പവൻ കപൂർ : പുതിയ ഇന്ത്യൻ സ്ഥാനപതി

September 1st, 2019

pavan-kapoor-uae-indian-ambassador-ePathram

അബുദാബി : യു. എ. ഇ. യിലെ പുതിയ ഇന്ത്യൻ സ്ഥാന പതി യായി പവന്‍ കപൂറിനെ നിയമിച്ചു കൊണ്ട് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം ഉത്തരവ് ഇറക്കി. നിലവിലെ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി ക്കു പകര ക്കാരന്‍ ആയിട്ടാണ് പവൻ കപൂർ എത്തുന്നത്.

വിദേശ കാര്യ മന്ത്രാലയ ത്തിലും പ്രധാന മന്ത്രി യുടെ ഓഫീസിലും പ്രവർത്തി പരിചയമുള്ള പവൻ കപൂർ  1990 കേഡറിലെ ഐ. എഫ്. എസ്. ഉദ്യോഗസ്ഥ നാണ്.

അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌ മെന്റിൽ നിന്ന് എം. ബി. എ. യും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ഇന്റർ നാഷണൽ പൊളിറ്റി ക്കൽ ഇക്കണോമി യിൽ ബിരുദാനന്തര ബിരുദവും നേടി. കഴിഞ്ഞ മൂന്നു വർഷം ഇസ്രയേലിലെ ഇന്ത്യൻ സ്ഥാന പതി യായിരുന്നു. റഷ്യ, ലണ്ടൻ, ജനീവ എന്നിവിടങ്ങ ളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എംബസ്സി സേവന ങ്ങള്‍ മാസ ത്തിൽ രണ്ടു തവണ സമാജത്തിൽ

July 11th, 2019

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സി യുടെ സേവന ങ്ങള്‍ ഇനി മുതല്‍ ഓരോ മാസ ത്തിലും രണ്ടു തവണ വീതം സമാജ ത്തില്‍ ലഭ്യമാകും.

മുസ്സഫയിലും പരിസരങ്ങളി ലേയും ഇന്ത്യന്‍ പ്രവാസി സമൂഹ ത്തിന് ഉപ കാര പ്രദമാകും വിധ ത്തില്‍ അബു ദാബി മലയാളീ സമാജ ത്തില്‍ എംബസ്സി സേവന ങ്ങള്‍ ലഭ്യമായി തുടങ്ങിയത് കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ആയിരുന്നു.

അതിനായി വിപുല മായ സൗകര്യ ങ്ങള്‍ സമാജം ഒരുക്കു കയും എംബസ്സി ഉദ്യേഗ സ്ഥരും ബി. എല്‍. എസ്. ജീവന ക്കാരും സമാജ ത്തില്‍ എത്തി ഈ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കം കുറിക്കു കയും ചെയ്തിരുന്നു.

ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ച ഈ പദ്ധതിക്ക് കൂടുതല്‍ സ്വീകാര്യതയാണ് ലഭിച്ചത്. മാസ ത്തില്‍ ഒരു തവണ യായി ചിട്ട പ്പെടു ത്തി യിരുന്ന സേവന പ്രവര്‍ത്തന ങ്ങള്‍ ഇനി മുതല്‍ എല്ലാ മാസവും രണ്ട് വെള്ളി യാഴ്ച കളി ലായാണ് ക്രമീകരിച്ചിട്ടു ള്ളത്.

രാവിലെ 9 മണി മുതൽ വൈകു ന്നേരം 3 മണി വരെ സമാജത്തിൽ എംബസ്സി സര്‍വ്വീ സുകള്‍ ലഭ്യ മാകും എന്നും ഇതി നായി സമാജം ഓഫീ സുമായി ബന്ധ പ്പെടു വാനും ഭാര വാഹി കള്‍ അറിയിച്ചു.

ഫോൺ : 02 – 55 37 600, 050 761 6549.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തൊഴിലാളി ക്യാമ്പിൽ നിത്യോപ യോഗ സാധന ങ്ങളു മായി പയസ്വിനി കാസർ ഗോഡ്

June 2nd, 2019

payaswini-kasargod-ePathram
അബുദാബി : ജോലിയും ശമ്പളവും ഇല്ലാതെ മുസ്സഫ യിലെ ലേബർ ക്യാമ്പിൽ ദുരിതം അനുഭ വിക്കു ന്ന മല യാളി കൾ ഉൾ പ്പെടെ യുള്ള മുന്നൂ റോളം തൊഴി ലാളി കൾക്ക് ഭക്ഷ ണ സാധന ങ്ങളും മറ്റു നിത്യോ പയോഗ സാധന ങ്ങളും റമദാൻ മാസ ത്തിൽ എത്തിച്ച് കൊണ്ട് ‘പയ സ്വിനി കാസർ ഗോഡ്’ മറ്റു പ്രവാസി കൂട്ടായ്മ കൾക്ക് മാതൃക യായി.

അരി, പച്ച ക്കറി കൾ, തേയില, പാൽ പ്പൊടി തുടങ്ങി ഒരു ക്യാ മ്പി ലേക്ക് വേണ്ട തായ എല്ലാ വിധ സാധ നങ്ങളും കൂട്ടായ്മ നൽകുക യുണ്ടായി.

പത്തു മാസക്കാലമായി തൊഴി ലാളി കൾ അനു ഭവി ക്കുന്ന ദുരിത ത്തെ കുറിച്ച് വാർത്താ മാധ്യമ ങ്ങളി ലൂടെ അറിഞ്ഞ പയ സ്വിനി ഭാര വാഹി കൾ, അംഗ ങ്ങളിൽ നിന്ന് സ്വരൂ പിച്ച സാധന ങ്ങളും പണവും കൂടി യാണ് ഏക ദേശം പതി നഞ്ചു ദിവസ ത്തേ ക്ക് വേണ്ട തായ ഭക്ഷണ സാധന ങ്ങളും മറ്റു നിത്യോപ യോഗ സാധന ങ്ങളും എത്തിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശമ്പളം മുടങ്ങിയാൽ അറിയിക്കണം എന്ന് ഇന്ത്യന്‍ എംബസ്സി നിർദ്ദേശം

May 11th, 2019

abudhabi-indian-embassy-logo-ePathram
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യൻ പ്രവാസി കള്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപന ങ്ങളില്‍ നിന്നും ശമ്പളം വൈകുന്നു എങ്കിൽ ഉടനെ തന്നെ അബു ദാബി യിലെ ഇന്ത്യന്‍ എംബസ്സി, ദുബായി ലെ ഇന്ത്യൻ കോൺ സുലേറ്റ് എന്നി വിട ങ്ങളില്‍ അറിയിക്കണം എന്ന് നിര്‍ദ്ദേശം.

അബുദാബി, അൽ ഐന്‍ എന്നിവിട ങ്ങ ളിലെ തൊഴിൽ പ്രശ്നങ്ങൾ ca. abudhabi @ mea. gov. in എന്ന ഇ- മെയില്‍ വിലാസ ത്തിലും ദുബായ്, നോര്‍ ത്തേണ്‍ എമി റ്റേറു കളിലേയും പ്രശ്നങ്ങൾ labour. dubai @ mea. gov. in എന്ന ഇ- മെയില്‍ വിലാ സ ത്തിലും അയക്കണം.

യു. എ. ഇ. യിലേക്കു വരു ന്നവര്‍ എല്ലാ നടപടി ക്രമ ങ്ങ ളും പാലിച്ചും കൃത്യ മായ തൊഴിൽ അനുമതി ഉറപ്പു വരുത്തി യും മാത്രമേ നാട്ടില്‍ നിന്നും പുറ പ്പെടാന്‍ പാടുള്ളൂ എന്നും എംബസ്സി അധികൃതര്‍ അറിയിച്ചു.

പാസ്സ്പോര്‍ട്ട് പുതുക്കുവാന്‍ ഓണ്‍ലൈന്‍ അപേക്ഷ

വ്യാജ ഫോൺ വിളി : പ്രവാസികള്‍ കരുതിയിരിക്കുക 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പൂർവ്വ വിദ്യാർത്ഥി സംഗമം ‘മധുര സ്‌മൃതി കൾ’ ശ്രദ്ധേയമായി

April 30th, 2019

actor-shankar-attend-zamorins-guruvayurappan-college-alumni-family-meet-2019-ePathram
ഷാർജ : കോഴിക്കോട് സാമൂതിരി ഗുരു വായൂ രപ്പൻ കോളേജ് അലുമിനി യു. എ. ഇ. ചാപ്റ്റർ സംഗമം ‘മധുര സ്‌മൃതി കൾ’ പരിപാടിയുടെ വൈവിധ്യ ത്താല്‍ ശ്രദ്ധേയ മായി. പ്രശസ്ത അഭി നേതാവ് ശങ്കർ കുടുംബ സംഗമം ഉത്ഘാ ടനം ചെയ്തു.

നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടി ലേ ക്ക് തിരിച്ചു പോവുന്ന സതീഷ് നായർ ക്കു യാത്ര യയപ്പു നൽകി. സ്ഥാപക അംഗ ങ്ങ ളായ മോഹൻ വെങ്കിട്ട്, സലിം. കെ. പി., രഘു രാജ്, സാമൂഹ്യ പ്രവർത്തകൻ നസീർ വാടാന പ്പള്ളി എന്നി വരെ ആദരിച്ചു.

അലുമിനി പ്രസിഡണ്ട് സുജിത് അദ്ധ്യ ക്ഷത വഹിച്ചു. സെക്രട്ടറി ശങ്കർ സ്വാഗത വും ട്രഷറർ ബിബിജിത് നന്ദിയും പറഞ്ഞു. സിറാജ്, സമീർ, മനോജ് എന്നി വർ കലാ പരി പാടി കൾക്ക് നേതൃത്വം നൽകി.

ഗത കല സ്മരണ കൾ പങ്കു വെച്ചും പാട്ടും നൃത്ത നൃത്യ ങ്ങളു മായി ഒരു ക്കിയ കുടുംബ സംഗമം പൂർവ്വ വിദ്യാർ ത്ഥി കൾക്ക് അവി സ്മരണീയ മായി മാറു കയും ചെയ്തു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. സാഹിത്യ സംവാദവും മെയ് ദിന ആചരണവും
Next »Next Page » ഖത്തമുൽ ഖുർആൻ പാരായണവും മൻഖൂസ് മൌലിദ് സദസ്സും »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine