പരിസ്ഥിതി ചിന്ത കളുണര്‍ത്തി കുട്ടികളുടെ ക്യാമ്പ്

June 10th, 2013

അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ ബാലവേദി യുടെ പ്രവര്‍ത്തനോദ്ഘാടനവും ഏക ദിന പരിസ്ഥിതി ക്യാമ്പിന്റെ ഉദ്ഘാടനവും ‘കൂട്’ എന്ന പരിസ്ഥിതി മാസികയുടെ യു. എ. ഇ. യിലെ പ്രചരണോ ദ്ഘാടനവും കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു നിര്‍വഹിച്ചു.

സ്‌കിറ്റ്, കൊളാഷ്, പോസ്റ്റര്‍ നിര്‍മാണം, നാടന്‍ പാട്ട്, ചര്‍ച്ച, സംഘ ചിത്ര രചന തുടങ്ങിയ പരിപാടികള്‍ കുട്ടികള്‍ക്ക് പുതിയ അനുഭവമായി. ക്യാമ്പിനോട് അനുബന്ധിച്ച് കുട്ടികള്‍ തയ്യാറാക്കിയ ‘ഉറവ’ എന്ന പത്രം പ്രകാശനം ചെയ്തു. നൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

കൂട് മാസികയെ ഫൈസല്‍ ബാവ പരിചയപ്പെടുത്തി. ബാലവേദി പ്രസിഡന്റ് അറഫ താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ. എസ്. സി. വൈസ് പ്രസിഡന്റ് എം. സുനീര്‍, വനിതാ വിഭാഗം കണ്‍വീനര്‍ സിന്ധു ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. കലാ വിഭാഗം സെക്രട്ടറി രമേശ് രവി ക്യാമ്പിനെപ്പറ്റിയും കൊളാഷ് പോസ്റ്റര്‍ നിര്‍മാണത്തെ പ്പറ്റി ഒമര്‍ ഷരീഫും ക്ലാസ്സെടുത്തു. ഐശ്വര്യ ഗൗരി നാരായണന്‍ സ്വാഗതവും അഭിഷേക് ജോളി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലോനപ്പന്‍ നമ്പാടന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി

June 6th, 2013
lonappan-nambadan-ex-minister-of-kerala-ePathram
അബുദാബി : ജനപ്രിയ നേതാവും മികച്ച പാര്‍ലമെന്റേറി യനും മുന്‍ മന്ത്രി യുമായ ലോനപ്പന്‍ നമ്പാടന്‍ മാഷിന്റെ വേർപാടിൽ അബുദാബി കേരള സോഷ്യൽ സെന്റര്‍ അനുശോചനം രേഖപ്പെടുത്തി.

സംശുദ്ധമായ രാഷ്ട്രീയ ജീവിതം നയിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങളിൽ ജനങ്ങൾക്കൊപ്പം നില്ക്കുകയും നിയമ സഭയിലും ലോക സഭയിലും തിളക്കമാർന്ന പ്രവര്‍ത്തനം കാഴ്ച വെച്ച നമ്പാടൻ മാഷിന്റെ സ്വത സിദ്ധ മായ ശൈലി യിൽ ഉള്ള പ്രസംഗം ഏറെ രസിപ്പിക്കുകയും ഒപ്പം തന്നെ  ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. ഈ വിയോഗം കേരളത്തിനു തീരാ നഷ്ടമാണെന്ന് അനുശോചന ക്കുറിപ്പിൽ കെ. എസ്. സി. പ്രസിഡന്റ്‌  എം. യു. വാസു പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പരിസ്ഥിതി സംരക്ഷണവും ഭൂമിയും : ഏകദിന പരിസ്ഥിതി ക്യാമ്പ്

June 3rd, 2013

ksc-world-environmental-day-class-for-children--ePathram
അബുദാബി : ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കേരള സോഷ്യൽ സെന്റര്‍ ബാലവേദി, കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഏകദിന പരിസ്ഥിതി ക്യാമ്പ്‌ കെ. എസ്. സി. അങ്കണ ത്തിൽ ജൂണ്‍ 8 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.

“പരിസ്ഥിതി സംരക്ഷണവും ഭൂമിയും” എന്നതാണ് കേന്ദ്ര വിഷയം. ഈ വിഷയ ത്തെ ആസ്പദമാക്കി തയ്യാറാകുന്ന പോസ്റ്ററുകൾ, കൊളാഷ്, ചർച്ചകൾ, തിയറ്റർ സ്കിറ്റ്, പ്രദർശന ങ്ങൾ തുടങ്ങി വിവിധ പരിപാടികൾ ഒരു ദിവസത്തെ ക്യാമ്പിൽ ഉണ്ടായി രിക്കുന്നതാണ്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻ‌കൂർ രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് : 02 631 44 56, 050 78 82 028, 050 54 15 172

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഋതുപര്‍ണ ഘോഷിന്റെ വിയോഗ ത്തിൽ കെ. എസ്. സി. അനുശോചനം രേഖപ്പെടുത്തി

June 2nd, 2013

rituparno-ghosh-epathram

അബുദാബി : തന്റെ സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയ്ക്ക് ലോക സിനിമ യില്‍ ഒരിടം നേടിക്കൊടുത്ത സംവിധായകനും അഭിനെതാവുമായ് ഋതുപര്‍ണ ഘോഷിന്റെ അകാല ത്തിലുള്ള വിയോഗം ഇന്ത്യൻ സിനിമക്ക് മാത്രമല്ല ലോകസിനിമക്ക് തന്നെ തീരാ നഷ്ടമാണ്.

സത്യജിത്റെ, ഘട്ടക്, ബുദ്ധ ദേവ് ദാസ്‌ ഗുപ്ത തുടങ്ങിയ ബംഗാൾ സിനിമാ ധാര യുടെ തുടര്‍ച്ചയും തന്റേതായ വ്യത്യസ്ത രീതിയിൽ ബംഗാൾ സിനിമയെ ലോക ശ്രദ്ധ യിൽ എത്തിക്കാൻ ഏറെ സംഭാവനകൾ ചെയ്ത ഒരു തികഞ്ഞ കലാകാരന്‍ ആയിരുന്നു ഋതുപര്‍ണ ഘോഷ്.

സംവിധാന രംഗത്തും അഭിനയ ത്തിലും തിളങ്ങിയ ഈ വലിയ കലാകാരന്റെ വിയോഗ ത്തിൽ അബുദാബി കേരള സോഷ്യൽ സെന്റര്‍ അനുശോചനം രേഖപ്പെടുത്തുന്നു എന്ന് പ്രസിഡന്റ്‌ എം. യു. വാസു അറിയിച്ചു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ അറബ് സാംസ്കാരിക വിനിമയം കാലഘട്ടത്തിന്റെ ആവശ്യം – ഡോ. ശിഹാബ് അൽ ഗാനെം

May 25th, 2013

dr-shihab-ganem-in-ksc-ePathram
അബുദാബി : നൂറ്റാണ്ടു കളായി ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങളെ പോലെ തന്നെ സാംസ്കാരിക വിനിമയവും കാലഘട്ട ത്തിന്റെ ആവശ്യ മാണെന്നും പ്രത്യേകിച്ച് മലയാളി സമൂഹ വുമായി അറബ് സമൂ ഹത്തിനുള്ള ശക്തമായ ബന്ധം സാംസ്കാരിക രംഗത്തും തുടരുന്നത് നല്ല ലക്ഷണ മാണെന്നും യു എ ഇ യിലെ പ്രശസ്ത സാഹിത്യ കാരനും ഈ വർഷത്തെ ടാഗോർ സമാധാന സമ്മാന ജേതാവുമായ ഡോ. ഷിഹാബ് അല്‍ ഗാനെം പറഞ്ഞു.

അബുദാബി കേരള സോഷ്യൽ സെന്ററിന്റെ 2013-14 കമ്മിറ്റി യുടെ പ്രവര്‍ത്തന ഉദ്ഘാടന ത്തോടനു ബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേള നത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപെട്ടത്.

ksc-committee-2013-opening-ceremony-ePathram

പ്രമുഖ വ്യവസായിയും സാമൂഹ്യ രംഗത്ത് നിറ സാന്നിധ്യ വുമായ ഗണേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ എസ് സി പ്രസിഡന്റ്‌ എം. യു വാസു അധ്യക്ഷൻ ആയിരുന്നു. ടാഗോർ പീസ്‌ പുരസ്കാര ജേതാവായ ശിഹാബ് അൽ ഗാന ത്തിനുള്ള കെ എസ് സിയുടെ ഉപഹാരം പ്രസിഡന്റ്‌ എം യു വാസു നല്കി.

ഇന്ത്യൻ അംബാസഡർ എം. കെ. ലോകേഷ്, പ്രമുഖ വ്യവസായി ബി ആർ ഷെട്ടി എന്നിവരുടെ സന്ദേശ ങ്ങൾ കെ. എസ്. സി ജനറല്‍ സെക്രട്ടറി  ബി. ജയകുമാര്‍ വായിച്ചു.

ഇന്ത്യൻ ഇസ്ലാഹി സെന്റര് പ്രസിഡന്റ്‌ ബാവ ഹാജി, സമാജം പ്രസിഡന്റ്‌ മനോജ്‌ പുഷ്കർ, ഐ. എസ്. സി. പ്രതിനിധി രാജൻ സകറിയ, ഇമ പ്രസിഡന്റ്‌ ടി എ അബ്ദുൽ സമദ്, അഹല്യ എക്സ്ചേഞ്ച് മാനേജർ വി എസ് തമ്പി, ശക്തി പ്രസിഡന്റ്‌ ബീരാൻകുട്ടി, ടി. എ. നാസർ, പ്രേംലാൽ, അമർസിംഗ്, വി. രമേശ്‌ പണിക്കർ, മൊയ്തീൻ കോയ, അബ്ദുള്ള ഫാറൂഖി, കെ എസ് സി വനിതാ വിഭാഗം കണ്‍വീനര് സിന്ധു ഗോവിന്ദൻ നമ്പൂതിരി, ബാല വേദി പ്രസിഡന്റ്‌ അറഫ താജുദ്ദീൻ എന്നിവര് പ്രസംഗിച്ചു.

ബി. ജയകുമാര്‍സ്വാഗതവും ജോയിന്റ് സെക്രട്ടറി മെഹബൂബ് അലി നന്ദിയും പറഞ്ഞു തുടർന്ന് കലാ പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി വിദ്യാര്‍ത്ഥി കള്‍ക്കായി വയനാട്ടില്‍ ‘കോച്ച് ഇന്ത്യ’
Next »Next Page » ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതി യില്‍ നിന്നും പിന്മാറി : എം. എ. യൂസഫലി »



  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു
  • ടാക്‌സികളിൽ സുരക്ഷാ പരിശോധന
  • വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി
  • വി. എസ്. : പുതിയ അറിവുകള്‍ തേടാന്‍ പ്രായം തടസ്സമല്ല എന്ന് ഓര്‍മ്മിപ്പിച്ച നേതാവ്
  • ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു
  • മുഹമ്മദ് റഫി നൈറ്റ് : സംഗീത മത്സരം ഒരുക്കുന്നു
  • തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’
  • അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം
  • ലുലുവിയിൽ ഇന്ത്യൻ മാംഗോ മാനിയ
  • ഇ. കെ. നായനാർ അനുസ്മരണം
  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine