
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ‘ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍’ 2023 നവംബര്‍ 24, 25, 26 വെള്ളി, ശനി, ഞായർ എന്നീ മൂന്നു ദിവസങ്ങളിൽ സെൻറർ അങ്കണത്തിൽ നടക്കും.
വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് തുടക്കമാവുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രഗത്ഭരായ എഴുത്തു കാരുടെ പുസ്തകങ്ങളുമായി പന്ത്രണ്ടോളം പ്രമുഖ പ്രസാധകരുടെ പുസ്തക സ്റ്റാളുകൾ, പുസ്തക പ്രകാശനം, പ്രമുഖര്‍ പങ്കെടുക്കുന്ന സാഹിത്യ ചര്‍ച്ചകള്‍, എഴുത്തു കാരെ ആദരിക്കല്‍ എന്നിവ ഉണ്ടായിരിക്കും.
കൂടാതെ സാഹിത്യ രംഗത്ത് കൂടുതല്‍ വനിതകൾക്ക് അവസരം ഒരുക്കി ഷീ ടോക്ക്, മാധ്യമ പ്രവർത്തകർ പങ്കെടുക്കുന്ന മീഡിയാ ടോക്ക്, ഇന്തോ – അറബ് സാംസ്‌കാരിക സദസ്സ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികളെയും മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തി വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍, കലാ സാംസ്‌കാരിക പരിപാടികള്‍, ഗസല്‍ നൈറ്റ്, ഖവാലി, ദഫ്, കോൽ ക്കളി തുടങ്ങിയ വിവിധ പരിപാടികള്‍ ലിറ്ററേച്ചര്‍ ഫെസ്റ്റി വലിന്റെ ഭാഗമായി നടക്കും. FB PAGE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, പ്രവാസി, ബഹുമതി, മാധ്യമങ്ങള്‍, സംഘടന, സാംസ്കാരികം, സാഹിത്യം, സ്ത്രീ

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


























 