അബുദാബി : ശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യ ത്തില്‍ ഡോ. സുകുമാര്‍ അഴീക്കോടിനേയും പി. ഗോവിന്ദപ്പിള്ള യേയും അനുസ്മരിക്കുന്നു. ഫെബ്രുവരി 14 വ്യാഴാഴ്ച അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന അഴീക്കോട് അനുസ്മരണ സമ്മേളന ത്തില്‍ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ഇ. പി. രാജഗോപാല്‍ മുഖ്യാതിഥി ആയിരിക്കും.
സമ്മേളന ത്തോട് അനുബന്ധിച്ച് അഴീക്കോടിനെ കുറിച്ചുള്ള ഡോക്യു മെന്ററിയും അഴീക്കോടിന്റെ പുസ്തക ങ്ങളും അദ്ദേഹത്തെ കുറിച്ച് ആനുകാലിക ങ്ങളില്‍ വന്ന ഫീച്ചറു കളും പ്രദര്‍ശിപ്പിക്കും.
തുടര്‍ന്ന് ഫെബ്രുവരി 16 ശനിയാഴ്ച രാത്രി 8:30ന് ‘പി ജി യുടെ ലോകം’ എന്ന ശീര്‍ഷക ത്തില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി യില്‍ ഇ. പി. രാജഗോപാല്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.