ദേശീയ ദിന ആഘോഷ പരിപാടികളിൽ എം. എ. യൂസഫലി വിശിഷ്ട അതിഥി

December 3rd, 2022

ma-yousufali-epathram
അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ സംഘടിപ്പി ക്കുന്ന യു. എ. ഇ. ദേശീയ ദിനാഘോഷ പരിപാടികൾ ഡിസംബര്‍ 4 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സെന്‍റര്‍ അങ്കണത്തില്‍ നടക്കും. ഇസ്‌ലാമിക് സെന്‍റര്‍ മുഖ്യ രക്ഷാധികാരിയും ലുലു ഗ്രൂപ്പ് ഇന്‍റര്‍ നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫലി വിശിഷ്ട അതിഥിയായി സംബന്ധിക്കും.

യു. എ. ഇ. പ്രസിഡണ്ടിന്‍റെ മുന്‍ മത കാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാഷിമി, ദേശീയ ദിന ആഘോഷ ങ്ങള്‍ ഉല്‍ഘാടനം ചെയ്യും. പൗര പ്രമുഖര്‍, ഇന്ത്യൻ എംബസി പ്രതിനിധികൾ ഉൾപ്പെടെ ഒട്ടേറെ പേര്‍ ചടങ്ങില്‍ സംബന്ധിക്കും.

islamic-center-celebrate-51-th-uae-national-day-ePathram

പക്ഷ ഭേദങ്ങള്‍ ഇല്ലാതെ രാജ്യത്തിനകത്തും പുറത്തും ജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യു. എ. ഇ. യുടെ ദേശീയ ദിനം ഓരോ പ്രവാസി യുടെയും സ്വന്തം ആഘോഷം തന്നെയാണ് എന്ന് ഭാര വാഹികള്‍ അഭിപ്രായപ്പെട്ടു.

സെന്‍റര്‍ കലാ വിഭാഗം ഒരുക്കുന്ന വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പരിപാടികള്‍ ദേശീയ ദിന ആഘോഷ പരിപാടികള്‍ക്ക് മാറ്റു കൂട്ടും. യു. എ. ഇ. യുടെ ചരിത്രവും ഇരു രാജ്യ ങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധവും വിവരിക്കുന്ന കലാ പരിപാടികൾക്കു പുറമെ പ്രശസ്ത ഗായകൻ കണ്ണൂര്‍ ഷറീഫിന്‍റെ നേതൃത്വത്തില്‍ ഗാന സന്ധ്യയും അരങ്ങേറും.

യു. എ. ഇ. യുടെ 51–ാം ദേശീയ ദിന ആഘോഷങ്ങളും അതോടൊപ്പം ഒരു വര്‍ഷക്കാലമായി നടന്നു വന്നിരുന്ന സെന്‍റര്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം കൂടിയാണ് ഡിസംബര്‍ 4 നു അരങ്ങേറുക എന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

50 വര്‍ഷം പിന്നിടുന്ന അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍, ഈ രാജ്യത്തിന്‍റെ ചരിത്ര ത്തോടൊപ്പം സഞ്ചരിച്ച സംഘടനയാണ്. തലസ്ഥാന നഗരിയില്‍ യു. എ. ഇ. പ്രസിഡണ്ട് സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയ കെട്ടിടത്തിലാണ് സെന്‍റര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരി ക്കുന്നത്.

അന്നത്തെ ഇന്ത്യന്‍ പ്രസിഡണ്ട് പ്രതിഭാ പാട്ടീല്‍ ആയിരുന്നു നിലവിലെ സെന്‍റര്‍ കെട്ടിടം ഉല്‍ഘാടനം ചെയ്തത്.

ഇസ്ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി ടി. കെ അബ്ദുൽ സലാം, കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് അബ്ദുൽ അസീസ് കാളിയാടൻ, ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ഇസ്ലാമിക് സെന്‍റർ ഭാരവാഹികളായ അഷ്റഫ് നജാത്ത്, മുസ്തഫ വാഫി, സലീം നാട്ടിക, ഹനീഫ പടിഞ്ഞാർ മൂല, അബ്ദുൽ അസീസ് പി. എം. എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. *Prathibha PatilFB Page

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. ഹെറിറ്റേജ് ഫെസ്റ്റ് നവംബര്‍ 27 ന് ഇസ്ലാമിക് സെന്‍ററില്‍

November 25th, 2022

logo-indian-islamic-center-abudhabi-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പബ്ലിക് റിലേഷൻ വിഭാഗം സംഘടിപ്പിക്കുന്ന ‘യു. എ. ഇ. ഹെറിറ്റേജ് ഫെസ്റ്റ്’ ഈ മാസം 27 ഞായറാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ അങ്കണത്തിൽ നടക്കും. പുതു തലമുറക്കും സന്ദർശകർക്കും യു. എ. ഇ. യുടെ സംസ്‌കാരവും പാരമ്പര്യവും പരിചയ പ്പെടുത്തുക എന്നതാണു പരിപാടി യുടെ ലക്ഷ്യം.

യു. എ. ഇ. യുടെ സാമൂഹിക സാംസ്‌കാരിക പൈതൃക ങ്ങളെ അടുത്തറിയുന്നതിനുള്ള വീഡിയോ- ഫോട്ടോ പ്രദർശങ്ങൾ, പുരാതന കര കൗശല വസ്തുക്കളുടെ നിർമ്മാണം, പ്രദർശനം, ഫാൽക്കൺ ഷോ, ഇമറാത്തി രുചി വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ഭക്ഷണ സ്റ്റാളുകൾ, ഹെന്ന ഡിസൈൻ മറ്റു സാംസ്‌കാരിക പരിപാടികൾ എന്നിവ പ്രദർശനത്തിന്‍റെ ഭാഗമായി നടക്കും.

യു. എ. ഇ. യുടെ ചരിത്രവും വർത്തമാനവും ഭാവിയും പരാമർശിക്കുന്ന ‘യു. എ. ഇ. ഹെറിറ്റേജ് ഫെസ്റ്റ്’ സന്ദർശിക്കുന്നതിനു വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതു ജങ്ങൾക്ക് പ്രവേശനം സൗജന്യം ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് സെന്‍റര്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 02 642 44 88

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെസ്സ് 2022 മാപ്പിളപ്പാട്ട് ഗ്രാൻഡ് ഫിനാലേ : റാഫി മഞ്ചേരി വിജയി

November 24th, 2022

singer-raffi-manjeri-winner-islamic-center-kessu-2022-grand-finale-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക്‌ സെന്‍റര്‍ സംഘടിപ്പിച്ച ‘കെസ്സ് 2022’ മാപ്പിളപ്പാട്ട് ഗ്രാൻഡ് ഫിനാലെയില്‍ അബു ദാബി യിലെ പ്രശസ്ത ഗായകൻ റാഫി മഞ്ചേരി ഒന്നാം സ്ഥാനം നേടി.

യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിലുള്ള നൂറിൽ പരം മത്സരാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറു പേർ മാറ്റുരച്ച വാശിയേറിയ ഫൈനലിൽ രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം സിറാജ് കോഴിക്കോട്, ജുനൈദ് പയ്യന്നൂർ എന്നിവർ കരസ്ഥമാക്കി.

ആക്ടിംഗ് പ്രസിസണ്ട് എം. ഹിദായത്തുള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. കെ. അബ്ദുൾ സലാം സ്വാഗതം പറഞ്ഞു.

മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, കെ. എം. സി. സി. നേതാക്കളായ യു. അബ്ദുള്ള ഫാ‌റൂഖി, അഡ്വക്കേറ്റ് കെ. വി. മുഹമ്മദ്‌ കുഞ്ഞി, വി. പി. കെ. അബ്ദുള്ള, അഷ്‌റഫ്‌ പൊന്നാനി, വ്യാപര പ്രമുഖരായ ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ, ഫൈസൽ കാരാട്ട്, യാസർ, ഡോക്ടർ ബോബി ബേബി എന്നിവർ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അർത്ഥ പൂർണ്ണമായ ജീവിതം : പി. എം. എ. ഗഫൂർ അബുദാബിയിൽ

November 23rd, 2022

motivational speaker-pma-gafoor-in-indian-islamic-center-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാഹിത്യ വിഭാഗം ഒരുക്കുന്ന സംവാദ പരിപാടി ‘അർത്ഥ പൂർണ്ണമായ ജീവിതം’ 2022 നവംബർ 25 വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ ഓഡിറ്റോറിയത്തിൽ നടക്കും.

പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ പി. എം. എ. ഗഫൂർ അബുദാബിയിലെ മലയാളി സമൂഹവുമായി സംവദിക്കും.

തുടര്‍ന്ന് നവംബർ 26 ശനിയാഴ്‌ച്ച രാത്രി 7 മണിക്ക് 10 വയസ്സിനു മേലെയുള്ള കുട്ടികൾക്കു വേണ്ടി ‘ഒരു കഥ പറയാം’ എന്ന പരിപാടിയും ഉണ്ടായിരിക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 02 642 4488, 050 773 9565 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. FB Page

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൈ പുണ്യം സീസൺ 2 പാചക മത്സരം

October 11th, 2022

kmcc-ladies-wing-kaipunyam-cooking-competition-ePathram

അബുദാബി : സംസ്ഥാന വനിതാ കെ. എം. സി. സി. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കൈ പുണ്യം സീസൺ -2’ എന്ന പേരിൽ ബിരിയാണി, പുഡ്ഡിംഗ് പാചക മത്സരം സംഘടിപ്പിക്കുന്നു. യു. എ. ഇ. യിൽ താമസക്കാരായ ഇന്ത്യൻ സ്ത്രീകൾക്കായി സംഘടിപ്പി ക്കുന്ന മത്സരം 2022 ഒക്ടോബർ 22 ശനിയാഴ്ച 3 മണി മുതൽ ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ വെച്ച് നടക്കും.

അബുദാബിയിലെ സാമൂഹ്യ – ജീവകാരുണ്യ രംഗ ങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി വരുന്ന കൂട്ടായ്മയാണ് വനിതാ കെ. എം. സി. സി. കമ്മിറ്റി.

പാചക കലയിൽ വനിതകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അതോടൊപ്പം കമ്മറ്റിയുടെ ജീവ കാരുണ്യ പദ്ധതികൾക്കു ഒരു കൈത്താങ്ങ് ആകുവാൻ കൂടിയാണ് കൈ പുണ്യം സീസൺ -2 പാചക മത്സരം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഓണ്‍ ലൈന്‍ രജിസ്ട്രേഷന് ഈ ലിങ്കില്‍ ക്ലിക്ക്  ചെയ്യാം. കൂടുതല്‍ വിശദ വിവരങ്ങൾക്ക് 052 569 5180, 054 364 5768, 054 550 4439 എന്നീ നമ്പറു കളിൽ ബന്ധപ്പെടാം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

8 of 2178920»|

« Previous Page« Previous « എയർ സുവിധ പിൻവലിക്കണം : ഇൻകാസ്
Next »Next Page » ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ഐ ഡി എക്സില്‍ ലിസ്റ്റ് ചെയ്തു; ആദ്യ ദിനം വിപണിയില്‍ മികച്ച പ്രതികരണം »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine