പ്രവാസി മലയാളികള്‍ക്കായി 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന ‘ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്’ എന്ന പുതിയ വിനോദ ചാനല്‍ തുടക്കം കുറിക്കുന്നു.
ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് ചാനലിലൂടെ, 30 ലക്ഷത്തോളം വരുന്ന പ്രവാസി മലയാളികള്‍ക്ക് പുതിയ ദൃശ്യ സംസ്‌കാരത്തിന്റെ വാതായനങ്ങള്‍ തുറക്കുന്ന തോടൊപ്പം പ്രവാസി മലയാളികളുടെ അഭിരുചി ക്കനുസരിച്ചുള്ള പരിപാടികളാണ് പുതിയ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നത്.
ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോകളായ ഐഡിയ സ്റ്റാര്‍ സിംഗര്‍ – സീസണ്‍ 4, മഞ്ച് സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍, വൊഡാഫോണ്‍ കോമഡി സ്റ്റാഴ്‌സ്, കൂടാതെ ജനപ്രിയ പരമ്പരകള്‍, സിനിമകള്‍, തുടങ്ങിയവ ഇനി മുതല്‍ ‘ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്’ ചാനലിലൂടെ അനുയോജ്യമായ സമയങ്ങളില്‍ പ്രവാസി മലയാളികള്‍ക്ക് കാണാം.
‘ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്’ ചാനല്‍ മാര്‍ച്ച് 25 ന് സംപ്രേഷണം ആരംഭിക്കും.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി



ടെലിഫോണ്‍ നയത്തില്‍ മാറ്റം വരുത്തിയതോടെ ഇനി യു.എ.ഇ. യിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് ഇന്റര്‍നെറ്റ് വഴി ഫോണ്‍ ചെയ്യാന്‍ അവസരം ഒരുങ്ങുന്നു എന്ന പ്രതീക്ഷ പൂര്‍ണ്ണമായി നടപ്പിലാവാന്‍ വഴിയില്ല. ഇന്റര്‍നെറ്റ് വഴി നാട്ടിലേക്ക് വിളിക്കാന്‍ ഉപയോഗിക്കുന്ന വോയ്പ് (VOIP – Voice Over Internet Protocol) പ്രോഗ്രാമുകളില്‍ ഒന്നും തന്നെ ഇനിയും യു.എ.ഇ. യില്‍ നിയമ വിധേയമായി ഉപയോഗിക്കാന്‍ ആവില്ല. ഇത്തരം പ്രോഗ്രാമുകളില്‍ ഏറ്റവും ജനപ്രിയമായ സ്കൈപ്പ് ഉള്‍പ്പെടെ ഒരു കമ്പനിക്കും യു.എ.ഇ. യില്‍ തങ്ങളുടെ സേവനം ലഭ്യമാക്കാന്‍ ഉള്ള ലൈസന്‍സ് അധികൃതര്‍ നല്‍കിയിട്ടില്ല.
ദുബായ് : പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍, “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയുമായി ദോഹയിലും ബഹറൈനിലും എത്തുന്നു. ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകീട്ട് 6:30ന് ദോഹയിലെ ഖത്തര്‍ ചാരിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയിലൂടെ പ്രവാസികളിലും, വിശിഷ്യാ കുടുംബാംഗങ്ങളിലും, ഇന്ന് കണ്ടു വരുന്ന ധൂര്‍ത്തും ആര്‍ഭാടങ്ങളും കുറച്ച്, മിത വ്യയത്തിലൂടെ എങ്ങിനെ മുന്നോട്ട് പോകാമെന്നും, പ്രവാസികളില്‍ സമ്പാദ്യ ശീലം എങ്ങനെ വളര്‍ത്താം എന്നും അദ്ദേഹം വിശദീകരിക്കും.
പ്രശസ്ത കഥാകൃത്തും ഗള്‍ഫ് ജീവിതത്തിന്റെ ഉള്‍തുടിപ്പുകള്‍ അറിയാവുന്ന യാളുമായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്റെ കഥ ഒമ്പതാം ക്ലാസിലെ പാഠ പുസ്തകമാവുന്നു. പൊയ്ത്തും കടവിന്റെ “കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ” എന്ന കഥയാണ് സംസ്ഥാനത്ത് പാഠ പുസ്തകമാകുന്നത്. സാമ്പ്രദായിക രീതികളില്‍ നിന്നും മാറി, പുതിയ രചനകള്‍ കുട്ടികളിലേ ക്കെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പൊയ്ത്തും കടവ് e പത്രത്തിനോട് പറഞ്ഞു.
അബുദാബി : ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന സാലിഹ് കല്ലടയ്ക്ക് ഇത്തിസാലാത്തിന്റെ “ബെസ്റ്റ് സ്റ്റാഫ് ” അവാര്‍ഡ് ലഭിച്ചു . ഏറനാടന്‍ എന്ന പേരില്‍ ബൂലോകത്ത് പ്രശസ്തനായ സാലിഹ് കല്ലട, കഴിഞ്ഞ ഒന്നര വര്‍ഷമായി അബുദാബിയിലെ ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്തു വരുന്നു. വാര്‍ഷിക കണക്കെടുപ്പില്‍, കഴിഞ്ഞ കൊല്ലം ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിച്ചതില്‍, പരമാവധി എണ്ണം പരിഹരിച്ചു കൊടുത്തിട്ടുള്ള ഓഫീസര്‍ എന്ന പരിഗണന കൊണ്ടാണ് സാലിഹിന് ഈ നേട്ടം കൈ വരിക്കാനായത്.

























