ജിമ്മി ജോര്‍ജ്ജ്‌ സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ് ചൊവ്വാഴ്ച മുതല്‍

March 9th, 2013

jimmy-george-volley-ball-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ – യു. എ. ഇ. എക്സ്ചേഞ്ച്‌ എവര്‍ റോളിങ്ങ്‌ ട്രോഫിക്ക്‌ വേണ്ടി സംഘടിപ്പിച്ചു വരുന്ന ജിമ്മി ജോര്‍ജ്ജ്‌ സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ് മാര്‍ച്ച് 12 ചൊവ്വാഴ്ച അല്‍ ജസീറ സ്പോര്‍ട്സ്‌ ക്ലബ്ബിലെ ഇന്‍ഡോര്‍ സ്റ്റേഡിയ ത്തില്‍ ആരംഭിക്കും.

മത്സരങ്ങള്‍ രാത്രി 8 മണി മുതല്‍ രണ്ടു പൂളുകളില്‍ ആയാണ് നടക്കുക. പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ അര്‍ജ്ജുന അവാര്‍ഡ് ജേതാക്കള്‍ അടക്കം ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ താരങ്ങളും വിവിധ ടീമുകള്‍ക്കായി ജഴ്സി അണിയും.

മാര്‍ച്ച് 16 നു നടക്കുന്ന ഫൈനലില്‍ വിജയികള്‍ ആവുന്നവര്‍ക്ക് ഇരുപതിനായിരം ദിര്‍ഹം കാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. പ്രവേശനം തികച്ചും സൌജന്യം ആയിരിക്കും എന്നും ഇതുമായി ബന്ധപ്പെട്ടു നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇ. ആര്‍. ജോഷിക്ക് യാത്രയയപ്പ്

February 26th, 2013

yks-kaliveedu-er-joshi-ePathram
അബുദാബി : യുവ കലാ സാഹിതി ജനറല്‍ സെക്രട്ടറിയും കേരള സോഷ്യല്‍ സെന്റര്‍ മുന്‍ മാനേജിംഗ് കമ്മറ്റി അംഗവുമായ ഇ. ആര്‍. ജോഷി ജോലി സംബന്ധ മായി ഒമാനിലേക്ക് പോകുന്നതിനാല്‍ കേരള സോഷ്യല്‍ സെന്ററും യുവ കലാ സാഹിതിയും സംയുക്ത മായി ഫെബ്രുവരി 26 ചൊവ്വാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് യാത്രയയപ്പ് നല്‍കുന്നു.

- pma

വായിക്കുക: ,

1 അഭിപ്രായം »

വിനയചന്ദ്രന്‍ : ഭാഷയുടെ വൈവിധ്യം തിരിച്ചറിഞ്ഞ കവി

February 15th, 2013

d-vinayachandran-epathram
അബുദാബി : ഭാഷയെ അതിന്റെ യാഥാര്‍ത്ഥ്യ മായിട്ടുള്ള വൈവിധ്യ ത്തോടു കൂടി മനസ്സിലാക്കിയ കവി യായിരുന്നു ഡി വിനയ ചന്ദ്രനെന്ന് പ്രശസ്ത സാഹിത്യ കാരനും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗ വുമായ ഇ . പി. രാജ ഗോപാല്‍ അഭിപ്രായപ്പെട്ടു.

ഡി വിനയ ചന്ദ്രന്റെ വേര്‍പാടില്‍ അനുശോചിച്ചു കൊണ്ട് അബുദാബി ശക്തി തിയറ്റേഴ്സ് സംഘടിപ്പിച്ച യോഗ ത്തില്‍ സംസാരി ക്കുക യായിരുന്നു അദ്ദേഹം.

വിനയ ചന്ദ്രന്‍ ഏക കവി യായിരുന്നില്ല. ഒരു മര ത്തില്‍ വിവിധ ങ്ങളായ കിളികള്‍ കൂടുകെട്ടി താമസി ക്കുന്നതുപോലെ അദ്ദേഹ ത്തില്‍ ഒരേ സമയം വ്യത്യസ്ത ങ്ങളായ കാവ്യ മാതൃക കള്‍ ജീവിച്ചിരുന്നു.

വളരെ കാല്‍പനിക മായതും നടോടി ശീലി ലുള്ളതും ദാര്‍ശനിക തലത്തി ലുള്ളതും സര്‍ഗ്ഗാത്മക മായിട്ടുള്ളതും ഭാവനാത്മ കമായിട്ടു ള്ളതും പരുക്കനുമായ തുടങ്ങി വിവിധ ങ്ങളായ കവിത കള്‍ അദ്ദേഹം എഴുതിട്ടുണ്ട്.

ഇത്രയേറെ വൈചിത്ര്യങ്ങ ളോടു കൂടിയ കവിത കള്‍ ഒരാളില്‍ മാത്രം സമ്മേളി ച്ചിരിക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് ഡി വിനയ ചന്ദ്രനില്‍ കാണാന്‍ കഴിഞ്ഞതെന്ന് രാജഗോപാല്‍ തുടര്‍ന്നു പറഞ്ഞു.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് പോകുന്ന അബുദാബി ശക്തി തിയറ്റേഴ്സിന്റെ സജീവ പ്രവര്‍ത്ത കരായ ബിബിന്‍ പോളിനും ഗോപാല കൃഷ്ണനും പ്രസ്തുത വേദി യില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് പി . പദ്മനാഭന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളന ത്തില്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി, ശക്തി വനിതാ വിഭാഗം ജോയിന്റ് കണ്‍വീനര്‍ ദേവിക സുധീന്ദ്രന്‍, സഫറുള്ള പാലപ്പെട്ടി, ബാബുരാജ് പിലിക്കോട്, ടി കെ ജലീല്‍, ജുനൈദ്, ഗോവിന്ദന്‍ നമ്പൂതിരി, എം യു വാസു, ലായിന മുഹമ്മദ്, സുനില്‍ മാടമ്പി എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി വി പി കൃഷ്ണ കുമാര്‍ സ്വാഗതവും കലാ വിഭാഗം സെക്രട്ടറി മധു പരവൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അഴീക്കോട് അനുസ്മരണം ഫെബ്രുവരി 14ന്

February 11th, 2013

sukumar-azhikode-ePathram
അബുദാബി : ശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യ ത്തില്‍ ഡോ. സുകുമാര്‍ അഴീക്കോടിനേയും പി. ഗോവിന്ദപ്പിള്ള യേയും അനുസ്മരിക്കുന്നു. ഫെബ്രുവരി 14 വ്യാഴാഴ്ച അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന അഴീക്കോട് അനുസ്മരണ സമ്മേളന ത്തില്‍ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ഇ. പി. രാജഗോപാല്‍ മുഖ്യാതിഥി ആയിരിക്കും.

സമ്മേളന ത്തോട് അനുബന്ധിച്ച് അഴീക്കോടിനെ കുറിച്ചുള്ള ഡോക്യു മെന്ററിയും അഴീക്കോടിന്റെ പുസ്തക ങ്ങളും അദ്ദേഹത്തെ കുറിച്ച് ആനുകാലിക ങ്ങളില്‍ വന്ന ഫീച്ചറു കളും പ്രദര്‍ശിപ്പിക്കും.

തുടര്‍ന്ന് ഫെബ്രുവരി 16 ശനിയാഴ്ച രാത്രി 8:30ന് ‘പി ജി യുടെ ലോകം’ എന്ന ശീര്‍ഷക ത്തില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി യില്‍ ഇ. പി. രാജഗോപാല്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ എസ് സി സാഹിത്യോല്‍സവം

February 7th, 2013

ksc-logo-epathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സാഹിത്യോല്‍സവ ത്തിന് ഫെബ്രുവരി 7 വ്യാഴാഴ്ച തുടക്കം കുറിക്കും. .

കുട്ടികള്‍ക്കും മുതിര്‍ന്ന വര്‍ക്കുമായി ഒരിക്കിയിട്ടുള്ള വിവിധ സാഹിത്യ മല്‍സ രത്തോടൊപ്പം വിവിധ ചര്‍ച്ചകളും നടക്കും.

മലയാള ഭാഷയെ കൂടുതല്‍ പ്രോല്‍സാഹി പ്പിക്കുന്നതിന്റെ ഭാഗ മായി മലയാള സാഹിത്യ മല്‍സര ങ്ങളില്‍ നിന്നുള്ള മികച്ച രചനകള്‍ കെ. എസ്. സി. സ്മരണിക യില്‍ ഉള്‍പ്പെടുത്തും എന്ന് സാഹിത്യ വിഭാഗം സെക്രട്ടറി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 02 631 44 55

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ധ്വനി 2013 : അഡ്വ. വി. ടി. ബല്‍റാം മുഖ്യാതിഥി
Next »Next Page » പി. ബാവാ ഹാജിയെ ആദരിക്കുന്നു »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine