അബുദാബി : ജീവകാരുണ്യ പ്രവർത്തകർക്ക് മാതൃക യായി പരവക്കൽ സാന്ത്വനം പ്രവാസി കൂട്ടായ്മ. ഭിന്ന ശേഷി ക്കാരായ അംഗ ങ്ങൾ അടങ്ങിയ അശരണരായ ഒരു കുടുംബ ത്തിന് അന്തിയുറങ്ങു വാൻ വീട് പണിതു നൽകുക യാണ് ഇടതു അനുഭാവി കളുടെ പ്രവാസി കൂട്ടായ്മയായ പരവക്കൽ സാന്ത്വനം പ്രവാസി കൂട്ടായ്മ.
മങ്കട മണ്ഡലത്തിലെ പുഴക്കാട്ടിരി പഞ്ചായത്ത് പതിനാലാം വാർഡിലാണ് ഹതഭാഗ്യരായ ഈ കുടുംബം കഴിയുന്നത്. നിർഭാഗ്യ വശാൽ ഔദ്യോഗിക രേഖകൾ എല്ലാം നഷ്ടമായ ഈ കുടുംബത്തിന് അധികൃതരിൽ നിന്നുള്ള ആനുകൂല്യ ങ്ങൾ ഒന്നും തന്നെ കിട്ടാറില്ല. ഈ കുടുംബ ത്തിന്റെ ദുരവസ്ഥ മനസ്സിലാക്കിയാണ് പ്രവാസ ലോകത്തു നിന്നുള്ള സഹായ ത്തോടെ സി. പി. ഐ.(എം) ബ്രാഞ്ച് കമ്മിറ്റി സാന്ത്വനം കൂട്ടായ്മ വീട് നിർമ്മിച്ചത്.
ആഗസ്റ്റ് 29 ശനിയാഴ്ച നടക്കുന്ന ലളിതമായ ചടങ്ങിൽ വീടിന്റെ താക്കോൽ ദാനം നടക്കും. ഇടതു പക്ഷ ജനാധിപത്യ മുന്നണി കൺവീനർ എ. വിജയരാഘവൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി. കെ. റഷീദലി തുടങ്ങിയവർ മുഖ്യ അതിഥി കളായി സംബന്ധിക്കും.