അബുദാബി : ഓണാഘോഷങ്ങളുടെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്‍റര്‍ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന പൂക്കള മത്സരം 2023 സെപ്തംബർ 17 ഞായറാഴ്ച സെന്‍റര്‍ അങ്കണത്തില്‍ നടക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്തംബർ 15 നു മുന്‍പായി ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യണം.
മത്സരത്തിനുള്ള മാനദണ്ഡങ്ങളും മറ്റു വിശദ വിവരങ്ങളും ഗൂഗിൾ ഫോമിൽ വായിക്കാം. പൂക്കള മത്സരം 3 മണിക്ക് ആരംഭിക്കും. പങ്കെടുക്കുന്ന ടീമുകൾ 2 മണിക്ക് തന്നെ റിപ്പോർട്ട് ചെയ്യണം.
അന്നേ ദിവസം വൈകുന്നേരം 6.30 ന് സെന്‍റര്‍ ഓണാഘോഷ പരിപാടികൾ ആരംഭിക്കും എന്നും സംഘാടകര്‍ അറിയിച്ചു. KSC FB Page