അബുദാബി : ബലി പെരുന്നാൾ ദിന ത്തിൽ രാത്രി എട്ടു മണിക്ക് വൈവിധ്യ മാർന്ന കലാ – സാംസ്കാരിക പരി പാടി കളോടെ അബു ദാബി ഇന്ത്യാ സോഷ്യല്‍ സോഷ്യൽ സെന്ററിൽ (ഐ.എസ്.സി.) ഈദ് ആഘോഷം സംഘടി പ്പിക്കും.
സീ – ടി.വി. സരിഗമ ഫൈനലിസ്‌റ്റ് യുമ്‌ന അജിൻ പങ്കെടു ക്കുന്ന ‘ഈദ് മെഹ്‌ഫിൽ’ എന്ന സംഗീത പരിപാടി ആയി രിക്കും ഈദ് ആഘോഷ ത്തിന്റെ മുഖ്യആകർഷക ഘടകം.
പ്രമുഖ മാപ്പിള പ്പാട്ടു ഗായക രായ രഹ്‌ന, കൊല്ലം ഷാഫി തുടങ്ങിയ വരും ‘ഈദ് മെഹ്‌ഫിൽ’ പരി പാടി യുടെ ഭാഗ മാകും. പ്രവേശനം സൗജന്യ മായിരിക്കും.
അബു ദാബി : വിദേശത്തു ജീവി ക്കു മ്പോഴും മാതൃ രാജ്യ ത്തെ ഏറ്റവും അധികം സ്നേഹി ക്കുന്ന വരാണ് പ്രവാസി ഇന്ത്യ ക്കാര്‍ എന്നും സ്വതന്ത്ര ഭാരത ത്തിന്റെ എഴുപതാം വാർഷികം യു. എ. ഇ. യിലെ ഇന്ത്യാ ക്കാർ ക്കൊപ്പം ആഘോ ഷി ക്കുവാൻ കഴിഞ്ഞ തിൽ അതി യായി സന്തോഷി ക്കുന്നു എന്നും ഇന്ത്യൻ അംബാസി ഡർ നവ് ദീപ് സിംഗ് സൂരി.
സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അബു ദാബി യിലെ അംഗീകൃത ഇന്ത്യൻ സംഘ ടന കൾ ചേർന്ന് ഇന്ത്യാ സോഷ്യൽ സെന്റ റിൽ സംഘ ടി പ്പിച്ച പരി പാടി കൾ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരി ക്കുക യായി രുന്നു ഇന്ത്യന്‍ സ്ഥാനപതി.
സുരക്ഷിത മായും സന്തോഷ ത്തോടെയും യു. എ. ഇ. യിൽ ജീവിക്കുവാൻ കഴിയുന്നു. ഇന്ത്യയും യു. എ. ഇ. യും തമ്മി ലുള്ള നയ തന്ത്ര – സൗഹൃദ ബന്ധങ്ങളും അനുദിനം മെച്ച പ്പെടുകയാണ്.
പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദർശ നവും അതിനു ശേഷം അബു ദാബി കിരീട അവകാ ശിയും യു. എ. ഇ. സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശ നവുംഇരു രാജ്യ ങ്ങളുടെയും സുഹൃദ് ബന്ധ ത്തിന്റെ മറ്റു കൂട്ടി ക്കൊണ്ടി രിക്കുന്നു എന്നും സ്ഥാനപതി കൂട്ടി ച്ചേര്‍ത്തു.
തുടർന്നു വൈവിധ്യ ങ്ങളായ കലാ സാംസ്കാരിക പരി പാടി കൾ അരങ്ങേറി.
ഇന്ത്യൻ സ്വാതന്ത്ര്യ സമരം മുതൽ സ്വാതന്ത്ര്യത്തി ലേക്ക് നയിച്ച സംഭവ വികാസ ങ്ങൾ അടങ്ങുന്ന ചിത്രീ കരണ ങ്ങളും ദേശ ഭക്തി ഗാന ങ്ങളും അവതരി പ്പിച്ചു.
അബുദാബി ഇന്ത്യാ സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ, അബു ദാബി മലയാളി സമാജം, കേരളാ സോഷ്യൽ സെന്റർ, ഇന്ത്യൻ ലേഡീസ് അസോ സ്സിയേഷൻ എന്നീ അംഗീകൃത സംഘടന കൾ സംയുക്ത മായാണ് ആഘോഷ പരി പാടി കൾ സംഘ ടിപ്പിച്ചത്.
അബുദാബി : ഭാരത ത്തിന്റെ എഴുപതാമത് സ്വാതന്ത്ര്യ ദിന ആഘോഷം വിപുല മായ പരി പാടി കളോടെ അബു ദാബി ഇന്ത്യന്‍ എംബസിയില്‍ നടന്നു. രാവിലെ എട്ട് മണിക്ക് ഇന്ത്യൻ അംബാസിഡർ നവ് ദീപ് സിംഗ് സൂരി ദേശീയ പതാക ഉയര്‍ത്തി ആഘോഷ ങ്ങള്‍ക്ക് നേതൃത്വം നല്‍കി.
തുടര്‍ന്ന് രാഷ്ട്രപതി യുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു. വിവിധ സംഘടനാ പ്രതി നിധി കളും സാമൂ ഹിക – സാംസ്കാരിക – വാണിജ്യ രംഗ ത്തെ പ്രമു ഖരും തൊഴിലാളികളും സ്കൂൾ വിദ്യാ ർത്ഥി കളും അടക്കം സമൂഹ ത്തിന്റെ നാനാ തുറ കളിൽ ഉള്ളവർ ആഘോഷ പരിപാടി കളിൽ പങ്കാളി കളായി.
അബുദാബി യിലെ വിവിധ ഇന്ത്യൻ വിദ്യാലയ ങ്ങളിൽ നിന്നുള്ള കുട്ടി കൾ അവ തരിപ്പിച്ച ദേശ ഭക്തി ഗാന ങ്ങളും നൃത്ത നൃത്യ ങ്ങളും അരങ്ങേറി.
സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി സംഘ ടിപ്പി ക്കുന്ന സാംസ്കാരിക പരിപാടി ആഗസ്ത് 17 വ്യാഴാഴ്ച വൈകുന്നേരം എട്ടരക്ക് ഇന്ത്യാ സോഷ്യൽ സെന്റ റിൽ നടക്കും.
ഇന്ത്യാ സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ, അബുദാബി മലയാളി സമാജം, കേരളാ സോഷ്യൽ സെന്റർ, ഇന്ത്യൻ ലേഡീസ് അസോസ്സി യേഷൻ എന്നീ അംഗീകൃത സംഘടന കൾ സംയുക്ത മായാണ് വൈവിധ്യ മാർന്ന പരിപാടി കൾ അവതരി പ്പിക്കുക.
അബുദാബി : കുട്ടികള്‍ ക്കു വേണ്ടി ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിക്കുന്ന സമ്മര്‍ ക്യാമ്പിന് തുടക്ക മായി. ലേണ്‍ ഇന്‍ ഫുള്‍ എന്‍ജോയ് മെന്റ് എന്നതിന്റെ ചുരുക്കി എഴു ത്തായി ‘ലൈഫ്’ എന്നാണ് സംഘാ ടകര്‍ ക്യാമ്പിന് പേര് നല്‍കിയിരി ക്കുന്നത്.
ആഗസ്റ്റ് 24 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പില്‍ 8 വയസ്സു മുതൽ 17 വയസ്സു വരെ പ്രായമുള്ള 125 വിദ്യാർ ത്ഥികൾ വിവിധ ഗ്രൂപ്പു കളിലായി പങ്കെടുക്കുന്നു. വെള്ളി, ശനി ദിവസ ങ്ങളില്‍ പകല്‍ സമയവും മറ്റ് ദിവസ ങ്ങളില്‍ വൈകു ന്നേര വുമാണ് ക്യാമ്പ് നടക്കുക.
ക്യാമ്പ് ഡയറക്ടര്‍ ആയി എത്തിയി രിക്കുന്നത് ശാസ്ത്രജ്ഞനും വിദ്യാഭ്യാസ പ്രവര്‍ത്ത കനു മായ ഡോ. ടി. പി. ശശികുമാര്‍.
ഐ. എസ്. സി. യില്‍ നടന്ന ചടങ്ങില്‍ ക്യാമ്പിന്റെ ഉല്‍ഘാടനം ആക്ടിംഗ് പ്രസിഡന്റ് ജയചന്ദ്രൻ നായർ നിര്‍വ്വഹിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി ബ്രിജേഷ് തോമസ്, ക്യാമ്പ് കോഡിനേറ്റര്‍ ആര്‍. വി. ജയദേവന്‍, സാഹിത്യ വിഭാഗം സെക്രട്ടറി രാജീവന്‍ മാറോളി തുടങ്ങി യവര്‍ സംബന്ധിച്ചു.
അബുദാബി : പ്രമേയ ത്തിലും അവതരണ ത്തിലും വിത്യസ്ഥത യുമായി അബു ദാബി യിലെ ഇരുപതിൽ പരം കലാ കാരന്മാർ അണി നിരന്ന ‘നോട്ട് ഔട്ട്’ എന്ന ഹൃസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനം അബു ദാബി യിൽ നടന്നു.
വിവിധ മേഖല കളിൽ മികവ് തെളിയിച്ച യു. എ. ഇ. യിലെ പ്രതിഭ കളെ ക്യാമറക്കു മുന്നിലും പിന്നിലും അണി നിരത്തി യാണ് ‘നോട്ട് ഔട്ട്’ എന്ന ചിത്രം ഹൃസ്വ ചിത്രം തയ്യാ റാക്കി യിരിക്കുന്നത്. സൺ മൈക്രോ യുടെ ബാനറിൽ ഹനീഫ്, ജ്യോതീഷ് എന്നി വർ ചേർന്ന് നിർമ്മിച്ച ചിത്രം, രചന യും സംവി ധാനവും നിർവ്വ ഹിച്ചി രിക്കുന്നത് ഷാജി പുഷ്പാംഗദൻ.
അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ പ്രമുഖ കവിയും ഗാന രചയി താവുമായ കാനേഷ് പൂനൂർ, അബുദാബി മലയാളീ സമാജം പ്രസിഡന്റ് വക്കം ജയലാൽ, ഐ. എസ്. സി. ട്രഷറർ റഫീഖ്, ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്റ്റർ രമേശ് പയ്യന്നൂർ, ഗായകനും റേഡിയോ അവതാര കനുമായ രാജീവ് കോടമ്പള്ളി, ടി. പി. ഗംഗാധരൻ, ബി.യേശു ശീലൻ, ഷാജി പുഷ്പാംഗദൻ, സമീർ കല്ലറ എന്നിവർ ചേർന്ന് നില വിളക്ക് കൊളുത്തി ഔപ ചാരിക ഉദ്ഘാടനം നിർവ്വ ഹിച്ചു. തുടർന്ന് സിനിമ പ്രദർശി പ്പിക്കു കയും ചിത്ര ത്തെ കുറി ച്ചുള്ള സംവാ ദവും നടന്നു.
യു. എ. ഇ. യിലെ മാധ്യമ പ്രവർത്ത കനും അഭി നേതാവു മായ സമീർ കല്ലറ പ്രധാന വേഷ ത്തിൽ എത്തുന്ന നോട്ട് ഔട്ടില്‍ മലയാള സിനിമയിലെ പ്രവാസി സാന്നിദ്ധ്യവും പ്രമുഖ അഭി നേതാവു മായ കെ. കെ. മൊയ്‌തീൻ കോയ, പി. എം. അബ്‌ദുൾ റഹിമാൻ, ബി. യേശു ശീലൻ, ബാഹു ലേയൻ, ലക്ഷ്മി, ജോബീസ് ചിറ്റിലപ്പിള്ളി, റഫീഖ് വടകര, ദീപു, ശ്രീകാന്ത് തുടങ്ങിയ ശ്രദ്ധേയ രായ കലാ കാരൻമാർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ക്രിക്കറ്റിനായി ജീവിതം ഉഴിഞ്ഞു വെച്ച ഒരു പ്രവാസി യുടെ ജീവിത ത്തിലെ ഉയർച്ച താഴ്ചകൾ ചിത്രീ കരിച്ച’നോട്ട് ഔട്ട്’ അബു ദാബി സായിദ് ക്രിക്കറ് സ്റ്റേഡിയ ത്തിന്റെ പച്ഛാത്തല ത്തിലാണ് ഒരുക്കി യത്. ക്യാമറ മെഹറൂഫ് അഷ്റഫ്. എഡിറ്റിംഗ് റിനാസ് സിനക്സ്. ഗാന രചന പ്രകാശൻ ഇരിട്ടി, സംഗീതം രഞ്ചു രവീന്ദ്രൻ, ആലാപനം അസ്ഹർ കണ്ണൂർ. നാസർ സിനക്സ്, ശരീഫ്, ഷാനവാസ് ഹബീബ്, ആന്റണി അമൃത രാജ്, ദീപക് രാജ്, നന്ദു വിപിൻ തുടങ്ങിയർ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചു.
നോട്ട് ഔട്ടിന്റെ നിര്‍മ്മാതാവ് ജ്യോതിഷ്, ചിത്ര ത്തിലെ അഭി നേതാ ക്കള്‍ക്കും സാങ്കേതിക വിദഗ്ദര്‍ ക്കും പിന്നണി പ്രവര്‍ ത്ത കര്‍ക്കും ഉപഹാര ങ്ങള്‍ സമ്മാനിച്ചു.