അബുദാബി : പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടക ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്‍ററില്‍ വിവിധ പരിപാടി കളോടെ കുടുംബ സംഗമം നടത്തി. യു. എ. ഇ. എക്സ്ചേഞ്ച് സി. ഒ. ഒ. വൈ. സുധീര്‍കുമാര്‍ ഷെട്ടി, സംഗമം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്‍റ് പി. പി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി, ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍, ബി. ജ്യോതിലാല്‍, ജനാര്‍ദ്ദന ദാസ് കുഞ്ഞിമംഗലം, എം. സുരേഷ് ബാബു, യു. ദിനേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
ദുബായ് ചിരന്തന യുടെ പ്രഥമ സാഹിത്യ പുരസ്‌കാരം നേടിയ ജലീല്‍ രാമന്തളി, ബൂഗി ബൂഗി അന്താരാഷ്ട്ര മത്സര ത്തില്‍ ഒന്നാം സമ്മാനം നേടിയ പ്രണവ് പ്രദീപ്, പയ്യന്നൂരിലെ റിട്ട. അദ്ധ്യാപിക കെ. ചന്ദ്രമതി ടീച്ചര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സൗഹൃദവേദി കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടി കളും അരങ്ങേറി. കെ. ടി. പി. രമേഷ്, ഖാലിദ് തയ്യില്‍, എം. അബ്ബാസ്, കെ. കെ. ശ്രീവല്‍സന്‍, ടി. ഗഫൂര്‍, വി. വി. ശ്രീകാന്ത് തുടങ്ങി യവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.




ദുബായ് : മകരജ്യോതി ദര്‍ശനം കഴിഞ്ഞു മടങ്ങു ന്നതിനിട യില്‍ തിക്കിലും തിരക്കിലും പെട്ട് അയ്യപ്പ ഭക്തന്മാര്‍ മരിക്കാനിട യാക്കിയ സംഭവ ത്തില്‍ ദുബായ് ഭാവനാ ആര്‍ട്‌സ് സൊസൈറ്റി അനുശോചിച്ചു
ദുബായ് : കണ്ണൂര്‍ അന്താരാഷ്ട്ര വിമാന ത്താവളത്തിന്‍റെ ഓഹരികള്‍ പ്രവാസി കള്‍ക്കും ചെറുകിട സംരംഭ കര്‍ക്കും നേടുന്നതിന് അനുകൂല മായ തീരുമാന ങ്ങള്‍ കൈ ക്കൊണ്ട മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍റെ നടപടി കളെ കണ്ണൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ യായ ‘വെയ്ക്’ സ്വാഗതം ചെയ്തു.


























