അബുദാബി : 2012 ജനുവരി മുതല്‍ സെപ്തംബര്‍ അവസാനം വരെയുള്ള ഒന്‍പതു മാസത്തിനുള്ളില്‍ അബുദാബി വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തില്‍ 20.7 ശതമാനം വര്‍ദ്ധനവ്. ഈ ഒന്‍പതു മാസത്തിനിടെ 10.9 മില്യന്‍ യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ യാത്രചെയ്തത് 9 മില്യന്‍ യാത്രക്കാരായിരുന്നു എന്നും അബുദാബി എയര്‍പോര്‍ട്ട് കമ്പനി(അഡാക്) വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
1.2 മില്യന്‍ യാത്രക്കാര്‍ സെപ്റ്റംബര്‍ മാസ ത്തില്‍ മാത്രമായി യാത്ര ചെയ്തു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 14.5 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ വര്‍ഷം 413,000 ടണ്‍ കാര്‍ഗോയും അബുദാബി വിമാന ത്താവളംവഴി കൊണ്ടു പോയിരുന്നു. കഴിഞ്ഞ വര്‍ഷത്തേ ക്കാള്‍ 18.2 ശതമാനം വളര്‍ച്ചയും കൈവരിച്ചിട്ടുണ്ട്. 10057 വിമാനങ്ങള്‍ യാത്രക്കാരെ കൊണ്ടു പോകുകയും വരികയും ചെയ്തു. അതും കഴിഞ്ഞ വര്‍ഷ ത്തേക്കാള്‍ 8.4 ശതമാനമാണ് വളര്‍ച്ച. കാര്‍ഗോ കഴിഞ്ഞ വര്‍ഷത്തെ ക്കാള്‍ 25 ശതമാനം വളര്‍ച്ചയുമുണ്ട്.
അബുദാബി യുടെ വളര്‍ച്ച യുടെ ഭാഗമായാണ് വിമാന ത്താവളത്തിലൂടെയുള്ള യാത്ര ക്കാരുടെ വര്‍ദ്ധനവിന് കാരണം.
-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ – അബുദാബി