കൊസംബി യഥാര്‍ത്ഥ ചരിത്രത്തിന്റെ ഇന്ത്യന്‍ പതാകയേന്തി

July 2nd, 2011

kosambi-ksc-epathram

അബുദാബി : ചരിത്ര രചനയുടെ രീതി ശാസ്ത്രം മാറ്റി യെഴുതിയതാണ്  കൊസാമ്പി യുടെ മുഖ്യ സംഭാവനയെന്നു പ്രൊഫസര്‍  വി. കാര്‍ത്തികേയന്‍ .  കേരള സോഷ്യല്‍ സെന്റര്‍  സാഹിത്യ വിഭാഗം സംഘടിപ്പിച്ച ” കൊസംബിക്ക് ചരിത്ര പ്രണാമം”പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രൊഫസര്‍. തന്റെ വിഖ്യാത പ്രബന്ധങ്ങളിലൂടെ, ചരിത്ര പുസ്തകങ്ങളിലൂടെ  ഭാവി ചരിത്രകാരന്മാര്‍ക്ക്‌  കൊസാമ്പി പുതു വഴി വെട്ടി. രാജവംശങ്ങളുടെ കഥ പറച്ചിലില്‍ നിന്ന് മാറി, ഉപകരണങ്ങള്‍ ഉണ്ടാക്കി  നവീകരിച്ചു വളരുന്ന മനുഷ്യന്റെ വികാസമാണ് ചരിത്രമെന്ന് തന്റെ ഭാഷാ, പുരാവസ്തു, കാര്‍ബണ്‍ ഡേറ്റിംഗ് പഠനങ്ങളുടെ വെളിച്ചത്തില്‍ സമര്‍ഥിച്ചു. മിച്ച മൂല്യമുണ്ടാക്കുന്ന പ്രാചീന സമൂഹത്തിന്റെ കൂട്ടായ ജീവിതം കൊസംബിയെ ആകര്‍ഷിച്ചു. എസ്. എ. ദാങ്കേയുടെ ചരിത്ര പുസ്തകം വിമര്‍ശന യോഗ്യമല്ലെന്ന്  നിശിതമായി പരാമര്‍ശിച്ച കൊസാമ്പി പക്ഷെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ  ചരിത്രം നയിക്കാനുള്ള കരുത്തു  തിരിച്ചറിഞ്ഞു. മുകളില്‍ നിന്ന്  അടിച്ചേല്‍പ്പിക്കുന്നതും, സ്വയം വരിക്കുന്നതുമായ ഇന്ത്യന്‍ ഫ്യൂഡല്‍ സവിശേഷതകള്‍, ജാതി വ്യവസ്ഥയുടെ അടി വേരുകള്‍ എന്നിവയ്ക്ക് ഇന്ത്യന്‍ ചരിത്രത്തിലുള്ള പ്രാധാന്യം കൊസംബി തിരിച്ചറിഞ്ഞു. നെഹ്രുവിയന്‍ വികസന മാതൃകയെ വിമര്‍ശിച്ച കൊസംബി പീപ്പിള്‍ പ്ലാനിംഗിനെ പ്രതീക്ഷയോടെ നോക്കി. പോസ്റ്റ്‌ മോഡേണിസത്തെ വിമര്‍ശിക്കവേ വന്‍ മൂലധനമിട്ട്  മാധ്യമങ്ങള്‍ വഴി ചരിത്രത്തിന്റെ  അന്ത്യം കുറിക്കാനെത്തുന്നവരെ  കരുതിയിരിക്കാന്‍ പ്രൊഫസര്‍  വി. കാര്‍ത്തികേയന്‍  ആഹ്വാനം ചെയ്തു.

സദസ്സില്‍ നിന്നു ജലീല്‍, അജി രാധകൃഷ്ണന്‍, റൂഷ് മഹര്‍, ജോഷി, സന്തോഷ്‌, ശ്രീജിത്ത്‌, ഷെറിന്‍, ഹുമയൂണ്‍ കബീര്‍ തുടങ്ങിയവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പ്രൊഫസര്‍  വി. കാര്‍ത്തികേയന്‍  മറുപടി നല്‍കി. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് കെ. ബി. മുരളി അധ്യക്ഷനായിരുന്നു. വനിതാ വിഭാഗം സെക്രടറി ശഹിധാനി വാസു അതിഥിക്ക് ബൊക്കെ നല്‍കി. ദേവിക സുധീന്ദ്രന്‍ കൊസംബിയുടെ ജീവിതവും രചനകളും പരിചയപ്പെടുത്തി. റഹിം കൊട്ടുകാട് (ശക്തി), ധനേഷ് (ശാസ്ത്ര പരിഷത്ത്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാഹിത്യ വിഭാഗം സെക്രട്ടറി  സുരേഷ് പാടൂര്‍ സ്വാഗതവും ജോയിന്റ്  സെക്രടറി  ഷെറിന്‍   നന്ദിയും പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോലായ കൂട്ടായ്മ – ജൂലൈ 6 ന്

June 27th, 2011

അബുദാബി : സാഹിത്യ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മ യായ ‘കോലായ’ യുടെ ഇരുപത്തി ആറാമത്‌ ലക്കം ജൂലൈ 6, ബുധനാഴ്ച വൈകിട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും.

“നോക്കി തെരെഞ്ഞെടുത്ത ഓറഞ്ചുകള്‍” എന്ന ഒമാനി കഥയും പഠനവും എസ്. എ. ഖുദ്സി അവതരിപ്പിക്കും.

വിവരങ്ങള്‍ക്ക് വിളിക്കുക : 050 682 31 26

- pma

വായിക്കുക: , ,

1 അഭിപ്രായം »

ലോഹിതദാസ് അനുസ്മരണ സദസ്സ്

June 26th, 2011

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ജൂണ്‍ 28  ചൊവ്വ – രാത്രി  8.30ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് ലോഹിതദാസ് അനുസ്മരണ സദസ്സ് നടത്തുന്നു. ലോഹി സൃഷ്ടിച്ച കഥാപാത്രങ്ങള്‍, ലോഹി സൃഷ്ടിച്ച കഥാ  മുഹുര്‍ത്തങ്ങള്‍, ലോഹി സൃഷ്ടിച്ച ഗാനരംഗങ്ങള്‍,ലോഹിയുടെ തിരക്കഥ, സംവിധാനത്തിലെ ലോഹി ശക്തി തുടങ്ങിയ വിഷയത്തില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ച, സദസ്യര്‍ പങ്കു വെക്കുന്ന ലോഹിതദാസിന്റെ സിനിമാലോകത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊസാംബിക്കു ചരിത്ര പ്രണാമം

June 25th, 2011

 അബുദാബി: പ്രമുഖ ചരിത്രകാരന്മാര്‍ ഗുരു സ്ഥാനത്തു നിര്‍ത്തുന്ന ദാമോദര്‍  ധര്മാനന്ദ കൊസാംബിയുടെ  ചരിത്ര രചനയെ മുന്‍ നിര്‍ത്തി ജൂണ്‍ 29 ബുധന്‍ വൈകീട്ട്  8 .30 നു    അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ഒരുക്കുന്ന   ‘കൊസാംബിക്കു     ചരിത്ര പ്രണാമം’ ഒരു  സമകാല ചരിത്ര പഠന യാത്ര മുഖ്യ  പ്രഭാഷണം : പ്രൊഫ്‌ : വി. കാര്‍ത്തികേയന്‍ നായര്‍ (മുന്‍ ഹയര്‍ സെക്കണ്ടറി ഡയരക്ടര്‍/ട്യൂട്ടര്‍ : ഇ . എം. എസ് അക്കാദമി) തുടര്‍ന്ന് സദസ്സുമായി  മുഖാമുഖം

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോലായയുടെ 25 മത് കൂട്ടായ്മ നടന്നു

June 24th, 2011

kolaya-june-epathram

അബുദാ‍ബി: സാഹിത്യ കൂട്ടായ്മയായ കോലായയുടെ ഇരുപത്തിയഞ്ചാമത് ലക്കം ജൂണ്‍ 22 നു ബുധനാഴ്ച അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ വെച്ചു നടന്നു. കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, കെ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി സുരേഷ് പാടൂര്‍, വനിത വിഭാഗം കണ്‍വീനര്‍ ഷാഹിദാനി വാസു എന്നിവര്‍ അതിഥികളായിരുന്നു. ഒ. ഷാജി, ഷരീഫ് മാന്നാര്‍, ടി. കെ. മുനീര്‍, ഫൈസല്‍ ബാവ, അജി രാധാകൃഷ്ണന്‍ , ശശിന്‍ സാ, സുഭാഷ് ചന്ദ്ര, സുനില്‍ മാടമ്പി, പ്രീതാ നമ്പൂതിരി തുടങ്ങിയവര്‍ കോലായയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനത്തെ വിലയിരുത്തി സംസാരിച്ചു. അസ്മോ പുത്തന്‍ചിറ അദ്ധ്യക്ഷനായിരുന്നു.

kolaya-abudhabi-epathram

പ്രശസ്ത കഥാകൃത്ത് ആര്‍. ഉണ്ണിയുടെ അബുദാബി ശക്തി അവാര്‍ഡു ലഭിച്ച ‘കോട്ടയം 17 ’ എന്ന കഥയുടെ വായനയും പഠനവും നടത്തി. അന്തലക്ഷ്മി കഥ വായിച്ചു. കഥയെ കുറിച്ച് ടി. കെ. ജലീല്‍ പഠനം അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ എസ്. എ. ഖുദ്സി, ഫാസില്‍, അശറഫ് ചെമ്പാട്, രാജീവ് മുളക്കുഴ, കൃഷ്ണകുമാര്‍, അനില്‍ താമരശ്ശേരി, ഇസ്കന്ദര്‍ മിര്‍സ എന്നിവര്‍ കഥയെ കുറിച്ച് സംസാരിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « 2012 ല്‍ അബുദാബി യില്‍ പുതിയ ഇന്ത്യന്‍ സ്‌കൂള്‍ കോംപ്ലക്‌സ്
Next »Next Page » പയ്യന്നൂര്‍ സൗഹൃദവേദി വാര്‍ഷികം ആഘോഷിച്ചു »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine