അബുദാബി : സാഹിത്യ കൂട്ടായ്മയായ കോലായയുടെ ആഭിമുഖ്യത്തില്‍ ആശ സബീനയുടെ ‘മരുഭൂമിയിലെ മഴ’ എന്ന പ്രഥമ കവിതാ സമാഹാരത്തിന്റെയും സിഡിയുടെയും പ്രകാശനം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നു.
പ്രമുഖ നാടക സംവിധായകന്‍ മനോജ് കാനായാണ് പുസ്തകത്തിന്റെ പ്രകാശനം നടത്തിയത്. കവി അസ്മോ പുത്തന്‍ചിറ പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത ഗായകന്‍ വി. റ്റി. മുരളി കവിതകളുടെ സിഡി പ്രകാശനം നിര്‍വഹിച്ചു. കെ. എസ്. സി. വൈസ് പ്രസിഡന്റ് ബാബു വടകരയാണ് സിഡി ഏറ്റുവാങ്ങിയത്.
പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ച വി. ടി. മുരളി പുസ്തകത്തിലെ ഒരു കവിതയും ആലപിച്ചു. തുടര്‍ന്ന് നാടക സൗഹൃദം പ്രസിഡണ്ട് ടി. കൃഷ്ണകുമാര്‍, കമറുദ്ധീന്‍ ആമയം, ടി. എ. ശശി, സൈനുദ്ധീന്‍ ഖുറൈഷി, അഷ്‌റഫ് ചമ്പാട്, ബിനു വാസു, ഫൈസല്‍ ബാവ, രാജീവ് മുളക്കുഴ, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
അസ്മോ പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കവയത്രി ആശ സബീന നന്ദി രേഖപ്പെടുത്തി.