സൗജന്യ പി. സി. ആർ. പരിശോധന ക്യാമ്പ്

February 25th, 2021

covid-19-test-result-for-uae-entry-ePathram
അബുദാബി : കേരള സോഷ്യൽ സെന്റ റില്‍ ആറു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ കൊവിഡ് പി. സി. ആർ. പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2021 ഫെബ്രുവരി 27 ശനിയാഴ്ച മുതൽ മാർച്ച് 4 വരെ, തമൂഹ് മെഡിക്കൽ സെന്ററി ന്റെ സഹകരണത്തോടെ കേരള സോഷ്യൽ സെന്ററിൽ ഒരുക്കുന്ന പി. സി. ആർ. പരിശോധന ക്യാമ്പ് വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെ ഉണ്ടാവും.

പരിശോധനക്കു വരുന്നവര്‍ ഒറിജിനൽ എമിറേറ്റ്സ് ഐ. ഡി. കയ്യില്‍ കരുതണം. കൂടുതൽ വിവരങ്ങൾക്ക് കെ. എസ്. സി. യുടെ 02 6314455 എന്ന നമ്പറിൽ വിളിക്കാം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൗജന്യ കൊവിഡ് വാക്സിൻ കുത്തി വെപ്പ് ജനുവരി 22 ന് കെ. എസ്. സി. യില്‍

January 17th, 2021

ksc-logo-epathram
അബുദാബി : ആരോഗ്യ മന്ത്രാലയം, തമൂഹ് ഹെൽത്ത്‌ കെയർ എന്നിവയുടെ സഹകരണ ത്തോടെ അബുദാബി കേരള സോഷ്യൽ സെന്ററില്‍ സൗജന്യ കൊവിഡ് വാക്സിൻ കുത്തി വെപ്പ് സൗകര്യം ഒരുക്കുന്നു.

2021 ജനുവരി 22 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ യാണ് സമയം. പേര്‍ റജിസ്റ്റര്‍ ചെയ്യുവാന്‍ ഇവിടെ ചേര്‍ത്തിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വ്യക്തി വിവരങ്ങള്‍ നല്‍കുക.

സിനോഫാം വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച്‌ 21 ദിവസം കഴിഞ്ഞ വർക്ക് രണ്ടാം ഡോസ് എടുക്കുവാനും സൗകര്യം ഉണ്ടായിരിക്കും. വാക്സിൻ എടുക്കുവാൻ വരുന്നവർ നിർബ്ബന്ധമായും ഒറിജിനല്‍ എമിറേറ്സ് ഐ. ഡി. യും ഒരു കോപ്പിയും കരുതണം.

യു. എ. ഇ. ഗവൺമെന്റ് നൽകുന്ന കൊവിഡ് വാക്സിന്‍ യജ്ഞത്തില്‍ മുഴുവൻ ആളുകളും സഹകരിക്കണം എന്ന് കെ. എസ്. സി. ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 02 6314455 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സാമൂഹ്യ സാംസ്കാരിക സംഘടന കൾക്ക് പ്രവർത്തനം പുനരാരംഭിക്കാം

September 2nd, 2020

ministry-of-community-&-development-approved-for-public-gathering-ksc-ePathram
അബുദാബി : തലസ്ഥാന നഗരി യിലെ സാമൂഹ്യ സാംസ്കാരിക സംഘടന കൾക്ക് വ്യവസ്ഥ കളോടു കൂടി പ്രവർത്തനം പുനരാരംഭി ക്കുവാനുള്ള അനുമതി ലഭിച്ചു. കൊവിഡ് മാന ദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമായി രിക്കും സംഘടനാ കാര്യാലയങ്ങളി ലേക്ക് സന്ദര്‍ശ കരെ അനുവദിക്കുക. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം മുതല്‍ സംഘടനകളിലെ പൊതു പരിപാടികള്‍ എല്ലാം നിറുത്തി വെച്ചതായിരുന്നു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഇന്ത്യാ സോഷ്യൽ ആന്‍ഡ് കള്‍ച്ചറല്‍ സെന്റർ, കേരളാ സോഷ്യൽ സെന്റർ, അബു ദാബി മലയാളി സമാജം എന്നിവയാണ് സാമൂഹിക വികസന മന്ത്രാലയ ത്തിന്റെ അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന അബുദാബിയിലെ സംഘടനകൾ.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ ഉടൻ തന്നെ വരാനാന്‍ കഴിയും : സ്ഥാന പതി 

August 10th, 2020

pavan-kapoor-indian-ambassador-to-uae-ePathram
അബുദാബി : സന്ദര്‍ശക വിസയില്‍ ഇന്ത്യയില്‍ നിന്നുള്ള വര്‍ക്ക് യു. എ. ഇ. യിലേക്ക് ഉടന്‍ തന്നെ വരാന്‍ കഴിയും. എന്നാൽ, ഔദ്യോഗിക അറിയിപ്പ് വന്നതിനു ശേഷം മാത്രമേ വിമാന ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുള്ളൂ എന്നും യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍.

ഇതിനായുള്ള നടപടികൾ ഇരു രാജ്യങ്ങളും പൂർത്തീ കരിച്ചു വരികയാണ്. ഇന്ത്യൻ ആഭ്യ ന്തര മന്ത്രാലയം എടുക്കുന്ന തീരുമാനത്തിന്ന് അനുസരിച്ച് സിവിൽ ഏവിയേഷന്‍ മന്ത്രാലയ ത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചാൽ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകും എന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ്-19 വൈറസ് വ്യാപന ത്തിന്റെ സാഹചര്യ ത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണ ങ്ങളില്‍ ഇന്ത്യ ഇളവു വരുത്തുന്ന പശ്ചാത്തല ത്തില്‍ ആണിത്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സന്ദർശക വിസ യിൽ തൊഴിൽ തേടി എത്തുന്നത് വേണ്ട എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

കേരള സോഷ്യല്‍ സെന്റര്‍ പുതിയ നേതൃത്വ ത്തില്‍

March 16th, 2020

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റര്‍ (കെ. എസ്. സി.) പുതിയ ഭരണ സമിതി നിലവിൽ വന്നു.

വി. പി. കൃഷ്ണകുമാർ (പ്രസിഡണ്ട്), ലൈന മുഹമ്മദ് (ജനറൽ സെക്രട്ടറി), സി. കെ. ബാലചന്ദ്രൻ (ട്രഷറര്‍), റോയ് വർഗ്ഗീസ് (വൈസ് പ്രസിഡണ്ട്), എ. എല്‍. സിയാദ് (ഓഡിറ്റർ) എന്നിവരാണ് 2020 – 2021 വര്‍ഷത്തെ കമ്മിറ്റി യിലെ പ്രധാന ഭാരവാഹികള്‍.

എസ്. മണിക്കുട്ടൻ, നാരായണൻ നമ്പൂതിരി, കെ. കെ. ശ്രീവൽസൻ, അബ്ദുൽ ഗഫൂർ, എം. ശശികുമാർ, എ. അബൂബക്കര്‍, നിർമ്മൽ തോമസ്, അക്ബർ അലി, ജമാൽ മൂക്കുതല, ഫിറോസ് ചാലിൽ, ഇ. എസ്. ഉബൈദ് എന്നിവര്‍ ഭരണ സമിതി അംഗങ്ങള്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊറോണ : പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ക്കായി വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് അവധി
Next »Next Page » ഷോപ്പിംഗ് മാളു കള്‍ രണ്ടാഴ്ചത്തേക്ക് അടക്കുന്നു »



  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine