
അബുദാബി : ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ മായിട്ടുള്ള സാമൂഹിക സാംസ്‌കാരിക കൂട്ടായ്മ ‘ടീം അബുദബിൻസ്’ ഒന്നാം വാർഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഒരുക്കുന്ന ‘ലുലു എക്സ് ചേഞ്ച് ഓണ നിലാവ്’ മെഗാ ഷോ സെപ്റ്റംബർ 9 വെള്ളിയാഴ്ച രാത്രി 7 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ നടക്കും.
ഷഫീൽ കണ്ണൂർ സംവിധാനം ചെയ്യുന്ന മെഗാ ഷോ യിൽ കണ്ണൂർ ഷരീഫ്, ഷാഫി കൊല്ലം, യൂസഫ് കാരക്കാട്, സജിലാ സലിം, അനഘ ശ്യാം തുടങ്ങിയ പ്രമുഖ ഗായകർ പങ്കെടുക്കും.
ടീം അബുദാബിൻസ് ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരം മാധ്യമ പ്രവർത്തകരായ റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്കും സോഷ്യൽ എക്‌സലൻസ് അവാർഡ് ഡോക്ടർ ധന ലക്ഷ്മിക്കും സമ്മാനിക്കും. ഇന്ത്യൻ എംബസി കൗൺസിലർ ഡോക്ടർ ബാലാജി രാമ സ്വാമി പരിപാടിയിൽ മുഖ്യ അതിഥിയായി പങ്കെടുക്കും.



അബുദാബി : മണ്ണാർക്കാട് മണ്ഡലം കെ. എം. സി. സി. ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച ഏകദിന ശില്പ ശാല ശ്രദ്ധേയമായി. ഗതകാല സ്മരണകളെയും ആധുനിക ചിന്തകളെയും കോർത്തിണക്കിയുള്ള വായനയേയും പഠനത്തെയും പ്രോത്സാഹിപ്പിച്ചും ആരോഗ്യ സംരക്ഷണവും സമ്പാദ്യ ശീലവും ഉത്‌ബോധിപ്പിച്ചു കൊണ്ടും വ്യക്തി ജീവിത ത്തിൽ പാലിക്കേണ്ട സംശുദ്ധിയെ ഗൗരവ പൂർവ്വം ബോദ്ധ്യ പ്പെടുത്തിയും ശരീഫ് സാഗർ നയിച്ച പഠന ക്യാമ്പ് പങ്കാളിത്തം കൊണ്ടും അച്ചടക്കം കൊണ്ടും മികച്ചു നിന്നു.






























