കല യുവ ജനോത്സവം മെയ് നാലു മുതൽ

April 20th, 2017

kala-abudhabi-logo-epathramഅബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബിയും യു. എ. ഇ. എക്സ് ചേഞ്ചും സംയുക്ത മായി സംഘടി പ്പിക്കുന്ന യു. എ. ഇ. തല ഓപ്പൺ യുവ ജനോത്സവം മെയ് 4, 5, 6 (വ്യാഴം, വെള്ളി, ശനി) തീയ്യതി കളിൽ ഐ. എസ്. സി. യിൽ നടക്കും. ഭരത നാട്യം, മോഹിനി യാട്ടം, കുച്ചു പ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, കവിതാ പാരായണം തുടങ്ങി 14 ഇന ങ്ങളി ലായാണ് മത്സര ങ്ങൾ നട ക്കുക. വിവിധ എമിറേറ്റുകളിൽ നിന്നു മായി അഞ്ഞൂ റോളം കുട്ടികൾ പങ്കെടുക്കും. ഇന്ത്യാ സോഷ്യൽ സെന്റ റിലെ മൂന്ന് വേദി കളിലായി നടക്കുന്ന യുവ ജനോ ത്സവ ത്തിന് മെയ് നാല് വ്യാഴം വൈകു ന്നേരം ആറു മണിക്ക് തുടക്ക മാവും. വെള്ളി, ശനി ദിവസ ങ്ങളിൽ രാവിലെ ഒൻപത് മണിക്ക് പരി പാടികൾ ആരം ഭിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഭരതനാട്യം അരങ്ങേറ്റം ‘നൃത്യ – 2017’ ഐ. എസ് . സി. യിൽ

April 20th, 2017

samajam-kala-thilakam-2013-vrinda-mohan-in-bharatha-natyam-ePathram
അബുദാബി : വിവിധ ഇന്ത്യൻ സ്‌കൂളു കളി ലെ വിദ്യാർത്ഥി കളുടെ ഭരത നാട്യം അരങ്ങേ റ്റവും നൃത്യ വാർഷിക ആഘോഷവും ‘നൃത്യ 2017’ എന്ന പേരിൽ അബു ദാബി ഇന്ത്യാ സോഷ്യൽ സെന്റ റിൽ ഏപ്രില്‍ 20 വ്യാ ഴാഴ്‌ച വൈകുന്നേരം ഏഴു മണി മുതൽ ആരം ഭിക്കും.

നൃത്ത അദ്ധ്യാപ കനായ ഗഫൂർ വട കര യുടെ കീഴിൽ ഭരത നാട്യം അഭ്യസി ക്കുന്ന പത്തോളം നർത്ത കരുടെ അരങ്ങേറ്റ വേള യിൽ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുതിര മൂട്ടിൽ കഞ്ഞിയും ചെട്ടി ക്കുളങ്ങര കുത്തിയോട്ട വുമായി ഭരണി വേല ആഘോ ഷിച്ചു

April 8th, 2017

samarppanam-folk-dance-festival-2015-ePathram അബുദാബി : ആലപ്പുഴ ജില്ല യിലെ ഓണാട്ടു കര ദേശ വാസി കളുടെ ഉത്സവ മായ ചെട്ടി ക്കുള ങ്ങര ഭരണി വേല അബു ദാബി യില്‍ ആഘോ ഷിച്ചു. അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്ന ആഘോഷ പരി പാടി യില്‍ യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളിൽനിന്നു മായി നിരവധി ഭക്തര്‍ എത്തി ച്ചേ ര്‍ന്നു. ഓണാട്ടു കര യുടെ കലാ സാംസ്‌കാ രിക പൈതൃകം വിളി ച്ചറി യിക്കുന്ന ‘ചെട്ടി ക്കുള ങ്ങര കുത്തി യോട്ട പ്പാട്ടും ചുവടും’ എന്ന പരി പാടി യോടൊപ്പം ഓണാട്ടു കര യുടെ രുചി വൈവിധ്യ വുമായി കുതിര മൂട്ടില്‍ കഞ്ഞിയും വിളമ്പി.

നാട്ടിൽ നിന്നും കൊണ്ടു വന്നിരുന്ന വിഭവ ങ്ങളാണ് കഞ്ഞിക്കായി ഉപ യോഗി ച്ചത്. ചെട്ടിക്കുളങ്ങര മീന ഭരണി യോട് അനു ബന്ധിച്ച കുട്ടികളുടെ കെട്ടു കാഴ്ചയും ഐ. എസ്. സി. ഓഡി റ്റോറി യത്തിൽ നടന്നു. ചെട്ടി ക്കുളങ്ങര അമ്മ പ്രവാസി സേവാ സമിതി യാണ് ഈ ആഘോഷം സംഘടി പ്പിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ നിന്നും ഇന്ത്യ യിലേക്ക് അഞ്ചു വര്‍ഷത്തെ വിസ ഏപ്രില്‍ മുതല്‍

March 3rd, 2017

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദാബി : ഇന്ത്യ യിലേക്ക് പോകുന്ന യു. എ. ഇ. പൗര ന്മാ ര്‍ ക്കും, യു. എ. ഇ. റെസി ഡന്‍സ് വിസ യിലു ള്ള മറ്റു രാജ്യ ക്കാര്‍ ക്കും 2017 ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് വര്‍ഷ ത്തേ ക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദി ക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരു മാനിച്ച തായി യു. എ. ഇ. യി ലെ ഇന്ത്യന്‍ അംബാ സിഡര്‍ നവ്ദീപ് സിംഗ് സൂരി അറി യിച്ചു.

ഇതു സംബ ന്ധിച്ച നട പടി ക്രമ ങ്ങള്‍ യു. എ. ഇ. യില്‍ ആവും പൂര്‍ത്തി യാവുന്നത്. ഇരു രാജ്യ ങ്ങളും തമ്മി ലുള്ള വ്യാപാര – വാണിജ്യ ബന്ധ ങ്ങള്‍ ശക്തി പ്പെടുന്ന പശ്ചാ ത്തല ത്തില്‍ യു. എ. ഇ. യില്‍ നിന്നും ഇന്ത്യ യിലേ ക്ക് ധാരാളം പേര്‍ നിരന്തരം യാത്ര ചെയ്യു ന്നുണ്ട്. ഇത്തര ക്കാര്‍ ക്കായി അഞ്ചു വര്‍ഷ ത്തേ ക്കുള്ള വിസ അനുവദിച്ചാല്‍ ഇതു സംബ ന്ധിച്ച തിരക്കു കളും കുറക്കുവാന്‍ കഴിയും എന്നും അദ്ദേഹം അറിയിച്ചു.

മറ്റു ഗള്‍ഫ് രാജ്യ ങ്ങളി ലുള്ള വര്‍ക്കും അധി കം വൈകാതെ തന്നെ ഈ സൗകര്യം ലഭ്യ മാവും. അഞ്ചു വര്‍ഷ ത്തേക്കുള്ള മള്‍ട്ടി പ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും ഇന്ത്യ അനു വദിക്കും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അൽ ഐൻ ഐ.എസ്. സി. മെഡിക്കൽ ക്യാമ്പ്

February 8th, 2017

swaruma-medical-camp-epathram
അൽ ഐൻ : ഇന്ത്യൻ സോഷ്യൽ സെന്റർ അൽ ഐനിൽ ഏക ദിന മെഡിക്കൽ ക്യാമ്പ് സംഘടി പ്പിക്കുന്നു.

ഫെബ്രുവരി 10 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ഐ. എസ്. സി. യിൽ നടക്കുന്ന ക്യാമ്പിൽ വിവിധ രോഗ ചികിത്സ കൾക്ക് വൈദഗ്ദ്യം നേടിയ ഡോക്ടർ മാരെ ഉൾ പ്പെടുത്തി യിട്ടുണ്ട് എന്നും യു. എ. ഇ. സർക്കാർ പ്രഖ്യാ പിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’ ന്റെ ഭാഗ മായി ട്ടാണ് ക്യാമ്പ് സംഘടി പ്പിക്കു ന്നത് എന്നും സംഘാട കർ അറി യിച്ചു.

പ്രവാസി ഇന്ത്യൻ സമൂഹ ത്തിനു ജീവിത ശൈലി രോഗ ങ്ങളെ കുറിച്ചുള്ള ബോധ വത്ക്കര ണവും തൊഴി ലാളി സാമൂഹ ത്തിനു ആവശ്യ മായ മെഡിക്കൽ സഹാ യവും ചെയ്യുക എന്ന താണ് ഈ ക്യാമ്പിന്റെ ലക്‌ഷ്യം.

കൂടുതൽ വിവര ങ്ങൾക്കും റജിസ്ട്രേഷനും 050 44 86 969, 050 67 34 621 എന്നീ നമ്പറു കളിൽ ബന്ധപ്പെടുക

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സാന്ത്വന വീഥി യിലെ മാലാഖ മാർക്കു മലയാളി സമാജ ത്തിന്റെ സ്‌നേഹാദരം
Next »Next Page » അബുദാബിയിലും അൽഐനിലും പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും »



  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു
  • തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം
  • അരോമ യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine