അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബിയും യു. എ. ഇ. എക്സ് ചേഞ്ചും സംയുക്ത മായി സംഘടി പ്പിക്കുന്ന യു. എ. ഇ. തല ഓപ്പൺ യുവ ജനോത്സവം മെയ് 4, 5, 6 (വ്യാഴം, വെള്ളി, ശനി) തീയ്യതി കളിൽ ഐ. എസ്. സി. യിൽ നടക്കും. ഭരത നാട്യം, മോഹിനി യാട്ടം, കുച്ചു പ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, കവിതാ പാരായണം തുടങ്ങി 14 ഇന ങ്ങളി ലായാണ് മത്സര ങ്ങൾ നട ക്കുക. വിവിധ എമിറേറ്റുകളിൽ നിന്നു മായി അഞ്ഞൂ റോളം കുട്ടികൾ പങ്കെടുക്കും. ഇന്ത്യാ സോഷ്യൽ സെന്റ റിലെ മൂന്ന് വേദി കളിലായി നടക്കുന്ന യുവ ജനോ ത്സവ ത്തിന് മെയ് നാല് വ്യാഴം വൈകു ന്നേരം ആറു മണിക്ക് തുടക്ക മാവും. വെള്ളി, ശനി ദിവസ ങ്ങളിൽ രാവിലെ ഒൻപത് മണിക്ക് പരി പാടികൾ ആരം ഭിക്കും.




അബുദാബി : ആലപ്പുഴ ജില്ല യിലെ ഓണാട്ടു കര ദേശ വാസി കളുടെ ഉത്സവ മായ ചെട്ടി ക്കുള ങ്ങര ഭരണി വേല അബു ദാബി യില്‍ ആഘോ ഷിച്ചു. അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്ന ആഘോഷ പരി പാടി യില്‍ യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളിൽനിന്നു മായി നിരവധി ഭക്തര്‍ എത്തി ച്ചേ ര്‍ന്നു. ഓണാട്ടു കര യുടെ കലാ സാംസ്‌കാ രിക പൈതൃകം വിളി ച്ചറി യിക്കുന്ന ‘ചെട്ടി ക്കുള ങ്ങര കുത്തി യോട്ട പ്പാട്ടും ചുവടും’ എന്ന പരി പാടി യോടൊപ്പം ഓണാട്ടു കര യുടെ രുചി വൈവിധ്യ വുമായി കുതിര മൂട്ടില്‍ കഞ്ഞിയും വിളമ്പി.



























