത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യലേക്ക് യാത്ര ചെയ്യുന്ന വരുടെ ആരോഗ്യ നില തൃപ്തികരം എന്നും പകര്‍ച്ച വ്യാധികള്‍ ഇല്ല എന്നും തെളിയിക്കുന്ന ഓൺ ലൈൻ സാക്ഷ്യ പത്രം എയർ സുവിധ ഇപ്പോഴും ഇന്ത്യ യിലേക്ക് നിര്‍ബ്ബന്ധം ആക്കിയിട്ടുള്ളത് പിൻ വലിക്കണം എന്ന് ദുബായ് ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി സി. സാദിഖ് അലി ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ മറ്റെല്ലാ രാജ്യങ്ങളും ഇത്തരത്തിലുള്ള റജിസ്റ്റ്രേഷന്‍ സംവിധാനം അവസാനിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടി ക്കാണിച്ചു കൊണ്ട് വിദേശ കാര്യ സഹ മന്ത്രി വി. മുരളീ ധരന് ഇന്‍കാസ് കമ്മിറ്റി നിവേദനം നൽകി. കൊവിഡ് മഹാ മാരി നിയന്ത്രണത്തില്‍ ആയ സാഹചര്യത്തില്‍ നിയമം പിന്‍ വലിക്കുവാന്‍ നടപടികള്‍ ഉണ്ടാവണം എന്നും നിവേദനം ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

October 3rd, 2022

atlas-ramachandran-ePathram

ദുബായ് : പ്രവാസി വ്യപാര പ്രമുഖനും ചലച്ചിത്ര നിര്‍മ്മാതാവും അഭിനേതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. ഒക്ടോബര്‍ 2 ഞായറാഴ്ച രാത്രിയില്‍ ദുബായിലെ ആശുപത്രിയില്‍ വെച്ചയിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. ഇതിനിടെ ശനിയാഴ്ച രാത്രി നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഭാര്യ ഇന്ദിരാ രാമചന്ദ്രനും മകള്‍ ഡോ. മഞ്ജു രാമ ചന്ദ്രനും മരണ സമയത്ത് കൂടെ ഉണ്ടായിരുന്നു. അന്ത്യ കർമ്മങ്ങൾ തിങ്കളാഴ്ച വൈകുന്നേരം ദുബായിൽ നടക്കും.

അറ്റ്ലസ് ജ്വല്ലറിയുടെ ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്നുളള പരസ്യ വാചക ത്തിലൂടെയാണ് അദ്ദേഹം ഏറെ ജനകീയന്‍ ആയത്.

atlas-ramachandran-in-gulf-based-tele-film-meghangal-ePathram

പുതു സംവിധായകരെ പ്രോത്സാഹിപ്പിക്കുവാന്‍ മുന്നില്‍ നിന്ന അറ്റ്ലസ് രാമചന്ദ്രന്‍, ഗള്‍ഫില്‍ ചിത്രീകരിച്ച ഷലീല്‍ കല്ലൂരിന്‍റെ ‘മേഘങ്ങള്‍’ എന്ന ടെലി സിനിമയുമായി സഹകരിച്ചിരുന്നു. ഒരു വ്യപാരി എന്ന നിലയില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കുക എന്നതില്‍ ഉപരി സിനിമാ നിര്‍മ്മാതാവ്, വിതരണക്കാരന്‍, അഭിനേതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആരോഗ്യ സേവനം വീട്ടു പടിക്കല്‍ : മൊബൈല്‍ ക്ലിനിക്കുമായി സേഹ
Next »Next Page » ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ : നോര്‍ക്ക – റൂട്ട്സ് വഴി സൗകര്യം »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine