ഐ.എസ്.സി. പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

April 5th, 2010

sumitra-gandhiഅബുദാബി: ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍റെ പുതിയ ഭാരവാഹികള്‍ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മഹാത്മാ ഗാന്ധിയുടെ പൗത്രി സുമിത്രാ കുല്‍ക്കര്‍ണിയുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ചടങ്ങ്. പ്രസിഡന്‍റ് തോമസ് വര്‍ഗീസ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്‍കി. രാഷ്ട്ര പിതാവിന്‍റെ പാരമ്പര്യമുള്ള മഹദ് ‌വനിതയുടെ സാന്നിദ്ധ്യത്തില്‍ ഇങ്ങനെ ഒരു ചടങ്ങ് നടത്താന്‍ കഴിഞ്ഞതില്‍ അത്യന്തം ചാരിതാര്‍ഥ്യ മുണ്ടെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു.
 

Thomas-Varghese

തോമസ്‌ വര്‍ഗീസ്‌

 
മഹാത്മാ ഗാന്ധിയുമൊത്തുള്ള 18 വര്‍ഷത്തെ ജീവിതത്തെ കുറിച്ച് സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണി പ്രസംഗിച്ചു. ജീവിതത്തെ ക്കുറിച്ച് മഹത്തായ പാഠങ്ങള്‍ മനസ്സിലാക്കിയത് ബാപ്പുജിയില്‍ നിന്നാണ്. മഹാത്മജി എന്‍റെ മാത്രം മുത്തച്ഛനല്ല. ഇന്ത്യയിലെ ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. ത്യാഗവും സ്നേഹവും ബഹുമാനവും അതിന്‍റെ പൂര്‍ണ്ണതയില്‍ അദ്ദേഹം നമ്മെ അനുഭവിപ്പിച്ചു.
 

br-shetty-sumitra-gandhi-thomas-varghese

 
അഹിംസയുടെ പ്രവാചകനായ ഒരു മനുഷ്യന്‍റെ നാട്ടില്‍ നിന്നാണ് നാം വരുന്നത്. യു. എ. ഇ. യിലെ ജനത നമ്മെ സ്നേഹിക്കുന്നതും ഗാന്ധിജിയുടെ പിന്‍മുറ ക്കാരായിട്ടാണ്. ഈ രാജ്യം നമുക്കു തരുന്ന ആദരം ഇരട്ടിയായി നാം അവര്‍ക്ക് തിരിച്ചു കൊടുക്കണം – സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണി പറഞ്ഞു.
 

isc-committee

പുതിയ ഭാരവാഹികള്‍

 
ജന.സെക്രട്ടറി രമേശ് പണിക്കര്‍ സ്വാഗതം ആശംസിച്ചു. ഐ. എസ്. സി. ഗവേണിങ് ബോഡി വൈസ് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി ആശംസാ പ്രസംഗം ചെയ്തു. അബുദാബി യിലെ ഗവ. അംഗീകൃത ഇന്ത്യന്‍ അസോസി യേഷനുകളുടെ അപ്പെക്‌സ് ബോഡിയായി പരിഗണിക്കപ്പെടുന്ന ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍, ഗള്‍ഫിലെ ഏറ്റവും പ്രമുഖമായ ഇന്ത്യന്‍ സംഘടനയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പരസ്യ ചുംബനം : ദുബായ്‌ കോടതി ശിക്ഷ ശരി വെച്ചു

April 5th, 2010

dubai-kissing-coupleദുബായ്‌ : ദുബായിലെ ജുമൈറ ബീച്ച് റെസിഡന്‍സ് എന്ന പ്രദേശത്തെ ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ പരസ്യമായി ചുംബിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്ത ബ്രിട്ടീഷ്‌ മിഥുനങ്ങള്‍ക്ക് കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതിയും ശരി വെച്ചു. ഇവര്‍ക്ക്‌ ആയിരം ദിര്‍ഹം പിഴയും ഒരു മാസം തടവും ശിക്ഷയായി ലഭിക്കും. തടവ്‌ ശിക്ഷ അനുഭവിച്ചതിന് ശേഷം ഇവരെ നാട് കടത്തുകയും ചെയ്യും.
 
ഇവരുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന ഒരു യു.എ.ഇ. സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് ഇവര്‍ പോലീസിന്റെ പിടിയില്‍ ആയത്. മക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ഇവരുടെ തൊട്ടടുത്തുള്ള സീറ്റില്‍ ഇരുന്നു ബ്രിട്ടീഷുകാരായ യുവ മിഥുനങ്ങള്‍ പരസ്പരം ചുംബിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത് ഇവരുടെ മകള്‍ കാണുകയും വിവരം അമ്മയോട് പറയുകയും ചെയ്തു. തുടര്‍ന്ന് അമ്മയും ചുംബന രംഗം കാണുകയും ഇത് പോലീസില്‍ പരാതിപ്പെടുകയുമാണ് ഉണ്ടായത്. ചുറ്റുപാടും ഇരുന്ന പലരും ഈ രംഗങ്ങള്‍ കണ്ടു എന്ന് അമ്മ കോടതിയെ അറിയിച്ചു.
 

charlotte-adams

ചുംബിച്ച് പോലീസ്‌ പിടിയിലായ ഷാര്‍ലറ്റ്‌

 
ആധുനികതയും പരമ്പരാഗത മൂല്യങ്ങളും ഒരു പോലെ വിലമതിക്കുന്ന ഏറെ സാംസ്കാരിക പാരമ്പര്യങ്ങള്‍ പരസ്പരം ഒരുമയോടെ കഴിയുന്ന നഗരമാണ് ദുബായ്‌. മറ്റ് ഗള്‍ഫ്‌ രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടത്തെ ജനത വിദേശികളോട് ഏറെ സഹിഷ്ണുത പുലര്‍ത്തുകയും മാന്യത നല്‍കുകയും ചെയ്യുന്നുണ്ട്.
 

dubai-beach-nudity

ദുബായിലെ ബീച്ചില്‍ ബിക്കിനി അനുവദനീയമാണ്. എന്നാല്‍ ബീച്ചില്‍ നിന്നും പുറത്തു പോകുമ്പോള്‍ ഉചിതമായി വസ്ത്രം ധരിക്കണം എന്ന് മാത്രം.

 
എന്നാലും തങ്ങളുടെ സാംസ്കാരിക സംവേദനങ്ങള്‍ക്ക് ഒട്ടും വില കല്‍പ്പിക്കാതെ, അനുചിതമായി വിദേശികള്‍ പെരുമാറുന്ന അവസരങ്ങളില്‍ ഇതിനെ ചെറുക്കാനും ഇവിടത്തെ സ്വദേശികള്‍ ജാഗരൂകരാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കിടിലന്‍.ടി. വി. സംഗമം ശ്രദ്ധേയമായി.

April 4th, 2010

ഫേസ്ബുക്കിലെ മലയാളി ക്കൂട്ടായ്മ യായ കിടിലന്‍ ടി. വി. ഡോട്ട് കോമിന്റെ അന്‍പതാം ദിന ആഘോഷങ്ങളുടെ ഭാഗമായി യു. എ. ഇ. സോണ്‍ സംഗമം ദുബായ്‌ സബീല്‍ പാര്‍ക്കില്‍ നടന്നു. ചിത്രകാരനും കാലിഗ്രാഫിയിലൂടെ പ്രശസ്തനുമായ കിടിലന്‍ മെംബര്‍ ഖലീലുല്ലാ ചെംനാട് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞു കിടിലന്‍ മാരായ ഷഹനാസ്, അലീസ (ഷന്നു, സോനു) എന്നിവരുടെ അവതരണ – പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടികള്‍ നിയന്ത്രിച്ചത് പ്രശസ്ത റേഡിയോ അവതാരകന്‍ ശശികുമാര്‍ രത്നഗിരി ആയിരുന്നു.
 
കിടിലന്‍ ടി. വി യുടെ admin അനില്‍ ടി. പ്രഭാകര്‍ അയച്ചിരുന്ന സന്ദേശം അനൂപ് വായിച്ചു. തുടര്‍ന്ന് അമ്പതാം ദിനാഘോഷ ങ്ങളുടെ ഭാഗമായി, കിടിലന്‍ ജോക്കി യാസ്മീന്‍ റഫീദ് തയ്യാറാക്കിയ ‘കിടിലന്‍ കേക്ക്’ പരിപാടിയിലെ വിശിഷ്ടാതിഥി ജിഷി സാമുവല്‍ മുറിച്ചു. കിടിലന്‍ മെംബര്‍ മാരുടെ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു. കിടിലന്‍ ടി. വി. എന്ന ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യു. ഏ. ഇ. യിലെ മെംബര്‍ മാരുടെ ഈ ഒത്തു ചേരല്‍, മറ്റു സോണിലു ള്ളവര്‍ക്കും പ്രചോദന മായി തീരും എന്നു പ്രതീക്ഷ പ്രകടിപ്പിച്ചു.
 
ഈ കൂട്ടായ്മയിലെ പലരും, ആദ്യമായി പരസ്പരം കാണുന്നവരായിരുന്നു. പരസ്പരം സൌഹൃദം പങ്കു വെക്കുന്നതോടൊപ്പം ഇവിടെ അംഗമാവുന്ന ഓരോരു ത്തര്‍ക്കും അവരുടെ സര്‍ഗ്ഗാത്മക സൃഷ്ടികളെ പരിചയ പ്പെടുത്താനുള്ള വേദി കൂടി യായി മാറുകയാണ് കിടിലന്‍ ടി. വി. ഡോട്ട് കോം.
 
റഫീദ് അഹമദ്, സബിദ അസീസ്, യാസ്മീന്‍ റഫീദ്, ശശികുമാര്‍ രത്ന ഗിരി, അനൂപ്, ഷഹീന്‍ഷാ, എ. സി. റഫീഖ്, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ കോഡിനേറ്റ് ചെയ്തിരുന്ന ഈ സംഗമ ത്തില്‍ സിയാദ് കൊടുങ്ങല്ലൂര്‍, നദീം മുസ്തഫ, എന്നിവര്‍ ശ്രദ്ദേയമായ ചില ഗെയിമുകള്‍ അവതരിപ്പിച്ചു. എല്ലാ പരിപാടികളും പങ്കെടുക്കാന്‍ ആവേശത്തോടെ മുന്നിട്ടിറങ്ങിയ മെംബര്‍ മാര്‍, ഈ കൂട്ടായ്മ വളര്‍ന്നു പന്തലിക്കാന്‍ കഴിയും വിധം ആത്മാര്‍ ത്ഥമായി പ്രവര്‍ത്തിക്കാം എന്ന് പ്രതിജ്ഞ എടുത്ത്, അടുത്ത കൂടിച്ചേരലിനായി തല്‍ക്കാലം വിട പറഞ്ഞു.
 
നാലു മണിക്ക് ആരംഭിച്ച പരിപാടികള്‍ അവസാനിക്കുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

പാസ്പോര്‍ട്ട് വീണു കിട്ടി

April 1st, 2010

സൗദി : ഒരു പാസ്പോര്‍ട്ടും ഇഖാമയും വീണു കിട്ടിയതായി നജീബ് പി.പി. എന്നയാള്‍ അറിയിക്കുന്നു. സെയ്തലവി നീരാണി എന്നയാളുടെ പേരിലുള്ള പാസ്പോര്‍ട്ട് നമ്പര്‍ B2622087 ആണ് കിട്ടിയത്. നീരാണി ഹൌസ്, പുഞ്ചക്കര, തെങ്കര പി. ഓ. പാലക്കാട്‌ എന്നതാണ് പാസ്പോര്‍ട്ടില്‍ ഉള്ള വിലാസം. ഇയാളുടെ തന്നെ പേരില്‍ ദാമ്മാമില്‍ നിന്നും ഇഷ്യു ചെയ്ത 2212684969 എന്ന നമ്പരില്‍ ഉള്ള ഇഖാമയും കിട്ടിയിട്ടുണ്ട് എന്ന് നജീബ് അറിയിക്കുന്നു. ഉടമസ്ഥന് ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് : 0530182095, 0532859794

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി മലയാളികള്‍ക്കായി പുതിയ ചാനല്‍

March 25th, 2010

പ്രവാസി മലയാളികള്‍ക്കായി 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന ‘ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്’ എന്ന പുതിയ വിനോദ ചാനല്‍ തുടക്കം കുറിക്കുന്നു.
 
ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് ചാനലിലൂടെ, 30 ലക്ഷത്തോളം വരുന്ന പ്രവാസി മലയാളികള്‍ക്ക് പുതിയ ദൃശ്യ സംസ്‌കാരത്തിന്റെ വാതായനങ്ങള്‍ തുറക്കുന്ന തോടൊപ്പം പ്രവാസി മലയാളികളുടെ അഭിരുചി ക്കനുസരിച്ചുള്ള പരിപാടികളാണ് പുതിയ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നത്.
 
ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോകളായ ഐഡിയ സ്റ്റാര്‍ സിംഗര്‍ – സീസണ്‍ 4, മഞ്ച് സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍, വൊഡാഫോണ്‍ കോമഡി സ്റ്റാഴ്‌സ്, കൂടാതെ ജനപ്രിയ പരമ്പരകള്‍, സിനിമകള്‍, തുടങ്ങിയവ ഇനി മുതല്‍ ‘ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്’ ചാനലിലൂടെ അനുയോജ്യമായ സമയങ്ങളില്‍ പ്രവാസി മലയാളികള്‍ക്ക് കാണാം.
 
‘ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്’ ചാനല്‍ മാര്‍ച്ച് 25 ന്‌ സംപ്രേഷണം ആരംഭിക്കും.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

62 of 641020616263»|

« Previous Page« Previous « പ്രവാസി ക്ഷേമനിധി പ്രായപരിധി ഉയര്‍ത്തണം
Next »Next Page » ബ്ലോഗേര്‍സ് സംഗമം ദോഹയില്‍ »



  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം
  • എംബസ്സിയിൽ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച
  • വേറിട്ട ഒരു ഓണാഘോഷം
  • ലോകത്തിന് മാനവികത പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി : എം. എ. യൂസഫലി
  • സാമൂഹ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു : ഡോ. അബ്ദുസ്സമദ് സമദാനി
  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine