ദുബായ് : പഴശ്ശിരാജ സ്മാരക ട്രസ്റ്റ് വീരകേരളവര്‍മ പഴശ്ശിരാജയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പഴശ്ശിരാജ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസി രത്ന പുരസ്കാരം ദുബായിലെ വ്യവസായ പ്രമുഖനായ കെ. പി. ജിജി കുമാറിനാണ് ലഭിച്ചത്. ചുരുങ്ങിയ മുതല്‍ മുടക്കില്‍ വ്യാപാരം ആരംഭിച്ച് ഇന്ന് യു.എ.ഇ. യിലെ കെട്ടിട നിര്‍മ്മാണ രംഗത്ത് എയര്‍ കണ്ടീഷനിംഗ് രംഗത്ത് ഏറ്റവും അധികം അറിയപ്പെടുന്ന നാമമായി മാറിയ ദുബായ് എയര്‍ കണ്ടീഷനിംഗ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ് ജിജി കുമാര്‍. ഊര്‍ജ്ജ സംരക്ഷണത്തില്‍ ഊന്നിയ, ഏറ്റവും നൂതന സാങ്കേതിക വിദ്യകളില്‍ അധിഷ്ടിതമായ, സാങ്കേതിക മികവുറ്റ രൂപകല്പ്പനകളിലൂടെ എയര്‍കണ്ടീഷന്‍ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. യു.എ.ഇ. യിലെ പ്ലാറ്റിനം റേറ്റിംഗ് ലഭിച്ച ആദ്യത്തെ ഗ്രീന്‍ ബില്‍ഡിംഗിന് പുറകില്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹത്തിന്റെ സ്ഥാപനമാണ്. തൃശൂര്‍ സ്വദേശിയായ ഇദ്ദേഹം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു.
വീര പഴശ്ശിരാജയുടെ ഇരുന്നൂറ്റി ആറാം വീരാഹൂതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മറ്റു പുരസ്കാരങ്ങള്‍ : ധര്‍മഖഡ്ഗം പുരസ്‌കാരം – നിളാഭട്ട്, ആചാര്യ ശ്രേഷ്ഠ പുരസ്‌കാരം – മന്ത്രി ആര്യാടന്‍ മുഹമ്മദ്, വ്യവസായ പ്രതിഭ പുരസ്‌കാരം – മുകേഷ് അംബാനി, സര്‍ഗ പ്രതിഭ പുരസ്‌കാരം – അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള, ആചാര്യ രത്‌ന പുരസ്‌കാരം – വെട്ടിക്കോട്ട് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സംഗീത രത്‌ന പുരസ്‌കാരം – എസ്. പി. ബാലസുബ്രഹ്മണ്യം, അഭിനയ കലാ രത്നം – ചിരഞ്ജീവി, വൈദ്യഭൂഷണ്‍ പുരസ്‌കാരം – ഡോ. പി. വി. ഗംഗാധരന്‍.
ജനുവരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 00971 50 7861269 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- ജെ.എസ്.
വായിക്കുക: expat, nri, personalities, ജീവകാരുണ്യം, പ്രവാസി, ബഹുമതി
കുവൈറ്റ് : കുവൈറ്റിലെ എറണാകുളം നിവാസി കളുടെ മതേതര ജനാധിപത്യ കൂട്ടായ്മയായ ‘കുവൈറ്റ് എറണാകുളം റെസിഡന്‍റ്സ് അസ്സോസി യേഷന്‍’ (കേര) മെമ്പര്‍ ഷിപ്പ് വിതരണോല്‍ഘാടനം അബ്ബാസ്സിയ യില്‍ നടന്നു.
അബ്ബാസിയ റിഥം ഹാളില്‍ നടന്ന പരിപാടിയില്‍ അഡ്ഹോക് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടന പ്രവര്‍ത്തന ങ്ങളെ കുറിച്ച് അബ്ദുല്‍ കലാം വിശദീകരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് മുന്‍ഗണന നല്കി കൊണ്ട് മുന്നോട്ട് പോകുന്നതിനാണ് സംഘടന ലക്ഷ്യമിടുന്നത് എന്നും മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പൂര്‍ത്തി യായതിനു ശേഷം തിരഞ്ഞെടുക്ക പ്പെടുന്ന പുതിയ ഭരണ സമിതി ഇതിനുള്ള മാര്‍ഗ്ഗ രേഖ തയ്യാറാക്കി അതുപ്രകാരം മുന്നോട്ട് പോകും എന്നും അബ്ദുള്‍ കലാം പറഞ്ഞു.
ജില്ലയില്‍ നിന്നും താലൂക്ക് അടിസ്ഥാന ത്തിലും കുവൈറ്റിലെ വിവിധ മേഖല കളുടെ യൂണിറ്റ് അടിസ്ഥാന ത്തിലും കമ്മിറ്റികള്‍ രൂപീകരിക്കും എന്ന് അഡ്ഹോക്ക് കമ്മിറ്റി യുടെ പ്രവർത്തന ങ്ങളെ വിശദീകരിച്ചു കൊണ്ട് അദ്ധ്യക്ഷ പ്രസംഗ ത്തില്‍ പരമേശ്വരന്‍ പറഞ്ഞു. തുടര്‍ന്നു നടന്ന മെമ്പര്‍ഷിപ്പ് വിതരണോല്‍ഘാടനം ജോയിന്‍റ് കണ്‍വീനര്‍ ജോമി അഗസ്റ്റിന്‍ അംഗത്വ ഫോറം ഹരീഷ് തൃപ്പൂണിത്തുറ യ്ക്ക് നല്കി കൊണ്ട് നിര്‍വ്വഹിച്ചു. വനിതാ വേദി കണ്‍വീനര്‍ ശബ്നം ബായ് സിയാദ് വനിതാ വേദിയുടെ പ്രവര്‍ത്തന ങ്ങളെ കുറിച്ചും യോഗത്തില്‍ സംസാരിച്ചു.
സുബൈര്‍ അലമന, സോമന്‍ കാട്ടായില്‍, ബിജു. എസ്. പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൊച്ചിന്‍ സൈനുദ്ദീന്‍ സ്വാഗതവും, പ്രതാപ് നന്ദിയും പറഞ്ഞു.
സംഘടന യുമായി ബന്ധപ്പെടാന്‍ താല്പര്യമുള്ള ജില്ലാ നിവാസി കള്‍ വിളിക്കുക : 670 80 447, 669 00 455, 665 20 739, 663 90 737. ഇ- മെയില്‍ kera2011ekm അറ്റ് gmail ഡോട്ട് കോം
- pma
അബുദാബി : ഒരുമനയൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ഒരുമ ഒരുമനയൂര്‍’ വാര്‍ഷികാ ഘോഷം ഏപ്രില്‍ 8 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടക്കും.
വാര്‍ഷികാഘോഷ പരിപാടിയോട് അനുബന്ധിച്ച് ഒരുമ കുടുംബ സംഗമ ത്തില്‍ അംഗ ങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികള്‍, ഗാനമേള എന്നിവ ഉണ്ടായി രിക്കും. മികച്ച സേവന ത്തിനുള്ള ഒരുമ ഒരുമനയൂര്‍ ശ്രവ്യ മാധ്യമ അവാര്‍ഡ് ദാനം ഇതോടനുബന്ധിച്ച് ഉണ്ടാവും.
- pma
അബുദാബി : ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വിസാ സേവന കേന്ദ്രങ്ങള്‍ ബി. എല്‍. എസ്. ഇന്‍റര്‍നാഷണ ലിന്‍റെ നേതൃത്വ ത്തില്‍ ഏപ്രില്‍ 6 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
അബുദാബി യില്‍ ബി. എല്‍. എസ്. ഓഫീസ്, മുറൂര്‍ റോഡില്‍ ബസ്സ് സ്റ്റാന്‍ഡി ന് എതിര്‍ വശത്തുള്ള കെട്ടിട ത്തിലാണ് ആരംഭിക്കുന്നത്.
ദുബായില്‍, ബര്‍ദുബായ് പ്രദേശത്ത് അല്‍ ഖലീജ് സെന്‍ററിലും പോര്‍ട്ട് സയീദില്‍ ദുബായ് ഇന്‍ഷുറന്‍സ് ബില്‍ഡിംഗിലും ബി. എല്‍. എസ്. ഓഫീസ് 6 ന് തുടങ്ങും.
ഷാര്‍ജ യില്‍ കിംഗ് ഫൈസല്‍ റോഡില്‍ ഫൈസല്‍ ബില്‍ഡിംഗിലും റാസല്‍ഖൈമ യില്‍ അല്‍സഫീര്‍ മാളിലും ഉമ്മല്‍ ഖുവൈനില്‍ ലുലു സെന്‍ററിനു എതിര്‍വശത്തും ബി. എല്‍. എസ്. ഇന്‍റര്‍നാഷണ ലിന്‍റെ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററു കളിലും ഇന്ത്യന്‍ അസോസിയേഷനു കളിലും തുടരുന്ന സേവന ങ്ങള്‍ മാറ്റമില്ലാതെ നടക്കും എന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു.
ബി. എല്‍. എസ്. ഇന്‍റര്‍നാഷണല്‍ നമ്പര്‍ 04 35 94 000.
- pma
വായിക്കുക: expat, അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, നിയമം