ഭരത് മുരളി നാടകോത്സവം : ‘സോവിയറ്റ് സ്റ്റേഷൻ കടവ്’ പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങി

January 8th, 2024

sakthi-theaters-drama-soviat-station-kadavu-ePathram
അബുദാബി :  ഭരത് മുരളി നാടകോത്സവം അഞ്ചാം ദിവസം അബുദാബി ശക്തി തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച ‘സോവിയറ്റ് സ്റ്റേഷൻ കടവ്’ എന്ന നാടകം പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങി. മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവൽ നാടകം എന്ന് വിശേഷിപ്പിക്കാവുന്ന ‘സോവിയറ്റ് സ്റ്റേഷൻ കടവ്’ സമയത്തിലൂടെയും കാലത്തിലൂടെയും ഉള്ള ഒരു തിരിച്ചു പോക്കാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഏകാധിപത്യത്തിനും ഫാസിസ ത്തിനും എതിരെ ഈ നാടകം ശബ്ദമുയർത്തുന്നുണ്ട്.

ജനാധിപത്യത്തെ അധികാര ദുർവിനിയോഗം എങ്ങിനെ ഉന്മൂല നാശനം ചെയ്യപ്പെടുന്നു എന്ന് നാടകം പറയുന്നു. ഒരു കള്ളം പലതവണ പറഞ്ഞ് സത്യമാക്കുന്ന തന്ത്രത്തെ നാടകം അനാവരണം ചെയ്യുന്നു. അധികാരം മനുഷ്യനെ മാറ്റുന്നത് എങ്ങനെ എന്നും രാഷ്ട്ര ത്തലവന്മാർ പൂർവ്വ കാലം ഓർക്കുവാൻ ആഗ്രഹിക്കുന്നില്ല എന്നും ആക്ഷേപ ഹാസ്യത്തിൽ പറയുമ്പോൾ സമകാലിക രാഷ്ട്രീയവും ഓർമ്മയിൽ എത്തും.

മുരളീ കൃഷ്ണൻ്റെ ചെറുകഥക്ക് നാടക ഭാഷ്യം നൽകി സംവിധാനം ചെയ്തിരിക്കുന്നത് ഹസീം അമര വിള. പ്രകാശ് തച്ചങ്ങാട്, ശ്രീബാബു പിലിക്കോട്, ജയേഷ് നിലമ്പൂർ, ഫൈസാൻ നൗഷാദ്, സേതു മാധവൻ പാലാഴി, വേണു, അനീഷ ഷഹീർ തുടങ്ങിയവർ പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭരത് മുരളി നാടകോത്സവം ‘കെ. പി. ബാബുവിൻ്റെ പൂച്ച’ ശ്രദ്ധേയമായി

January 5th, 2024

ksc-drama-fest-biju-kottila-k-p-babuvinte-poocha-ePathram
അബുദാബി : പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവ ത്തിലെ നാലാം ദിനം ചേതന റാസൽ ഖൈമയുടെ ‘കെ. പി. ബാബുവിൻ്റെ പൂച്ച’ എന്ന നാടകം സമകാലീനത കൊണ്ടും അവതരണ രീതി കൊണ്ടും ശ്രദ്ധേയമായി.

ജാനാധിപത്യത്തിൻ്റെ നാലാം തൂണ് എന്നു വിശേഷിപ്പിക്കുന്ന മാധ്യമ രംഗത്തെ പോരായ്മകൾ നാടകം വരച്ചു കാട്ടുന്നു. ശരിയായ രീതിയിലുള്ള മാധ്യമ പ്രവർത്തന ആവശ്യകത നാടകം പറയുന്നു. രചനയും സംവിധാനവും നിർവ്വഹിച്ചത് യു. എ. ഇ. യിലെ അറിയപ്പെടുന്ന നാടക പ്രവർത്തകൻ ബിജു കൊട്ടില.

ഇരുപത്തിയാറോളം അഭിനേതാക്കൾ ഈ നാടകത്തിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ബിജു കൊട്ടില, സുർജിത് വാസുദേവൻ, ആതിര, ജ്യോതിഷ്, ഫായിസ്, അഖില, സിയ സുജിത് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്.

സംഗീത സന്നിവേശം നൽകിയത് പന്ത്രണ്ടുകാരിയായ നന്ദിത ജ്യോതിഷ്. പ്രകാശ് പാടിയിൽ പ്രകാശ വിതാനവും രഞ്ജിത്ത്, സോജു, പ്രജീഷ് എന്നിവർ രംഗ സജ്ജീകരണവും കൈകാര്യം ചെയ്തു.

നാടകോത്സവം അഞ്ചാം ദിവസമായ ജനുവരി ആറ് ശനിയാഴ്ച രാത്രി 8.30 ന് ഹസീം അമരവിളയുടെ സംവിധാന ത്തിൽ അബുദാബി ശക്തി തിയ്യറ്റേഴ്‌സ് അവതരിപ്പിക്കുന്ന സോവിയറ്റ് സ്റ്റേഷൻ കടവ് എന്ന നാടകം അരങ്ങേറും. FB

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭരത് മുരളി നാടകോത്സവം ‘മരണ ക്കളി’ അരങ്ങേറി

January 3rd, 2024

kanal-theatre-drama-marana-kkali-ePathram
അബുദാബി : ഭരത് മുരളി നാടകോത്സവത്തിലെ മൂന്നാം ദിനം കനൽ തീയ്യേറ്റർ ദുബായ് അവതരിപ്പിച്ച ‘മരണക്കളി’ ശ്രദ്ധേയമായി. ലോകത്ത് മനുഷ്വത്വ പരമായും സാമ്പത്തികമായും നടക്കുന്ന പ്രതിക്രിയയെ ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിച്ചു കൊണ്ടാണ് പ്രശോഭ് ബാലൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘മരണക്കളി’ എന്ന നാടകം അരങ്ങിൽ എത്തിച്ചത്.

നേടാൻ ഉള്ള നെട്ടോട്ടത്തിൽ അല്ലെങ്കിൽ മരണ ക്കളിയിൽ നമ്മുടെ മുന്നിൽ ഒരു യാഥാർത്ഥ്യം ഉണ്ട്.
നേട്ടങ്ങൾ കൊയ്ത് കൂട്ടുമ്പോഴും അത്യാഗ്രഹത്തിൽ നാം ചുരുങ്ങിപ്പോകുന്നു അല്ലെങ്കിൽ ഇല്ലാതാകുന്നു എന്ന് നാടകം പറഞ്ഞു വെക്കുന്നു.

സോമൻ പ്രണമിത, വിനോദ് മുള്ളേരിയ, ലെനിൻ പ്രഭാകർ, സുനിൽ കമ്പിക്കാനം, നവീൻ വെങ്ങര, സുമിത്രൻ കാനായി, പ്രശാന്ത് പെരിയാടാൻ, സന്തോഷ് അടുത്തില, പമ്പാ വാസൻ, ഷാജി വട്ടക്കോൽ, അലി അക്ബർ, സന്തോഷ് നിശാഗന്ധി, അർച്ചന പിള്ള, അശ്വതി, രാസ്ന നാലകത്ത്, ലീല ഫൽഗുണൻ, വിനായകൻ, ഉമ, നിവേദ്യ വിനോദ്, നവമി, പ്രമോദ് മാധവൻ, പ്രശാന്ത് കുമാർ എന്നിവർ കഥാപാത്ര ങ്ങൾക്ക് ജീവൻ നൽകി.

രത്നാകരൻ മടിക്കൈ, അനൂപ് പൂന, കളിൻ്റു പവിത്രൻ, ഷാജി കുഞ്ഞി മംഗലം, വചൻ കൃഷ്ണ എന്നിവരാണ് അണിയറയിൽ. KSC FB PAGE

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭരത് മുരളി നാടകോത്സവം ‘ജീവലത’ അരങ്ങിലെത്തി

December 31st, 2023

al-quoz-theater-drama-jeevalatha-ePathram
അബുദാബി : പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം രണ്ടാം ദിവസം അൽ ഖൂസ് തിയേറ്റർ അവതരിപ്പിച്ച ജീവലത എന്ന നാടകം അരങ്ങിലെത്തി. എഴുത്തു കാരിയും സാമൂഹ്യ പ്രവർത്തകയുമായ സുധാ മേനോൻ്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന കൃതിയിലെ ‘മീൻ പാടും തേൻ രാജ്യം’ എന്ന അദ്ധ്യായത്തിലെ തമിഴ് – സിംഹള വംശീയ ലഹള യുടെ ഇരയായ ‘ജീവലത’ എന്ന സ്ത്രീ യുടെ അനുഭവ സാക്ഷ്യത്തിനാണ് രംഗ ഭാഷ ഒരുക്കിയത്.

തമിഴ് ഈഴത്തിൻ്റെ മനുഷ്യത്വ വിരുദ്ധ നിലപാടു കളുടെയും അതോടൊപ്പം ഭരണകൂട ക്രൂരത കളുടെയും പ്രതീകമാണ് കൊക്കടിച്ചോല യിലെ ജീവലത എന്ന സ്ത്രീ. വംശീയ കലാപത്തിന്ന് എതിരെയും യുദ്ധത്തിന്ന് എതിരെയും നാടകം ശബ്ദം ഉയർത്തുന്നുണ്ട്. യു. എ. ഇ. യിലെ നാടക പ്രവർത്തകൻ അജയ് അന്നൂർ സംവിധാനം നിർവ്വഹിച്ച ജീവലത യുടെ രചന കെ. യു. മണി.

ദിവ്യ ബാബുരാജ്, വിനയൻ, ഏലിയാസ് പി. ജോയ്, ജിനേഷ്, വൈഷ്ണവി വിനയൻ, അദ്വയ് ദിലീപ്, അവ്യയ് ദിലീപ്, അഞ്ജന രാജേഷ്, അരുൺ പാർത്ഥൻ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. FB 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭരത് മുരളി നാടകോത്സവം : സോർബ അരങ്ങേറി

December 26th, 2023

drama-fest-2023-alain-creative-clouds-sorba-by-sajid-kodinhi-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം ഒന്നാം ദിവസം അൽ ഐൻ ക്രിയേറ്റിവ് ക്ലൗഡ് അവതരിപ്പിച്ച സോർബ അരങ്ങേറി.

സാജിദ് കൊടിഞ്ഞി, സലിം ഹനീഫ, ശ്രീജ ശ്രീനിവാസ്, ദർശന ദാമോദരൻ, സിന്ധു ഷൈജു, ഫസലു ബാബു, മിറാസ് കാസിം, രാജ് മരംപുടി, സിറാസ്‌, അഷ്‌റഫ് ആലംകോട് എന്നിവരാണ് വിവിധ കഥാ പാത്രങ്ങൾക്ക് ജീവൻ നൽകിയത്.

രഞ്ജിത്ത് (സംഗീതം), അനൂപ് (വെളിച്ച വിതാനം), ഹനീഷ് (രംഗ സജ്ജീകരണം) അനു (ചമയം) എന്നിവർ വിവിധ വിഭാഗങ്ങൾ കൈകാര്യം ചയ്തു.

ഗ്രീക്ക് നോവലിസ്റ്റ് നിക്കോസ് കസാൻസാക്കീസ്  രചിച്ച ‘സോർബ ദി ഗ്രീക്ക്’ എന്ന നോവലിൻ്റെ  സ്വതന്ത്ര നാടക ആവിഷ്കാരമാണ് രംഗത്ത് അവതരിപ്പിച്ചത്. സോർബ യുടെ രചനയും സംവിധാനവും നിർവ്വഹിച്ചത് സാജിദ് കൊടിഞ്ഞി. KSC FB PAGE

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

5 of 1024561020»|

« Previous Page« Previous « തവനൂർ മണ്ഡലം കെ. എം. സി. സി. ഫുട് ബോൾ മൽസരം ജനുവരി 20 ന്
Next »Next Page » മദീനയിലെ റൗദ ശരീഫ് സന്ദർശനം ഇനി വർഷത്തിൽ ഒരിക്കൽ മാത്രം »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine