സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 17th, 2012

indipendence-day-celebrations-in-indian-embassy-ePathram

അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലും കോണ്‍സുലേറ്റിലും വിവിധ ഇന്ത്യന്‍ സംഘടന കളിലും വൈവിധ്യം നിറഞ്ഞ പരിപാടി കളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

indipendence-day-in-indian-embassy-2012-ePathram

അബുദാബി ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ എം. കെ. ലോകേഷ് ത്രിവര്‍ണ പതാക ഉയര്‍ത്തി. എംബസി ഓഡിറ്റോറിയ ത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളന ത്തില്‍ എം. കെ. ലോകേഷ്, രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു. തുടര്‍ന്ന് അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍ എന്നീ വിദ്യാലയ ങ്ങളിലെ കുട്ടികള്‍ ദേശഭക്തി ഗാനങ്ങളും നൃത്ത രൂപങ്ങളും അവതരിപ്പിച്ചു. പരിപാടി യില്‍ അബുദാബി യിലെ ഇന്ത്യന്‍ സമൂഹം പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളി യുവാവിനെ ദുബായില്‍ കാണാതായി

August 14th, 2012

ansar-mattool-man-missing-ePathram
ദുബായ് : ജോലി സ്ഥലത്ത്‌ വെച്ച് കാണാതായ മലയാളി യുവാവിനെ ച്ചൊല്ലി കുടുംബം കടുത്ത മാനസിക വിഷമത്തില്‍. ആഗസ്ത് മൂന്ന് മുതലാണ് ദുബായ് ദേരയിലെ ഭവാനി ട്രേഡിംഗ് കമ്പനി യില്‍ ജോലി ചെയ്തു വരുന്ന കണ്ണൂര്‍ ജില്ല യിലെ മാട്ടൂലിന് സമീപം മടക്കര യില്‍ അന്‍സാറി (24) നെ ക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തത്.

കഴിഞ്ഞ നാലര വര്‍ഷമായി ഇതേ സ്ഥാപന ത്തിലെ വില്പന വിഭാഗ ത്തില്‍ ജോലി ചെയ്തു വരിക യാണ് അന്‍സാര്‍. നാട്ടില്‍ നിന്ന് ജോലി അന്വേഷിച്ച് എത്തിയ അന്‍സാറിന്റെ അനുജന്‍ അനീസ് അബുദാബി യില്‍ അമ്മാവന്റെ കൂടെയാണ് താമസിച്ചു വന്നത്. ജോലി ശരിയായതിനെ ത്തുടര്‍ന്ന് ശനിയാഴ്ച അനീസ് വിസ മാറ്റാനായി പോകുന്ന വിവരം അറിയിക്കാനാണ് അമ്മാവന്‍ ജലീല്‍ അന്‍സാറിനെ വിളിക്കുന്നത്. അപ്പോള്‍ മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ചിലപ്പോള്‍ ഫോണ്‍ ഓണ്‍ ആവുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല.

അന്‍സാറിനെ ക്കുറിച്ച് വിവരം ഒന്നുമില്ലാത്തതു കൊണ്ട് ജോലി ചെയ്യുന്ന സ്ഥാപന ത്തില്‍ അന്വേഷിച്ച പ്പോള്‍ പൂര്‍ണമായ സഹകരണമല്ല ഉണ്ടായതെന്നും അമ്മാവന്‍ ജലീല്‍ പറഞ്ഞു. ഗോഡൗണില്‍ നിന്ന് കുറേ സാധനങ്ങള്‍ കളവു പോയിട്ടുണ്ടെന്നും അക്കൂട്ട ത്തിലൊരു തൊഴിലാളിയെ കാണാനില്ലെന്നും പോലീസില്‍ പരാതി കൊടുത്തിരിക്കുക യാണെന്നുമാണ് തൊഴിലുടമ പറഞ്ഞത്. പോലീസ്‌ കേസ് നിലവിലുള്ള തിനാല്‍ പാസ്‌പോര്‍ട്ട് കോപ്പി തരാന്‍ ആവില്ലെന്നും അയാള്‍ ശഠിച്ചു. അതേ ത്തുടര്‍ന്ന് നായിഫ് പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ കാണാനില്ല എന്ന പരാതി ലഭിച്ചിട്ടില്ല എന്നാണ് അറിഞ്ഞത്. സാധനങ്ങള്‍ കളവു പോയതിനെ ക്കുറിച്ച് മാത്രമാണ് പരാതി സിസ്റ്റത്തില്‍ കാണുന്നത് എന്നുമാണ് വിശദീകരണം.

അന്‍സാറിന്റെ തിരോധാനത്തെ ക്കുറിച്ച് ബന്ധുക്കള്‍ തീ തിന്നു കഴിയുകയാണ്. ഈ യുവാവിനെ ക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ അമ്മാവന്‍ ജലീലുമായി ബന്ധപ്പെടണം. ഫോണ്‍ : 050 90 69 056.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന കസ്റ്റംസ്‌ ഡ്യൂട്ടി : ഒപ്പു ശേഖരണം ഓണ്‍ലൈനില്‍

August 14th, 2012

airport-passengers-epathram

ദുബായ് : അടുത്ത കാലത്തായി നാട്ടിലേക്ക് പോകുന്ന പ്രവാസികൾ കെട്ടു താലിക്കും വിവാഹ മോതിരത്തിനും വരെ കസ്റ്റംസ് ഡ്യൂട്ടി അടക്കാന്‍ നിര്‍ബന്ധിതര്‍ ആയിരിക്കുന്നു. അമ്പതു വര്‍ഷത്തോളം പഴക്കമുള്ള നിയമം പൊടി തട്ടി നടപ്പാക്കി യിരിക്കുകയാണ് അധികാരികള്‍

ആ പഴയ നിയമത്തില്‍ യാത്രക്കാര്‍ സ്വര്‍ണ്ണം കൊണ്ട് വരുന്നതിനെ കുറിച്ച് പറയുന്നത് സ്ത്രീകള്‍ക്ക് 20,000 രൂപ വിലയുള്ള സ്വര്‍ണ്ണാഭരണവും പുരുഷന്മാര്‍ക്ക് 10,000 രൂപ വിലയുള്ള സ്വര്‍ണ്ണാഭരണവും വിദേശത്തു നിന്ന്‍ കൊണ്ടു വരാം എന്നാണ്. കൂടാതെ 200 സിഗരറ്റും രണ്ടു ലിറ്റര്‍ മദ്യവും യാത്രക്കാരന് കയ്യില്‍ കൊണ്ട് പോകാം. ഈ വക സാധനങ്ങള്‍ എണ്ണവും അളവും അടിസ്ഥാന ത്തില്‍ എന്നതു പോലെ സ്വര്‍ണ്ണവും തൂക്കം അടിസ്ഥാന ത്തില്‍ അല്ലേ കൊണ്ടു വരുവാന്‍ അനുവദിക്കേണ്ടത്? നിയമം നടപ്പാക്കിയ കാലത്ത് അനുവദിച്ച സംഖ്യ കൊണ്ട് 500 ഗ്രാം സ്വര്‍ണം സ്ത്രീകള്‍ക്കും 250 ഗ്രാം സ്വര്‍ണം പുരുഷന്മാര്‍ക്കും കൊണ്ടു വരാമായിരുന്നു. കാരണം അന്ന്‍ സ്വര്‍ണ്ണത്തിനു ഗ്രാമിന് നാല്പതു രൂപയെ വില ഉണ്ടായിരുന്നുള്ളു.

ഈ നിയമ ത്തില്‍ കാലോചിതമായ മാറ്റം ഉണ്ടാക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു. ഇത്ര രൂപായ്ക്ക് എന്നതിന് പകരം ഇത്ര ഗ്രാം എന്നാക്കി മാറ്റേണ്ടത് കാലഘട്ട ത്തിന്റെ ആവശ്യമാകുന്നു. അതിനാല്‍ പുരുഷന്മാര്‍ക്ക് 100 ഗ്രാം സ്വര്‍ണ്ണാഭരണവും സ്ത്രീകള്‍ക്ക് 250 ഗ്രാം സ്വര്‍ണ്ണാഭരണവും അനുവദിക്കേണ്ടതാണ്.

ഇത് നിര്‍ദ്ദേശിച്ചു കൊണ്ട്‌ പ്രധാനമന്ത്രിക്ക് നല്‍കിയ പ്രമേയം അദ്ദേഹം റവന്യു ഡിപ്പാര്‍ട്ട്മെന്റിനു അയച്ചു കൊടുത്തിട്ടുണ്ട് എന്ന കത്ത് ലഭിച്ചിട്ടുണ്ട്. കൂടാതെ പുതിയ ധനകാര്യ മന്ത്രിക്കും ഈ ആവശ്യം ഉന്നയിച്ചു കത്തയച്ചിട്ടുണ്ട്. അത് ഒരു മാസ്സ് പെറ്റീഷന്‍ ആയി അയക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതിനായി ഒരു ഓണ്‍ ലൈന്‍ പെറ്റീഷന്‍ തയ്യാറാക്കി യിരിക്കുന്നു.

വായന ക്കാര്‍ക്ക് എല്ലാവര്‍ക്കും ഈ ലിങ്കില്‍ പോയി പ്രമേയ ത്തില്‍ ഒപ്പു വെക്കുവാന്‍ അവസരം ഉണ്ട്. ഈ ലിങ്ക് നിങ്ങളുടെ സുഹൃത്തു ക്കള്‍ക്കും അയച്ചു കൊടുക്കുക. അങ്ങിനെ ആയിരക്കണക്കിന് പ്രവാസി കളുടെ ഒപ്പോടു കൂടി ധനകാര്യ മന്ത്രിയുടെ കയ്യില്‍ എത്തുമ്പോള്‍ അതിനു ശക്തി ഉണ്ടായിരിക്കും. അതിനു വേണ്ടി എല്ലാവരും ഈ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പു വെക്കുവാന്‍ അപേക്ഷ.

(അയച്ചു തന്നത് : കെ. വി. ഷംസുദ്ധീന്‍ – പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ്‌)

- pma

വായിക്കുക: , , , , ,

3 അഭിപ്രായങ്ങള്‍ »

പയ്യോളിക്കാരുടെ കസ്സിംക്കാക്ക് യാത്രയയപ്പ് നല്‍കി

July 16th, 2012

payyoli-peruma-sent-off-to-kassim-ePathram
ദുബായ് : മൂന്നര പതിറ്റാണ്ടിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കളത്തില്‍ കാസിമിന് പെരുമ പയ്യോളി ഹൃദ്യമായ യാത്രയപ്പ് നല്‍കി. ദുബായിലെ പ്രമുഖ കമ്പനിയില്‍ ലീഗല്‍ കണ്സള്‍ട്ടന്റ് ആയി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം, പെരുമ പയ്യോളിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.

‘പ്രവാസികള്‍ക്ക് സാമ്പത്തീക ഭദ്രത’ എന്ന ആശയത്തെ മുന്‍ നിറുത്തി പെരുമ പ്രോപ്പര്‍ട്ടീസ്‌ എന്ന കമ്പനി രൂപികരിച്ചു കൊണ്ട് തിക്കൊടി, പയ്യോളി, തുരയൂര്‍ പഞ്ചായത്തുകളിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ജീവിതസൌഭാഗ്യം ഒരുക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ദേര മുതീനയിലെ ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടന്ന ‘സ്നേഹപൂര്‍വ്വം കസിംക്കാക്ക് ‘എന്ന ചടങ്ങില്‍ വിനോദ് നമ്പ്യാര്‍ ‍(യു. എ.ഇ. എക്സ്ചേഞ്ച് സെന്റര്‍) മുഖ്യാതിഥി യായി പങ്കെടുത്തു പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടന പ്രതിനിധികള്‍ ആശംസ കള്‍ നേര്‍ന്നു.

പ്രസിഡന്റ്‌ സമദ് മേലടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാജിദ് പുറതോട്ടില്‍ ‍സ്വാഗതവും സുനില്‍ നന്ദിയും പറഞ്ഞു. പെരുമ പയ്യോളിയുടെ കലാ വിഭാഗം സെക്രട്ടറി പ്രേമദാസന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാഡക്സ് വാര്‍ഷിക ആഘോഷം

February 27th, 2012

kadex-magazine-paadheyam-releasing-ePathram
അബുദാബി : തൃശൂര്‍ ജില്ലയിലെ കടവല്ലൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ കാഡക്സ് യു. എ. ഇ. (KADEX) യുടെ വാര്‍ഷിക ആഘോഷം ‘മഴവില്ല് 2012′ വിവിധ പരിപാടി കളോടെ നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വൈ. എ. റഹീം പരിപാടി ഉദ്ഘാടനം ചെയ്തു. ഫാത്തിമ ഗ്രൂപ്പ്‌ എം. ഡി. സുലൈമാന്‍ , കാഡക്സ് വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന പ്രസിദ്ധീ കരണമായ ജാലകം (പാഥേയം) പ്രകാശനം ചെയ്തു. ജനറല്‍ ബോഡി യില്‍ പുതിയ കമ്മിറ്റി തെരഞ്ഞെടുത്തു.

ജോസ്‌ (പ്രസിഡന്റ് ), അജീബ്‌ ഉമ്മര്‍ ( വൈസ്‌പ്രസിഡന്റ്‌), വിശ്വനാഥന്‍ ( ജന. സെക്രട്ടറി), റസാഖ്‌ (ട്രഷറര്‍ ), റഫീഖ്‌ ( കണ്‍വീനര്‍ ) എന്നിവരാണ് പുതിയ ഭാരവാഹികള്‍ .

kadex-mazha-villu-2012-cultural-program-ePathram
വൈകീട്ട് നടന്ന കലാ പരിപാടികളില്‍ ശിങ്കാരിമേളം, ഗാനമേള, ഒപ്പന, സിനിമാറ്റിക്, ഫ്യൂഷന്‍ തുടങ്ങിയ നൃത്ത നൃത്യങ്ങളും അരങ്ങേറി.

-വാര്‍ത്ത അയച്ചത് : വിശ്വനാഥന്‍ , അബുദാബി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

50 of 561020495051»|

« Previous Page« Previous « മലയാളി നഴ്‌സിന്റെ അവസരോചിതമായ ഇടപെടലിലൂടെ വിമാന യാത്രക്കാരനെ രക്ഷിച്ചു
Next »Next Page » ഖത്തര്‍ : ലോകത്തെ ഏറ്റവും സമ്പന്ന രാജ്യം »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine