സ്പാനിഷ് ചലച്ചിത്രം ‘ചെ’ യുടെ പ്രദര്‍ശനം കെ എസ് സി യില്‍

October 23rd, 2012

che-film-poster-ePathram
അബുദാബി : സ്റ്റീവന്‍ സോടെര്‍ബര്‍ഗ്ഗ് സംവിധാനം ചെയ്ത ‘ചെ’ എന്ന സ്പാനിഷ് ചലച്ചിത്രം ഒക്ടോബര്‍ 23 ചൊവ്വാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും.

കെ. എസ്. സി., പ്രസക്തി, നാടകസൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട്‌ ഗ്രൂപ്പ്‌ എന്നിവ യുടെ സംയുക്താഭിമുഖ്യ ത്തിലാണ് സിനിമ പ്രദര്‍ശനം. പ്രവേശനം സൗജന്യമായിരിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി ശക്തി അവാര്‍ഡ് സമര്‍പ്പണം വ്യാഴാഴ്ച

October 18th, 2012

26th-shakthi-thayat-award-night-ePathram
അബുദാബി : ശക്തി തിയ്യേറ്റേഴ്‌സിന്റെ ഇരുപത്തിയാറാമത് അവാര്‍ഡ് സമര്‍പ്പണ പരിപാടി ഒക്ടോബര്‍ 18 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം. പി. അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡ് കൃതികളെ പരിചയപ്പെടുത്തും.

winners-of-26th-shakthi-thayatt-award-ePathram

ഈ വര്‍ഷത്തെ ജേതാക്കളായ വിപിന്‍ (നോവല്‍), മേലൂര്‍ വാസുദേവന്‍ (കവിത), എ. ശാന്തകുമാര്‍ (നാടകം), ടി. പി. വേണു ഗോപാല്‍ (ചെറുകഥ), ഡോ. ആരിഫ് ആലി കൊളത്തെക്കാട് (വിജ്ഞാന സാഹിത്യം), പ്രൊഫ. എം. കെ. സാനു (ഇതര സാഹിത്യം – സമഗ്ര സംഭാവന), പ്രൊഫ. കെ. പാപ്പുട്ടി, ഡോ. ബി. സന്ധ്യ ഐ. പി. എസ്. (ബാല സാഹിത്യം) എന്നിവര്‍ ശക്തി അവാര്‍ഡുകള്‍ സ്വീകരിക്കും.

തായാട്ട് അവാര്‍ഡ്‌ പി. എസ്. രാധാകൃഷ്ണനും (സാഹിത്യ നിരൂപണം), ടി. കെ. രാമകൃഷ്ണന്‍ പുരസ്‌കാരം കാനായി കുഞ്ഞിരാമനും സമ്മാനിക്കും.

അവാര്‍ഡ് സമര്‍പ്പണ പരിപാടി കളെ കുറിച്ച് വിശദീകരി ക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ പി. കരുണാകരന്‍ എം. പി., പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള, മൂസ്സ മാസ്റ്റര്‍, ശക്തി പ്രസിഡന്റ് പത്മനാഭന്‍, സെക്രട്ടറി കൃഷ്ണകുമാര്‍, ശക്തി അവാര്‍ഡ് ജേതാക്കള്‍ എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശ്യാം ബെനഗല്‍ അബുദാബിയില്‍

September 28th, 2012

shyam-benegal-epathram

അബുദാബി: പ്രശസ്ത സിനിമാ സംവിധായകന്‍ ശ്യാം ബെനഗൽ അബുദാബിയില്‍. ഇന്ത്യന്‍ ഫിലിം സൊസൈറ്റി യു. എ. ഇ. സംഘടിപ്പിച്ച ശ്യാം ബെനഗല്‍ സിനിമകളുടെ പ്രദര്‍ശനത്തോട് അനുബന്ധിച്ചാണ് അദ്ദേഹം എത്തിയത്. ഇന്ത്യന്‍ ഫിലിം സൊസൈറ്റി, കേരള സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ എംബസി സാംസ്കാരിക വിഭാഗം, ന്യൂ യോര്‍ക്ക് യൂണിവേഴ്സിറ്റി എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന 27 മുതല്‍ 30 വരെ നീണ്ടു നിൽനില്‍ക്കുന്ന ചലച്ചിത്രമേള ആരംഭിച്ചു. ദി മേക്കിംഗ് ഓഫ് മഹാത്മാ, സുബൈദ, സര്‍ദാരി ബീഗം, മാമോ എന്നീ ബെനഗല്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈവൻ ദി റെയിൻ പ്രദർശിപ്പിക്കും

September 16th, 2012

even-the-rain-epathram

അബുദാബി : ഇസിയാർ ബൊല്ലെയിൻ സംവിധാനം ചെയ്ത “ഈവന്‍ ദി റെയിൻ” എന്ന ചലച്ചിത്രം സെപ്റ്റംബര്‍ 16, ഞായറാഴ്ച്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്‍റെറില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും. കേരള സോഷ്യല്‍ സെന്‍റെര്‍, പ്രസക്തി, നാടക സൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട്‌ ഗ്രൂപ്പ്‌ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സിനിമാ പ്രദര്‍ശനം. പ്രവേശനം സൗജന്യമായിരിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൂടംകുളം സമരത്തോടൊപ്പം ചിത്രകാരന്മാര്‍

September 15th, 2012

prasakthi-artista-koodankulam-epathram

അബുദാബി : കൂടംകുളം സമരത്തിനു പിന്തുണയേകിക്കൊണ്ട് പ്രസക്തിയുടെ ആഭിമുഖ്യത്തില്‍ അബുദാബിയില്‍ സംഘ ചിത്രരചനയും സാംസ്കാരിക കൂട്ടായ്മയും സംഘടിപ്പിച്ചു. അജി രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. വി. ടി. വി. ദാമോദരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസക്തി വൈസ് പ്രസിഡണ്ട്‌ ഫൈസല്‍ ബാവ അധ്യക്ഷന്‍ ആയിരുന്നു. അബുദാബി കേരള സോഷ്യൽ സെന്ററില്‍ നടന്ന സംഘ ചിത്രരചനയില്‍ ജോഷി ഒഡേസ, ശശിന്‍സാ, രാജീവ്‌ മുളക്കുഴ, കാർട്ടൂണിസ്റ്റ് അജിത്‌‌‍, രാജേഷ്‌ കൂടംകുളം, നദീം മുസ്തഫ, ഇ. ജെ. റോയിച്ചൻ, ഷാഹുല്‍ കൊല്ലംകോട്‌, ഗോപാല്‍ജി, ശിഖ ശശിന്‍സാ, ഐശ്വര്യ ഗൌരി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എമര്‍ജിങ് കേരള: വികസനമോ? വിനാശമോ?
Next »Next Page » പ്രവാചക നിന്ദ : മസ്ക്കറ്റിൽ വീണ്ടും പ്രതിഷേധം »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine