ഖുർ ആൻ പാരായണ മൽസരം : റജിസ്‌ട്രേഷൻ വെള്ളിയാഴ്ച സമാപിക്കും

May 25th, 2017

dubai-international-holy-quran-award-ePathram
അബുദാബി : ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫ യേഴ്‌സ് ആൻഡ് എൻഡോവ്‌ മെന്റ്‌സിന്റെ (ഔഖാഫ്) സഹ കരണ ത്തോടെ അബു ദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐ. എസ്‌. സി.) സംഘടി പ്പിക്കുന്ന നാലാമത് ഹോളി ഖുർആൻ പാരാ യണ മൽസര ത്തിനുള്ള റജിസ്‌ട്രേഷൻ മെയ് 26 വെള്ളി യാഴ്ച സമാപിക്കും.

അഞ്ചു വിഭാഗങ്ങളിലായി മല്‍സരം നടക്കും. വിദേശി കൾക്കും യു. എ. ഇ. സ്വദേശി കൾക്കും ഖുർആൻ പാരായണ മൽസര ത്തിൽ പങ്കെടുക്കാം. മത കാര്യ വകുപ്പി ന്റെ നേതൃത്വ ത്തിലുള്ള ജഡ്ജിംഗ് പാനല്‍ വിധി നിർണ്ണ യിക്കും.

ജൂൺ അഞ്ചു മുതൽ നാല് ദിവസം തറാവീഹ് നിസ്കാര ത്തിനു ശേഷം രാത്രി പത്തു മണി മുത ലാണ് ഖുർ ആൻ പാരായണ മല്‍സരം നടക്കുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. പുതിയ കമ്മിറ്റി യുടെ പ്രവര്‍ത്തന ഉദ്ഘാടനം

May 25th, 2017

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്ററി ന്റെ (ഐ. എസ്‌. സി.) 2017-18 വർഷത്തെ ഭരണ സമിതി യുടെ പ്രവര്‍ത്തന ഉദ്ഘാടനവും സത്യ പ്രതിജ്ഞയും സുവര്‍ണ്ണ ജൂബിലി ആഘോഷ ത്തിന്റെ ലോഗോ പ്രകാശനവും നടന്നു. ഐ. എസ്. സി. പേട്രണ്‍ ഗവര്‍ണ്ണര്‍ അദീബ് അഹമ്മദ് പ്രവര്‍ത്തന ഉദ്ഘാടനവും ഇന്ത്യന്‍ എംബസി പ്രതിനിധി സുരേഷ്‌ കുമാർ സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനവും നിർ വ്വഹിച്ചു.

ഐ. എസ്. സി. പ്രസിഡന്റ് ജോയ് തോമസ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. അന്‍പതാം വാര്‍ഷിക ത്തിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടി കളാണ് നടക്കുക എന്ന് പ്രസിഡന്റ് അറിയിച്ചു. ജനറല്‍ സെക്രട്ടറി എം. എ. സലാം സ്വാഗതവും വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അലൈൻ ഐ. എസ്. സി. പ്രവർത്തന ഉദ്ഘാടനം

May 24th, 2017

director-iv-sasi-in-alain-isc-inauguration-ePathram

അൽഐൻ : ഇന്ത്യൻ സോഷ്യൽ സെന്റർ പുതിയ കമ്മിറ്റി യുടെ പ്രവർത്തന ഉദ്ഘാടനം വിപുലമായ പരിപാടി കളോടെ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ അങ്കണത്തിൽ നടന്നു. ഐ. എസ്. സി. പ്രസിഡണ്ട് ശശി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഐ. വി. ശശി കലാ വിഭാഗ ത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

തുടർന്ന് സാഹിത്യ വിഭാഗത്തിന്റെ ഉദ്ഘാടനം പ്രവാസി ഭാരതി റേഡിയോ എം.ഡി. യും ജനറൽ മാനേജരു മായ കെ. ചന്ദ്ര സേന നും കായിക വിഭാഗ ത്തിന്റെ ഉദ്ഘാടനം മുൻ ഫുട്ബോൾ താര വും ഹെഡ് കോച്ചു മായ വിനു ജോസ് എന്നിവരും നിർവ്വ ഹിച്ചു.

ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. ട്രഷറർ തസ്വീർ, കലാ വിഭാഗം സെക്രട്ടറി സാജിദ് കൊടിഞ്ഞി, കായിക വിഭാഗം സെക്രട്ടറി ജുനൈദ്, സാഹിത്യ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി മാരായ മുഹമ്മദ് അൻസാർ, സൈഫു ദ്ധീൻ, റോഷൻ നായർ എന്നിവർ സംസാരിച്ചു.സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടർന്ന് വിവിധ കലാ പരിപാടികൾ അരങ്ങേറി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ മീഡിയ അബു ദാബിക്ക് പുതിയ ഭാര വാഹികൾ

May 21st, 2017

indian-media-abudhabi-ima-new-logo-2014-ePathram
അബുദാബി : മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബു ദാബി യുടെ പുതിയ ഭാര വാഹി കളെ തെരഞ്ഞെ ടുത്തു.  പ്രസിഡന്‍റ് അനിൽ സി. ഇടിക്കുള യുടെ അദ്ധ്യക്ഷത യിൽ അബു ദാബി ഇന്ത്യൻ സോഷ്യൽ സെന്‍റ റിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗ ത്തിലാണ് പുതിയ ഭാര വാഹി കളെ തെരഞ്ഞെ ടുത്തത്.

indian-media-ima-committee-2017-2018-ePathram

റസാഖ് ഒരുമനയൂർ, സമീർ കല്ലറ, റാഷിദ് പൂമാടം

പ്രസിഡണ്ട് : റസാഖ് ഒരുമനയൂർ (മിഡിൽ ഈസ്‌റ്റ് ചന്ദ്രിക), വൈസ് പ്രസി ഡണ്ട് : പി. എം. അബ്ദുൽ റഹിമാൻ (ഇ – പത്രം), ജനറൽ സെക്രട്ടറി : സമീർ കല്ലറ (മാതൃ ഭൂമി ടി. വി. ന്യൂസ്), ട്രഷറർ : റാഷിദ് പൂമാടം (സിറാജ് ദിനപ്പത്രം) എന്നിവരാണ് പ്രധാന ഭാര വാഹികള്‍.

എക്സി ക്യൂട്ടീവ് കമ്മിറ്റി അംഗ ങ്ങൾ : ടി. എ. അബ്ദുല്‍ സമദ്, ടി. പി. ഗംഗാ ധരൻ, ജോണി തോമസ്, ആഗിൻ കീപ്പുറം, മുനീർ പാണ്ഡ്യാല, എസ്. എം. നൗഫൽ, ടി. പി. അനൂപ്, ഷിൻസ് സെബാ സ്റ്റ്യൻ, ഹനീഫ.

അബുദാബി എമിറേറ്റിലെ വാര്‍ത്തകള്‍ ഇന്ത്യന്‍ മീഡിയ യുടെ ima.abudhabi at gmail dot com എന്നുള്ള  ഇ – മെയില്‍ വിലാസ ത്തില്‍ അയ ക്കണം എന്നും ഇമ കമ്മിറ്റി അറി യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കല അബുദാബി യുടെ യുവജനോത്സവം

May 6th, 2017

kala-abudhabi-logo-epathram അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബി യുടെ യുവ ജനോത്സവം ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്നു. യു. എ. ഇ. തല ത്തിൽ സംഘടി പ്പിച്ച യുവ ജനോത്സവ ത്തിൽ യു. എ. ഇ . യുടെ വിവിധ എമിറേറ്റു കളിൽ നിന്നു മായി 200 ഓളം വിദ്യാർത്ഥി കൾ പങ്കെടുത്തു. ഭരത നാട്യം, മോഹിനി യാട്ടം, കുച്ചു പ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, കവിതാ പാരായണം തുടങ്ങി 14 ഇന ങ്ങളിൽ കുട്ടി കളുടെ പ്രായ ത്തിന്റെ അടിസ്ഥാന ത്തിൽ നാലു വിഭാഗ ങ്ങളായി തരം തിരി ച്ചാണ് മത്സര ങ്ങൾ നടത്തി യത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എസ്. എസ്. എൽ. സി. പരീക്ഷാ ഫലം : മോഡൽ സ്‌കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്ത്
Next »Next Page » അബുദാബിയിലെ ആദ്യ ആണവ റിയാക്ടർ നിർമ്മാണം പൂർത്തിയായി »



  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു
  • തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം
  • അരോമ യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine