ഐ. എസ്. സി. വനിതോത്സവ ത്തിൽ സുരഭി ലക്ഷ്മി മുഖ്യാതിഥി

September 21st, 2017

logo-alain-isc-indian-social-centre-ePathram
അല്‍ ഐന്‍ : ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ ‘നാനാത്വ ത്തില്‍ ഏകത്വം’ എന്ന പേരില്‍ വനിതോത്സവം സംഘടി പ്പിക്കുന്നു. സെപ്റ്റംബര്‍ 22 വെള്ളിയാഴ്ച അല്‍ ഐന്‍ ഐ. എസ്. സി. യില്‍ നടക്കുന്ന പരിപാടി യില്‍ ദേശീയ പുരസ്കാര ജേതാവും പ്രശസ്ത അഭി നേത്രി യുമായ സുരഭി ലക്ഷ്മി മുഖ്യാ തിഥി യായി സംബന്ധിക്കും.

drama-fest-best-actress-surabhi-epathram

ചടങ്ങില്‍ അല്‍ ഐനിലെ സാമൂഹിക സാംസ്‌കാ രിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച അല്‍ നാസര്‍ ഗ്രൂപ്പ് എം. ഡി. ജാനറ്റ് വര്‍ഗീസ്, അല്‍ ഐന്‍ ജൂനിയേഴ്‌സ് ഗ്രൂപ്പ് എം. ഡി. തന്‍വീര്‍ അര്‍ഷിത്, അല്‍ ഫറാ ഗ്രൂപ്പ് ഡയറ ക്ടര്‍ ശാലിനി ഗംഗാ രമണി എന്നിവരെ ആദരിക്കും.

ഇന്ത്യ യുടെ വിവിധ മേഖല കളെ പ്രതി നിധീ കരിക്കുന്ന കലാ പരി പാടി കളും ‘സാരി ഇന്‍ സ്‌റ്റൈല്‍’ എന്ന ഫാഷന്‍ ഷോയും വനിതോല്‍സ വത്തി ന്റെ ഭാഗ മായി അവതരി പ്പിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്‌. സി യിൽ ‘ഈദ് മെഹ്‌ ഫിൽ’ ശ്രദ്ധേ യമായി

September 6th, 2017

zee-tv-sarigama-finalist-singer-yumna-ajin-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ (ഐ. എസ്‌. സി) സംഘ ടിപ്പിച്ച ‘ഈദ് മെഹ്‌ ഫിൽ’ ഗാനമേള, ഒപ്പന, വിവിധ നൃത്ത നൃത്യ ങ്ങള്‍ എന്നിവ യുടെ അവത രണം കൊണ്ട് ശ്രദ്ധേ യമായി.

സീ – ടി.വി. സരിഗമ ഫൈനലിസ്‌റ്റ് യുമ്‌ന അജിൻ, ഗായക രായ രഹ്‌ന, സജ്ല സലീം, കല്ല്യാണി വിനോദ്, ആബിദ് കണ്ണൂര്‍, കൊല്ലം ഷാഫി തുടങ്ങിയ വരും ‘ഈദ് മെഹ്‌ ഫിൽ’ സംഗീത നിശ യില്‍ ഭാഗ മായി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ ഈദ് ആഘോഷം വെള്ളിയാഴ്‌ച

August 28th, 2017

zee-tv-sarigama-finalist-singer-yumna-ajin-ePathram
അബുദാബി : ബലി പെരുന്നാൾ ദിന ത്തിൽ രാത്രി എട്ടു മണിക്ക് വൈവിധ്യ മാർന്ന കലാ – സാംസ്കാരിക പരി പാടി കളോടെ അബു ദാബി ഇന്ത്യാ സോഷ്യല്‍ സോഷ്യൽ സെന്ററിൽ (ഐ.എസ്‌.സി.) ഈദ് ആഘോഷം സംഘടി പ്പിക്കും.

singer-yumna-ajin-isc-eid-mehfil-2017-ePathram
സീ – ടി.വി. സരിഗമ ഫൈനലിസ്‌റ്റ് യുമ്‌ന അജിൻ പങ്കെടു ക്കുന്ന ‘ഈദ് മെഹ്‌ഫിൽ’ എന്ന സംഗീത പരിപാടി ആയി രിക്കും ഈദ് ആഘോഷ ത്തിന്റെ മുഖ്യആകർഷക ഘടകം.

പ്രമുഖ മാപ്പിള പ്പാട്ടു ഗായക രായ രഹ്‌ന, കൊല്ലം ഷാഫി തുടങ്ങിയ വരും ‘ഈദ് മെഹ്‌ഫിൽ’ പരി പാടി യുടെ ഭാഗ മാകും. പ്രവേശനം സൗജന്യ മായിരിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാതൃ രാജ്യത്തെ ഏറ്റവും അധികം സ്നേഹി ക്കുന്ന വര്‍ പ്രവാസി കള്‍ : ഇന്ത്യൻ അംബാസി ഡർ

August 20th, 2017

indian-ambassedor-to-uae-navdeep-singh-suri-ePathram

അബു ദാബി : വിദേശത്തു ജീവി ക്കു മ്പോഴും മാതൃ രാജ്യ ത്തെ ഏറ്റവും അധികം സ്നേഹി ക്കുന്ന വരാണ് പ്രവാസി ഇന്ത്യ ക്കാര്‍ എന്നും സ്വതന്ത്ര ഭാരത ത്തിന്റെ എഴുപതാം വാർഷികം യു. എ. ഇ. യിലെ ഇന്ത്യാ ക്കാർ ക്കൊപ്പം ആഘോ ഷി ക്കുവാൻ കഴിഞ്ഞ തിൽ അതി യായി സന്തോഷി ക്കുന്നു എന്നും ഇന്ത്യൻ അംബാസി ഡർ നവ് ദീപ് സിംഗ് സൂരി.

സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അബു ദാബി യിലെ അംഗീകൃത ഇന്ത്യൻ സംഘ ടന കൾ ചേർന്ന് ഇന്ത്യാ സോഷ്യൽ സെന്റ റിൽ സംഘ ടി പ്പിച്ച പരി പാടി കൾ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരി ക്കുക യായി രുന്നു ഇന്ത്യന്‍ സ്ഥാനപതി.

സുരക്ഷിത മായും സന്തോഷ ത്തോടെയും യു. എ. ഇ. യിൽ ജീവിക്കുവാൻ കഴിയുന്നു. ഇന്ത്യയും യു. എ. ഇ. യും തമ്മി ലുള്ള നയ തന്ത്ര – സൗഹൃദ ബന്ധങ്ങളും അനുദിനം മെച്ച പ്പെടുകയാണ്.

പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദർശ നവും അതിനു ശേഷം അബു ദാബി കിരീട അവകാ ശിയും യു. എ. ഇ. സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശ നവും ഇരു രാജ്യ ങ്ങളുടെയും സുഹൃദ് ബന്ധ ത്തിന്റെ മറ്റു കൂട്ടി ക്കൊണ്ടി രിക്കുന്നു എന്നും സ്ഥാനപതി കൂട്ടി ച്ചേര്‍ത്തു.

തുടർന്നു വൈവിധ്യ ങ്ങളായ കലാ സാംസ്കാരിക പരി പാടി കൾ അരങ്ങേറി.

india-70th-independence-day-celebration-in-isc-ePathram

ഇന്ത്യൻ സ്വാതന്ത്ര്യ സമരം മുതൽ സ്വാതന്ത്ര്യത്തി ലേക്ക് നയിച്ച സംഭവ വികാസ ങ്ങൾ അടങ്ങുന്ന ചിത്രീ കരണ ങ്ങളും ദേശ ഭക്തി ഗാന ങ്ങളും അവതരി പ്പിച്ചു.

അബുദാബി ഇന്ത്യാ സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ, അബു ദാബി മലയാളി സമാജം, കേരളാ സോഷ്യൽ സെന്റർ, ഇന്ത്യൻ ലേഡീസ് അസോ സ്സിയേഷൻ എന്നീ അംഗീകൃത സംഘടന കൾ സംയുക്ത മായാണ് ആഘോഷ പരി പാടി കൾ സംഘ ടിപ്പിച്ചത്.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

സ്വാതന്ത്ര്യ ദിനാഘോഷം എംബസ്സി യിൽ

August 16th, 2017

india-70-years-of-freedom-ePathram
അബുദാബി : ഭാരത ത്തിന്റെ എഴുപതാമത് സ്വാതന്ത്ര്യ ദിന ആഘോഷം വിപുല മായ പരി പാടി കളോടെ അബു ദാബി ഇന്ത്യന്‍ എംബസിയില്‍ നടന്നു. രാവിലെ എട്ട് മണിക്ക് ഇന്ത്യൻ അംബാസിഡർ നവ് ദീപ് സിംഗ് സൂരി ദേശീയ പതാക ഉയര്‍ത്തി ആഘോഷ ങ്ങള്‍ക്ക് നേതൃത്വം നല്‍കി.

തുടര്‍ന്ന് രാഷ്ട്രപതി യുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു. വിവിധ സംഘടനാ പ്രതി നിധി കളും സാമൂ ഹിക – സാംസ്കാരിക – വാണിജ്യ രംഗ ത്തെ പ്രമു ഖരും തൊഴിലാളികളും സ്കൂൾ വിദ്യാ ർത്ഥി കളും അടക്കം സമൂഹ ത്തിന്റെ നാനാ തുറ കളിൽ ഉള്ളവർ ആഘോഷ പരിപാടി കളിൽ പങ്കാളി കളായി.

അബുദാബി യിലെ വിവിധ ഇന്ത്യൻ വിദ്യാലയ ങ്ങളിൽ നിന്നുള്ള കുട്ടി കൾ അവ തരിപ്പിച്ച ദേശ ഭക്തി ഗാന ങ്ങളും നൃത്ത നൃത്യ ങ്ങളും അരങ്ങേറി.

സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി സംഘ ടിപ്പി ക്കുന്ന സാംസ്കാരിക പരിപാടി ആഗസ്ത് 17 വ്യാഴാഴ്ച വൈകുന്നേരം എട്ടരക്ക് ഇന്ത്യാ സോഷ്യൽ സെന്റ റിൽ നടക്കും.

ഇന്ത്യാ സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ, അബുദാബി മലയാളി സമാജം, കേരളാ സോഷ്യൽ സെന്റർ, ഇന്ത്യൻ ലേഡീസ് അസോസ്സി യേഷൻ എന്നീ അംഗീകൃത സംഘടന കൾ സംയുക്ത മായാണ് വൈവിധ്യ മാർന്ന പരിപാടി കൾ അവതരി പ്പിക്കുക.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാർത്തോമ്മാ യുവജന സഖ്യം സ്വാതന്ത്ര്യ ദിനാഘോഷം
Next »Next Page » യു. എ. ഇ. യില്‍ വാറ്റ് രജിസ്‌ട്രേ ഷന്‍ സെപ്റ്റംബര്‍ 15 മുതല്‍ »



  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം
  • എംബസ്സിയിൽ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച
  • വേറിട്ട ഒരു ഓണാഘോഷം
  • ലോകത്തിന് മാനവികത പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി : എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine