ഇന്ത്യയിലേക്ക് ഇത്തിഹാദ് എയര്‍വേസ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു

September 20th, 2013

etihad-airways-ePathram
അബുദാബി : യു. എ. ഇ. യുടെ ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് അബുദാബി യില്‍ നിന്ന് ഇന്ത്യ യിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. നവംബര്‍ ഒന്ന് മുതലാണ് ഇന്ത്യ യിലേക്കുള്ള സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം സര്‍വീസുകളുടെ എണ്ണവും കൂട്ടുന്നത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഇത്തിഹാദ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ലോക ത്തിലെ ഏറ്റവും വേഗ ത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യ ങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും ഇത്തിഹാദിന്‍െറ പദ്ധതി കളില്‍ ഇന്ത്യക്ക് നിര്‍ണായക സ്ഥാന മാണുള്ള തെന്നും കമ്പനി പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ജെയിംസ് ഹോഗന്‍ അബുദാബി യില്‍ പറഞ്ഞു.

നവംബര്‍ ഒന്ന് മുതല്‍ അബുദാബി – മുംബൈ, അബുദാബി – ന്യൂദല്‍ഹി റൂട്ടുകളില്‍ സീറ്റു കളുടെ എണ്ണം മൂന്നിരട്ടിയായി ഉയര്‍ത്തുമെന്നും, അടുത്ത വര്‍ഷം ആദ്യ ത്തോടെ കേരള ത്തിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എല്ലാ യാത്രക്കാര്‍ക്കും ഗുണകരമാകുന്ന രീതിയില്‍ ബിസിനസ്, ഫസ്റ്റ്, ഇക്കോണമി ക്ളാസുകളും ഏര്‍പ്പെടുത്തും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലഗ്ഗേജ് പരിശോധന : അബുദാബിയില്‍ നൂതന സംവിധാനം

September 10th, 2013

abudhabi-international-air-port-ePathram
അബുദാബി : അന്താരാഷ്‌ട്ര വിമാന ത്താവള ത്തില്‍ യാത്രക്കാരുടെ ലഗേജും ബാഗേജും മറ്റു കാര്‍ഗോ പാക്കുകളും പരിശോധിക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ലഹരി വസ്തുക്കള്‍, ആയുധങ്ങള്‍, പ്രത്യേക അനുമതി ഇല്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ പാടില്ലാത്ത അമൂല്യ സാധനങ്ങള്‍ തുടങ്ങിയവ സസൂക്ഷ്മം നിരീക്ഷിക്കാന്‍ കഴിവുള്ളതാണ് പുതിയ സംവിധാനം.

ന്യൂട്രോണ്‍ പവര്‍കൊണ്ടും എക്സറേ കിരണങ്ങളും വഴി പ്രവര്‍ത്തിക്കുന്ന ഉപകരണ ത്തിന് AC60115XN എന്നാണു പേര്‍. യാത്ര ക്കാരുടെ ചെറിയ പെട്ടികള്‍ മുതല്‍ വലിയ കണ്ടെയ്‌നറുകളും മറ്റു വാഹന ങ്ങളും പരിശോധി ക്കാന്‍ ഈ സംവിധാന ത്തിനു കഴിയും. കണ്ടെയ്‌നറു കളില്‍ ഒളിപ്പിച്ചുള്ള മനുഷ്യ ക്കടത്ത് കണ്ടു പിടിക്കാനും സാധിക്കും. അബുദാബി യില്‍ കാര്‍ഗോ വിമാന ചരക്കു കളും ഇനി മുതല്‍ ഇതിലൂടെ പരിശോധി ച്ചായിരിക്കും കടത്തി വിടുക.

മണിക്കൂറില്‍ 40 കണ്ടെയ്‌നറുകള്‍ വരെ പരിശോധിക്കാന്‍ സാധിക്കും എന്നത് ഇതിന്റെ മറ്റൊരു സവിശേഷത യാണ്.

പ്രത്യേകം പരിശീലനം ലഭിച്ച ടെക്‌നീഷ്യന്മാരായിരിക്കും ഇത് കൈ കാര്യം ചെയ്യുക. വലിയ കാര്‍ഗോ ബാഗുകളും കണ്ടെയ്‌നറുകളും കൃത്യമായി പരിശോധിക്കാന്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്ന ബുദ്ധിമുട്ട് ഇത് വഴി പൂര്‍ണമായും ഇല്ലാതാകുമെന്നും അബുദാബി പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജെറ്റ്‌ എയര്‍ വേയ്സ്‌ സർവീസുകൾ നാലിരട്ടിയാക്കി വർദ്ധിപ്പിക്കുന്നു

September 7th, 2013
jet-airways-abudhabi-cochin-flight-ePathram
അബുദാബി : ഗള്‍ഫില്‍ നിന്നും ഇന്ത്യ യിലേക്കുള്ള  ജെറ്റ്‌ എയര്‍ വേയ്സ്‌ സർവീസുകൾ നാലിരട്ടിയാക്കി വർദ്ധിപ്പിക്കുന്നു.

കോഴിക്കോട്, തിരുവനന്തപുരം, മംഗലാപുരം വിമാന ത്താവള ങ്ങളിലേ ക്കാണ് ജെറ്റ്‌ എയര്‍ വേയ്സ്‌ കൂടുതൽ സര്‍വീസുകൾ ആരംഭിക്കുന്നത്.

ഇക്കഴിഞ്ഞ മെയ്‌ മാസ ത്തിലാണ് കൊച്ചി യിലേക്ക് ജെറ്റ്‌ എയര്‍ വേയ്സ്‌ വിമാന സര്‍വീസ്‌ ആരംഭിച്ചത്.

മൂന്ന് വര്‍ഷ ത്തിനകം അബുദാബി – ഇന്ത്യന്‍ റൂട്ടില്‍ വിമാന സീറ്റുകളുടെ എണ്ണം ആഴ്ചയില്‍ അര ലക്ഷമായി ഉയർത്തുമെന്നും  അബുദാബി യില്‍ നിന്ന് ഇന്ത്യ യിലെ അഞ്ച് വിമാന ത്താവള ങ്ങളിലേക്ക്  കൂടുതൽ സര്‍വീസുകൾ ഉടൻ ആരംഭിക്കും എന്നും ജെറ്റ്‌ എയര്‍ വേയ്സ്‌ അധികൃതര്‍  അറിയിച്ചു. നവംബര്‍ മാസം മുതൽ പുതിയ സര്‍വീസുകൾ ആരംഭിക്കും.

ഇപ്പോള്‍ കോഴിക്കോട്, തിരുവനന്തപുരം, മംഗലാപുരം, ഹൈദരാബാദ്, ചെന്നൈ എന്നിവിട ങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. താമസി യാതെ  ജെറ്റ് എയര്‍വേസിന്‍െറ ഇന്ത്യ യിലേക്കുള്ള പ്രതിവാര സര്‍വീസു കളുടെ എണ്ണ ത്തില്‍ നാലിരട്ടിയോളം വര്‍ദ്ധനവ്‌ ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.

നിലവില്‍ 13700 സീറ്റു കളാണ് അബുദാബി യില്‍ നിന്ന് ഇന്ത്യ യിലേക്കുള്ളത്. ഈ വര്‍ഷം തന്നെ ഇത് 24700 ആയി ഉയർത്തും എന്നും 2014ല്‍ 12800 സീറ്റും 2015ല്‍ 12870 സീറ്റും ആയി വര്‍ദ്ധിപ്പിക്കും എന്നും അവർ അറിയിച്ചു.

അവധി ദിവസ ങ്ങളില്‍  കൂടിയ നിരക്ക് കൊടുത്ത് യാത്ര ചെയ്യുകയും ടിക്കറ്റ് കിട്ടാതെ ദുരിതം അനുഭവിക്കുകയും ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസി കൾക്കും ജെറ്റ് എയര്‍വേസിന്‍െറ പുതിയ സര്‍വീസുകള്‍ ഒരു പരിധി വരെ പരിഹാരമാക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാഗേജ് : എയര്‍ ഇന്ത്യ നീതി പാലിക്കണം

August 24th, 2013

air-india-express-epathram ദുബായ് : എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബാഗേജ് പരിധി വെട്ടി ക്കുറച്ചതി ലൂടെ എയര്‍ ഇന്ത്യ വീണ്ടും സാധാരണ ക്കാരായ പ്രവസി കളില്‍നിന്ന് ആകാശ ക്കൊള്ളയ്ക്ക് തുനിഞ്ഞിരിക്കുക യാണെന്ന് കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

അനധികൃത മായി പണം കൊയ്യാനുള്ള ശ്രമ ങ്ങളില്‍നിന്ന് ഇന്ത്യ ക്കാരുടെ സ്വന്തം വിമാന കമ്പനി എന്ന് അവകാശ പ്പെടുന്ന എയര്‍ ഇന്ത്യ പിന്തിരിയണം.

പ്രവാസി ഇന്ത്യ ക്കാരോട് നീതി പാലിക്കണമെന്നും കെ. ഡി. പി. എ. രക്ഷാധികാരി മോഹന്‍ എസ് വെങ്കിട്ട്, പ്രസിഡന്‍റ് രാജന്‍ കൊളാവി പ്പാലം, ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ്, ട്രഷറര്‍ ജമീല്‍ ലത്തീഫ് എന്നിവര്‍ ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എയർ ഇന്ത്യാ ബാഗേജ് പ്രശ്‌നം പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തും : എ. കെ. ആന്റണി

August 24th, 2013

minister-ak-antony-ePathram
അബുദാബി : ബാഗേജ് വെട്ടിക്കുറച്ച എയർ ഇന്ത്യ എക്‌സ്പ്രസിന്റെ നടപടി പുന:പരിധിക്കണം എന്ന പ്രവാസി മലയാളി കളുടെ ആവശ്യം പ്രധാന മന്ത്രി ഡോ.മൻമോഹൻ സിംഗിന്റേയും യു. പി. എ. അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടേയും ശ്രദ്ധയിൽ പ്പെടുത്തും എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണി.

indian-media-abudhabi-delegation-team-with-minister-ak-antony-ePathram

ഈ ആവശ്യം ഉന്നയിച്ച് തന്നെ സന്ദർശിച്ച ഇന്ത്യൻ മീഡിയ അബുദാബി യുടെ നേതൃത്വ ത്തിലുള്ള പ്രവാസി ഇന്ത്യ ക്കാരുടെ സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട നിവേദക സംഘ ത്തിനാണ് അദ്ദേഹം ഇതു സംബന്ധിച്ച ഉറപ്പ് നൽകിയത്.

ബാഗേജ് 30 കിലോയിൽ 20 കിലോ ആയാണ് എയർ ഇന്ത്യ എക്‌സപ്രസ് വെട്ടിക്കുറച്ചത്. ഈ മാസം 22 മുതൽ ഇത് പ്രാബല്യ ത്തിൽ വന്നു. ഗൾഫിലെ ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളികള്‍ ക്കാണ് ഈ നടപടി ഏറ്റവും കൂടുതൽ ബുദ്ധി മുട്ടുണ്ടാക്കുന്ന തെന്ന് നിവേദക സംഘം പ്രതിരോധ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.

പ്രവാസി കളിൽ നിന്ന് ഇത്തരം ആവശ്യവുമായി ആദ്യ മായാണ് ഒരു നിവേദക സംഘം ഡൽഹിയിൽ എത്തുന്ന തെന്ന് എ. കെ. ആന്റണി അഭിപ്രായപ്പെട്ടു. അതു കൊണ്ടു തന്നെ ഗൗരവ ത്തോടെ വിഷയം പ്രധാന മന്ത്രിയുടെയും സോണിയ ഗാന്ധിയുടേയും ശ്രദ്ധയിൽപ്പെടുത്തു മെന്ന് അദ്ദേഹം സംഘത്തിന് ഉറപ്പു നൽകി.

കേരള ​ത്തിൽ നിന്നുള്ള ഭരണ പ്രതിപക്ഷ എം​ ​പി ​ ​മാരുടെ ഒപ്പു​ ​ശേഖരണവും നിവേദക സംഘം കഴിഞ്ഞ രണ്ടു ദിവസ ​ങ്ങളിലായി നടത്തി.​ ​

പി. ​സി.​ ​ചാക്കോ,​ ​എം.​ ​ഐ.​ ​ഷാനവാസ്, ​ആന്റോ ആന്റണി,​ ​എം.​ ​ബി.​ ​രാജഷ്,​ ​എൻ. ​പീതാംബര ക്കുറുപ്പ്,​ ​ജോസ് കെ. ​മാണി,​ ​പി.​ രാജീവ്, ​എം.​ ​ബി.​ ​അച്ചുതൻ, ​പി.​ ​കരുണാകരൻ,​ ​സി.​ ​പി.​​നാരായണൻ എന്നിവ രുടെ ഒപ്പുകളും നിവേദക സംഘം ശേഖരിച്ചു. ​ ​

എം​ ​പി​ ​മാർ പാർലമെന്റിൽ ഈ വിഷയം അവതരിപ്പിക്കുന്ന ​തോടൊപ്പം പ്രധാന മന്ത്രി​ ​യുടെ ചേംബറിലെത്തി ഈ നിവേദനം സമർപ്പിക്കുകയും ചെയ്യും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

15 of 241014151620»|

« Previous Page« Previous « പ്രതിനിധി സംഘം കേന്ദ്ര മന്ത്രിമാർക്കു നിവേദനം നൽകി
Next »Next Page » ബാഗേജ് : എയര്‍ ഇന്ത്യ നീതി പാലിക്കണം »



  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം
  • എംബസ്സിയിൽ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine