അബുദാബി : നാടൻ പാട്ടുകളെ ക്കുറിച്ച് അബുദാബി കേരള സോഷ്യല്‍ സെന്റർ സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയ മായി. ‘മലയാളി സമൂഹ ത്തിന്റെ നന്മ കളില്‍ നാടന്‍ പാട്ടിന്റെ സ്ഥാനം’ എന്ന വിഷയ ത്തില്‍ നാടന്‍ കലാ ഗവേഷകൻ ഡോ. ആര്‍. സി. കരിപ്പത്ത് പ്രഭാഷണം നടത്തി.
ഒരു കാലത്ത് കേരള സമൂഹ ത്തിന്റെ സാഹിത്യ മായിരുന്നു നാടന്‍ പാട്ടുകള്‍. മറ്റെല്ലാ സാഹിത്യവും പോലെ നാടന്‍ പാട്ടു കള്‍ക്കും ഒരു സാമൂഹിക വശമുണ്ട്. പലപ്പോഴും ക്ലാസി ക്കുകള്‍ക്ക് അപ്പുറം സാമൂഹിക ചരിത്രം പറയാന്‍ അവയ്ക്ക് കഴിയും. പാടത്തും പറമ്പിലും ജോലി ചെയ്യുന്നവർ അത് നീട്ടിപ്പാടി. എന്നാൽ വയലു കളും കൃഷിയും മരിച്ചു പോകുന്നതിനു മുന്നേ നാടന്‍ പാട്ടുകളും മരിച്ചു പോയി.
താഴ്ന്നവനും ഉയര്‍ന്നവനും വ്യത്യസ്ഥ രീതിയിലാണ് നാടന്‍ പാട്ടുകള്‍ പാടിയിരുന്നത്. ഉന്നതന്റെ പാട്ടുകളില്‍ വൈരവും വിദ്വേഷവും നിറഞ്ഞു നിന്നിരുന്നെങ്കില്‍ അധഃസ്ഥിത രുടെ പാട്ടില്‍ നന്മയും സത്യവും നിറഞ്ഞു നിന്നിരുന്നു – അദ്ദേഹം സമര്‍ത്ഥിച്ചു. ഇന്ന് നാടന്‍ പാട്ടു കള്‍ കാസറ്റു കളില്‍ മാത്രം അവശേഷി ച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കേരളം ഇന്ന് ഒരുപാട് മുന്നേറി യെങ്കിലും സാംസ്കാരിക മായി പിന്നോട്ട് സഞ്ചരിച്ചു കൊണ്ടിരിക്കുക യാണ്. മതവും ജാതിയും സമൂഹ ത്തില്‍ മതില്‍ ക്കെട്ടു കളായി ഉയര്‍ന്നു വരുന്നു. നവോത്ഥാന കാലത്തെ രാഷ്ട്രീയം എങ്ങോ പോയ്മറഞ്ഞു. ദൈവം പോലും ആവശ്യ പ്പെടാത്ത നിര്‍വചനം പലരും മത ത്തിനു നല്‍കിത്തുടങ്ങി.
കേരളാ സോഷ്യൽ സെന്റർ സമ്മർ ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾ ക്കുമായി നടത്തിയ സെമിനാറിൽ പ്രഭാഷണം നടത്തുക യായിരുന്നു ഡോ. ആര്‍. സി. കരിപ്പത്ത്.
അത് പോലെ തന്നെ രാമായണ ത്തിന് ഓരോ ദേശത്തും വ്യത്യസ്ത ഭാഷ്യങ്ങള്‍ ഉണ്ടായിരുന്നു എന്നും വടക്കൻ മലബാറിൽ ഉപയോഗി ച്ചിരുന്ന മാപ്പിള രാമായണ ത്തിലെ വരികള്‍ ചൊല്ലി ഡോ. ആര്‍. സി. കരിപ്പത്ത് സദസ്സിനെ രസിപ്പിച്ചു.
മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്, നിര്‍മല്‍ കുമാര്‍, സാഹിത്യ വിഭാഗം സെക്രട്ടറി ചന്ദ്രശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു. സെന്റര്‍ പ്രസിഡന്റ് എം. യു. വാസു അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും സാഹിത്യ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ഒമര്‍ ഷെരീഫ് നന്ദിയും പറഞ്ഞു.