ദുബായ് : കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രവാസി നിയമ സഹായ സെല്‍, ഗള്‍ഫ് സഹചര്യത്തില്‍ ഫലപ്രദ മായി നടപ്പാക്കു ന്നതിന് ആവശ്യമായ പ്രയോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന്ന് ദല വേദി ഒരുക്കുന്നു.
ഇതിനായി യു. എ. ഇ. യിലെ എല്ലാ എമിറേറ്റു കളിലേയും സാംസ്ക്കാരിക സംഘടനാ പ്രതിനിധി കളുടെ യോഗം ഏപ്രില്‍ 1 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബായ് ദേര യിലുള്ള ദലാ ഓഫീസില്‍ വെച്ച് ചേരാന്‍ തിരുമാനിച്ചിരിക്കുന്നു.
ഈ യോഗ ത്തില്‍ ലോ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍. എന്‍. കെ. ജയകുമാര്‍ മുഖ്യാതിഥി ആയിരിക്കും.
അഡ്വക്കറ്റ്. നജീത് ഉദ്ഘാടനം ചെയ്യും. പ്രമുഖ അഭിഭാഷകരും സംഘടനാ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സംഘടനാ പ്രതിനിധി കള്‍ ബന്ധപ്പെടുക : 050 65 79 581 – 055 28 97 914
-അയച്ചു തന്നത് : നാരായണന്‍ വെളിയങ്കോട്.