ആഗോള വിജയത്തിന്റെ അറുന്നൂറ് മേനിയുമായി യു. എ. ഇ. എക്സ്ചേഞ്ച്

July 3rd, 2012

uae-exchange-600-branch-epathram

ദുബായ് : ആഗോള തലത്തില്‍ അറുന്നൂറ് ശാഖകള്‍ പൂർത്തിയാക്കി യു. എ. ഇ. എക്സ്ചേഞ്ച് ചരിത്രം കുറിക്കുകയാണ്. ദുബായ് മെട്രോ റെയിൽവേയുടെ പതിനാല് സ്റ്റേഷനുകളില്‍ യു. എ. ഇ. എക്സ്ചേഞ്ച് ശാഖകള്‍ നിലവില്‍ വന്നതോടെ, യു. എ. ഇ. യില്‍ തന്നെ 114 ശാഖകള്‍ എന്ന അപൂർവ്വ നേട്ടത്തിനും യു. എ. ഇ. എക്സ്ചേഞ്ച് അർഹരായി. റെഡ് ലൈനിലും ഗ്രീന്‍ ലൈനിലും ഏഴ് വീതം ശാഖകളാണ് യു. എ. ഇ. എക്സ്ചേഞ്ച് ആരംഭിച്ചിട്ടുള്ളത്. റെഡ് ലൈനില്‍ ഖാലിദ്‌ ബിന്‍ വലീദ്, ജബല്‍ അലി, എമിറേറ്റ്സ് ടവര്‍, എമിറേറ്റ്സ്, റാഷിദിയ, ടീക്കോം, യൂണിയന്‍ സ്റ്റേഷനുകളിലും ഗ്രീന്‍ ലൈനില്‍ എയർപോർട്ട് ഫ്രീസോണ്‍, ഊദ്‌ മേത്ത, എത്തിസലാത്ത്, സാലാ അല്‍ ദിൻ, സ്റ്റേഡിയം, അല്‍ ഗുബൈബ, അല്‍ ഹഹിദി സ്റ്റേഷനുകളിലുമാണ് ഇവ. യൂണിയന്‍ മെട്രോ സ്റ്റേഷനിലെ ശാഖ ഇക്കഴിഞ്ഞ ദിവസം യു. എ. ഇ. എക്സ്ചേഞ്ച് ഗോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഉദ്ഘാടനം ചെയ്തതോടെയാണ് യു. എ. ഇ. എക്സ്ചേഞ്ച് അറുന്നൂറ് ശാഖകൾ എന്ന നാഴികക്കല്ല് പിന്നിട്ടത്.

അബുദാബിയില്‍ ഒരു ശാഖയുമായി പ്രവർത്തനം തുടങ്ങിയ ഈ ധന വിനിമയ ശൃംഖലക്ക് ഇപ്പോള്‍ അഞ്ച് വൻകരകളിലായി മുപ്പത് രാജ്യങ്ങളില്‍ അറുന്നൂറ് ശാഖകളായി. ഇവയില്‍ മുന്നൂറെണ്ണം ഇന്ത്യയിലാണ് എന്നതും പ്രത്യേക പ്രാധാന്യമർഹിക്കുന്നു. ഈ ആഘോഷ വേളയില്‍ ഉപഭോക്താക്കൾക്ക് വേണ്ടി, വിവിധ രാജ്യങ്ങളില്‍ ഒട്ടേറെ സമ്മാന പദ്ധതികളും മറ്റും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ യു. എ. ഇ. എക്സ്ചേഞ്ച് ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി പ്രഖ്യാപിച്ചു. ആഗോള തലത്തില്‍, തൊഴില്‍ തേടിയുള്ള പ്രവാസം പെരുകിയിരിക്കുന്ന വർത്തമാനകാല സാഹചര്യത്തില്‍, ഓരോ രാജ്യത്തെയും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്, പണമിടപാട് രംഗത്ത് ഏറ്റവും കുറഞ്ഞ സമയത്തില്‍, ഏറ്റവും കണിശമായി പണ വിനിമയം കൈകാര്യം ചെയ്യുന്നതിനാണ് തങ്ങള്‍ എപ്പോഴും ശ്രമിക്കുന്നതെന്നും, അതിനു വേണ്ടി സ്വന്തം സാങ്കേതിക സംവിധാനങ്ങള്‍ നിരന്തരം നവീകരിച്ചു കൊണ്ട് അത്ഭുതാവഹമായ ചുവടുവെയ്പ്പുകളാണ് യു. എ. ഇ. എക്സ്ചേഞ്ച് നടത്തി ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിശ്വസ്ത മണി ട്രാൻസ്ഫര്‍ സ്ഥാപനമെന്ന നിലയില്‍, കഴിയാവുന്നത്രയും രാഷ്ട്രങ്ങളില്‍ ഉപഭാക്താക്കളുടെ തൊട്ടടുത്ത്, യു. എ. ഇ. എക്സ്ചേഞ്ച്ന്റെ മാതൃകാ സേവനം എത്തിക്കുകയാണ് കൂടുതല്‍ ശാഖകള്‍ സ്ഥാപിക്കുക വഴി ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

അറുന്നൂറ് ശാഖകള്‍ മുഖേന ലോകത്തുടനീളം മൂന്നര ദശലക്ഷത്തോളം ഉപഭോക്താക്കളെ സേവിക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച്, ലോകത്തിലെ റെമിറ്റന്സ് വ്യവസായ രംഗത്തിന്റെ ആറ്‌ ശതമാനം ആർജ്ജിച്ചുവെന്നും, അഞ്ച് വർഷത്തിനകം കൂടുതല്‍ രാജ്യങ്ങളും, ഏറ്റവും കൂടുതല്‍ ശാഖകളും ഉൾപ്പെടുത്തി യു. എ. ഇ. എക്സ്ചേഞ്ച്നെ ഒന്നാമത് എത്തിക്കുകയാണ് ലക്ഷ്യമെന്നും വാർത്താ സമ്മേളനത്തില്‍ സന്നിഹിതനായ ഗ്ലോബല്‍ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ്‌ പ്രമോദ് മങ്ങാട് പറഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ റെമിറ്റന്സ് പണം സ്വീകരിക്കുന്ന വിപണി എന്ന നിലക്ക് ഇൻഡ്യ തങ്ങളുടെ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രമാണെന്നും അതിനൊത്ത വിപുലീകരണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന, മലേഷ്യ, അയർലൻഡ്, ബോട്സ്വാന, സീഷെൽസ് എന്നിവിടങ്ങളില്‍ ഈയടുത്ത കാലത്ത് നേരിട്ട് പ്രവർത്തനം തുടങ്ങിയതോടെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ വന്‍ മുന്നേറ്റമാണ് യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.

മുപ്പതാണ്ടിലധികം നീണ്ട വിശിഷ്ട സേവനം കണക്കിലെടുത്ത്, ദുബായ് മെട്രോയില്‍ പ്രവേശം ലഭിച്ച യു. എ. ഇ. എക്സ്ചേഞ്ച്, പതിനാല് മെട്രോ ശാഖകളിലൂടെ തദ്ദേശീയരായ യാത്രക്കാർക്കെന്ന പോലെ, വിദേശ ടൂറിസ്റ്റ്കൾക്കും മികച്ച സേവനം ഉറപ്പു വരുത്തുമെന്ന് യു. എ. ഇ. യിലെ കണ്ട്രി ഹെഡ് വർഗീസ്‌ മാത്യു പറഞ്ഞു. മണി റെമിറ്റന്സ്, എക്സ്ചേഞ്ച് ബിസിനസ് സംബന്ധമായ സേവനങ്ങൾക്ക് പുറമേ ഡബ്ലിയു. പി. എസ്. വേതന വിതരണ സംവിധാനമായ സ്മാർട്ട് പേ, യൂട്ടിലിറ്റി ബില്‍ പെയ്മെന്റ്സ് എന്നിവയും യു. എ. ഇ. എക്സ്ചേഞ്ച്ന്റെ അനുബന്ധ സേവനങ്ങളാണ്. 125 രാജ്യങ്ങളിലായി 135,000 എജെന്റ് ലൊക്കേഷനുകളുള്ള എക്സ്പ്രസ് മണി എന്ന ഇന്സ്റ്റന്റ് മണി ട്രാൻസ്ഫർ‍ ബ്രാൻഡ് യു. എ. ഇ. എക്സ്ചേഞ്ച്ന്റെ വലിയ നേട്ടമാണ്. അയക്കുന്ന പണം അക്കൌണ്ടില്‍ തത്സമയം ക്രെഡിറ്റ്‌ ആവുന്ന ‘ഫ്ലാഷ് റെമിറ്റ്’, ആഗോള ടൂറിസ്റ്റ്കളെ സഹായിക്കുന്ന ‘ഗോ ക്യാഷ്’ ട്രാവല്‍ കാർഡ്, എല്ലാ തരം യൂട്ടിലിറ്റി ബില്ലുകളും ഓൺലൈൻ വഴി അടയ്ക്കാവുന്ന ‘എക്സ് പേ’ എന്നിവയും ‘വെസ്റ്റേണ്‍ യൂണിയൻ‍’ എന്ന മണി ട്രാൻസ്ഫർ ബ്രാൻഡിന്റെ ഏജെൻസിയും ഉൾപ്പെടെ സേവനങ്ങള്‍ യു. എ. ഇ. എക്സ്ചേഞ്ച്നെ ഒരു ‘ഫിനാൻഷ്യൽ സൂപ്പര്‍ മാർക്കറ്റ്‌’ എന്ന വിശേഷണത്തിന് അർഹമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വ്യാജ മൊബൈലിനെതിരെ കര്‍ശന നടപടി

November 21st, 2011

china-mobile-phones-epathram

അബുദാബി: വ്യാജ മൊബൈല്‍ ഫോണുകള്‍ക്കെതിരെ യു. എ. ഇ. ദേശീയ തലത്തില്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നു. വ്യാജ മൊബൈല്‍ വില്‍ക്കുന്നവര്‍ക്ക് പിഴ ചുമത്തുക, കടകളുടെ ലൈസന്‍സ് റദ്ദാക്കുക ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളുണ്ടാകും. ഇത്തരം ഫോണുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യം നോട്ടീസ് നല്‍കുകയും പിഴ ചുമത്തും. എന്നിട്ടും നിയമ ലംഘനം തുടര്‍ന്നാല്‍ കടയുടെ ലൈസന്‍സ് റദ്ദാക്കുകയും കനത്ത പിഴ ചുമത്തുകയും ചെയ്യും. ആവശ്യമെങ്കില്‍ മറ്റു നിയമ നടപടികളും സ്വീകരിക്കും.

വ്യാജ മൊബൈല്‍ രാജ്യത്തേക്ക് കൊണ്ടു വരിക, വില്‍പന നടത്തുക, ഉപയോഗിക്കുക, ഇതിനെ പ്രോത്സാഹിപ്പിക്കുക, വില്‍പനക്കോ ഉപയോഗത്തിനോ സഹായം നല്‍കുക തുടങ്ങിയ കാര്യങ്ങളെല്ലാം നിയമ വിരുദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ മൊബൈല്‍ ഫോണുകളുടെ ഉപയോഗം തടയാന്‍ ജനുവരി 31 മുതല്‍ വ്യാജ നമ്പറുകളുടെ മുഴുവന്‍ സേവനങ്ങളും റദ്ദാക്കാനും തീരുമാനമായതായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ) വ്യക്തമാക്കി. ഇതിനകം അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് വ്യാജ ഫോണുകള്‍ ഏതൊക്കെയാണെന്ന് കണ്ടുപിടിച്ചു കഴിഞ്ഞതായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ) വ്യക്തമാക്കി.

അതോറിറ്റിയുടെ നേതൃത്വത്തിലാണ് വ്യാജ ഫോണ്‍ വില്‍പനയും ഉപയോഗവും തടയാന്‍ നടപടി സ്വീകരിക്കുന്നത്. മൊബൈല്‍ സേവനദാതാക്കളായ ഇത്തിസാലാത്തും ഡുവും ഇക്കാര്യത്തില്‍ ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ നടപടികളുമായി സഹകരിക്കും. വ്യാജ ഫോണ്‍ ഉപയോഗിക്കുന്ന അതാത് വരിക്കാര്‍ക്ക് ഇത്തിസാലാത്തും ഡുവും എസ്. എം. എസ്. അയക്കും. ഫോണ്‍ ഒറിജിനലല്ലെങ്കില്‍ ഉടന്‍ മാറ്റണമെന്നും അല്ലാത്ത പക്ഷം സര്‍വീസ് തടയുമെന്നുമുള്ള സന്ദേശം ലഭിക്കും. ഇതിനുള്ള സമയ പരിധിക്ക് ശേഷവും ഒറിജിനല്‍ ഫോണ്‍ ഉപയോഗിക്കുന്നു എങ്കില്‍ സര്‍വീസ് പൂര്‍ണമായി നിര്‍ത്തലാക്കും. വ്യാജ ഫോണ്‍ ഉപയോഗത്തിലൂടെയുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്ന് ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് നാസര്‍ അല്‍ ഗാനിം പറഞ്ഞു.

ഫോണ്‍ വ്യാജമാണോയെന്ന് വരിക്കാര്‍ക്ക് തിരിച്ചറിയാന്‍ ഇത്തിസാലാത്ത് പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. ഫോണിന്‍റെ ഇന്‍റര്‍നാഷനല്‍ മൊബൈല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി (ഐ.എം.ഇ.ഐ.) നമ്പര്‍ ടൈപ് ചെയ്ത് 8877 എന്ന നമ്പറിലേക്ക് എസ്. എം. എസ്. അയക്കുകയാണ് വേണ്ടത്. *#06# എന്ന് ടൈപ് ചെയ്താല്‍ 15 അക്കങ്ങളുള്ള ഐ. എം. ഇ. ഐ. നമ്പര്‍ സ്ക്രീനില്‍ കാണാം.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബോയിംഗിന് ഇത് ചരിത്ര മുഹൂര്‍ത്തം

November 14th, 2011

emirates-boeing-777-epathram

ദുബായ്‌ : ദുബായ്‌ എയര്‍ ഷോ യുടെ ആദ്യ ദിവസമായ ഇന്നലെ അന്‍പത് ബോയിംഗ് 777 വിമാനങ്ങള്‍ വാങ്ങുവാനുള്ള കരാര്‍ ദുബായ്‌ സര്‍ക്കാര്‍ വിമാന കമ്പനിയായ എമിറേറ്റ്സ് ബോയിംഗ് കമ്പനിയുമായി ഒപ്പ് വെച്ചു. ബോയിംഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണ് ഇത് എന്ന് വാര്‍ത്ത പ്രഖ്യാപിച്ചു കൊണ്ട് എമിറേറ്റ്സ് ചെയര്‍മാന്‍ ഷെയ്ഖ്‌ അഹമ്മദ്‌ ബിന്‍ സയീദ്‌ അല്‍ മക്തൂം വെളിപ്പെടുത്തി. യു.എ.ഇ. വൈസ്‌ പ്രസിഡണ്ടും, പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂമിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഈ പ്രഖ്യാപനം.

emirates-ordering-boeing-flight-epathram

18 ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ കരാര്‍ ആണിത്. 2015 മുതല്‍ വിമാനങ്ങള്‍ ലഭ്യമാക്കും എന്ന് ബോയിംഗ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി സാമ്പത്തിക അച്ചടക്കം പാലിക്കണം : കെ. വി. ഷംസുദ്ധീന്‍

November 1st, 2011

kv-shamsudheen-at-doha-ePathram
ദോഹ : ഒരു നല്ല നാളെ സ്വപ്നം കാണുന്ന പ്രവാസി തന്‍റെ സാമ്പത്തികവും തൊഴില്‍ പരവുമായ അവസ്ഥ നാട്ടിലുള്ള അടുത്ത ബന്ധുക്കള്‍ക്ക് വ്യക്തമാക്കി കൊടുക്കണം എന്ന്‍ പ്രമുഖ സാമ്പത്തിക ഉപദേഷ്ടാവും പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാനു മായ കെ. വി. ഷംസുദ്ധീന്‍ അഭിപ്രായ പ്പെട്ടു.

ഗള്‍ഫില്‍ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും ജീവിക്കുന്ന പ്രവാസി യുടെ വ്യക്തമായ ചിത്രമല്ല പലപ്പോഴും നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്. ഇതു കൊണ്ട് തന്നെ പ്രവാസി കഷ്ടപ്പെട്ട് നാട്ടിലേക്ക് അയക്കുന്ന പണം അടുത്ത ബന്ധുക്കള്‍ ദുര്‍വ്യയം ചെയ്യുന്നതിന് ഇടയാക്കുന്നു.

kv-shamsudheen-doha-audiance-ePathram

അത്യാവശ്യ ങ്ങളും ആവശ്യങ്ങളും അനാവശ്യ ങ്ങളും നിറവേറ്റിയ ശേഷം മാത്രം സമ്പാദ്യത്തെ കുറിച്ച് ചിന്തിക്കുന്നത് കൊണ്ടാണ് പ്രവാസിക്ക് വെറും കയ്യോടെ നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വരുന്നത്. ഈ അവസ്ഥ മാറി ചെലവ് കുറയ്ക്കാനും സാമ്പത്തിക അച്ചടക്കം പാലിക്കാനും സമ്പാദ്യശീലം വളര്‍ത്താനും പ്രവാസി തയ്യാറാവണം എന്ന് അദ്ദേഹം പറഞ്ഞു.

നവംബര്‍ 17, 18 തീയതി കളില്‍ ദോഹ യില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളന ത്തിന്‍റെ മുന്നോടി യായി ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ അബൂ ഹമൂറിലെ ഷെംഫോര്‍ഡ് നോബിള്‍ ഇന്‍റര്‍ നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ‘പ്രവാസി അറിയാന്‍’ എന്ന ബോധ വത്കരണ പരിപാടി യില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു കെ. വി. ഷംസുദ്ധീന്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുകവലി ഉപേക്ഷിച്ച് പ്രതിവര്‍ഷം 2520 ദിര്‍ഹം സമ്പാദിക്കുക: കെ. വി. ഷംസുദ്ധീന്‍

January 13th, 2011

k.v.shamsudheen-changatham-meet-epathram

അബുദാബി : പ്രവാസി കള്‍ പുകവലി ശീലം ഉപേക്ഷിക്കണം എന്നും അതുവഴി പ്രതിവര്‍ഷം നഷ്ടപ്പെടുത്തി ക്കൊണ്ടിരിക്കുന്ന 2520 ദിര്‍ഹം സമ്പാദിക്കാന്‍ കഴിയുമെന്നും മദ്യപാന ശീലം ഉപേക്ഷിക്കുക യാണെങ്കില്‍ ഇതിലും ഇരട്ടി സമ്പാദിക്കാന്‍ കഴിയുമെന്നും പ്രശസ്ത സാമ്പത്തിക കാര്യ വിദഗ്ധനും പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാനു മായ കെ. വി. ഷംസുദ്ധീന്‍ അഭിപ്രായപ്പെട്ടു.

അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ മിനി ഹാളില്‍ ‘പ്രവാസിയും നിക്ഷേപവും’ എന്ന വിഷയ ത്തെ ആസ്​പദമാക്കി ചങ്ങാത്തം ചങ്ങരംകുള ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
 
ദുര്‍വ്യയം പ്രവാസി യുടെ സഹജമായ സ്വഭാവ മായി മാറിയിരിക്കുക യാണെന്നും ഇതു നാം അറിയാതെ തന്നെ നമ്മെ നശിപ്പിക്കുക യാണെന്നും അദ്ദേഹം നിരവധി ഉദാഹരണ ങ്ങള്‍ സഹിതം  സമര്‍ത്ഥിച്ചു.

മാസ വരുമാന ത്തില്‍ 20 ശതമാനം എങ്കിലും സമ്പാദ്യ ത്തിലേക്ക് നീക്കി വെക്കാനോ ലാഭകര മായ മേഖല കളിലേക്ക് നിക്ഷേപം നടത്താനോ നാം തയ്യാറാകണം. ‘പല തുള്ളി പെരു വെള്ളം’ എന്ന രീതി യില്‍ ഇതു പ്രവാസി  ക്ക് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ അവഗണന കൂടാതെ മാന്യമായ ജീവിതം ഉറപ്പാക്കാന്‍ ആവും എന്നും അദ്ദേഹം വിശദീകരിച്ചു.
 
ചങ്ങാത്തം പ്രസിഡന്‍റ് നൗഷാദ് യൂസഫ്  അദ്ധ്യക്ഷത വഹിച്ചു.  മാധവന്‍ മൂക്കുതല, റഷീദ് മാസ്റ്റര്‍, രാമകൃഷ്ണന്‍, ജബ്ബാര്‍ ആലംകോട്, ഷെരീഫ് കാളച്ചാല്‍, അശോകന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.  ചങ്ങാത്തം ജനറല്‍ സെക്രട്ടറി ബഷീര്‍ ചങ്ങരംകുളം സ്വാഗതവും വൈസ് പ്രസിഡന്‍റ് ഫൈസല്‍ മൂച്ചിക്കല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

49 of 511020484950»|

« Previous Page« Previous « കെ. എസ്. സി. കലോത്സവം : തിരശ്ശീല ഉയരുന്നു
Next »Next Page » സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കു വേണ്ടി ചെറുകഥാ മത്സരം »



  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു
  • തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം
  • അരോമ യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു
  • മുഗള്‍ ഗഫൂര്‍ അവാര്‍ഡ് പി. ബാവാ ഹാജിക്ക്
  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine