മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

December 28th, 2011

payyanur-souhrudha-vedhi-award-ePathram
അബുദാബി : വിവിധ മേഖല കളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പയ്യന്നൂര്‍ സൗഹൃദ വേദി കുടുംബാംഗ ങ്ങളായ കുട്ടികളെ അബുദാബി യില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുമോദിച്ചു. നിരവധി ക്വിസ് മത്സര ങ്ങളില്‍ വിജയം നേടിയ ശ്രീരാധ് രാധാകൃഷ്ണന്‍, കലാമത്സര ങ്ങളില്‍ വിജയിച്ച ഗോപിക ദിനേഷ് ബാബു, ക്വിസ് മത്സര ങ്ങളില്‍ വിജയം നേടിയ ഷുജാദ് അബ്ദുല്‍ സലാം എന്നീ കുട്ടികളെ യാണ് അനുമോദിച്ചത്.
psv-award-to-gopika-dinesh-ePathram
ഇത്തിസലാത്ത് ബ്രെയിന്‍ ഹണ്ട്, ടീന്‍സ് ഇന്ത്യ ക്വിസ്, ഡി. എന്‍. എ. ക്വിസ്, ഗാന്ധി ക്വിസ്, മലര്‍വാടി ക്വിസ് തുടങ്ങി യു. എ. ഇ. തല ത്തില്‍ നടന്ന ഏഴോളം ക്വിസ് മത്സര ങ്ങളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടിയ ശ്രീരാധ്, ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ അബുദാബി യില്‍ സംഘടിപ്പിച്ച യുവജനോത്സവ ത്തില്‍ നാടോടി നൃത്തം, ഫാന്‍സി ഡ്രസ്സ്, മോണോ ആക്ട് എന്നീ മത്സര ങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ഗോപിക ദിനേഷ് ബാബു, ക്വിസ്, ടീന്‍സ് ഇന്ത്യ ക്വിസ് എന്നീ മത്സര ങ്ങളില്‍ രണ്ടാം സ്ഥാനം നേടിയ ഷുജാദ് അബ്ദുല്‍ സലാം എന്നീ കുട്ടികള്‍ക്ക് പ്രശസ്ത നാടക സീരിയല്‍ സിനിമാ നടനും സംവിധായക നുമായ ബാബു അന്നൂര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
psv-award-by-artist-babu-annur-ePathram
പ്രസിഡന്‍റ് വി. കെ. ഷാഫി അദ്ധ്യക്ഷത വഹിച്ചു. എം. അബ്ദുള്‍ സലാം, ടി. പി. ഗംഗാധരന്‍, വി. ടി. വി. ദാമോദരന്‍, ബി. ജ്യോതിലാല്‍, മുഹമ്മദ് സാദ്, സഫറുള്ള പാലപ്പെട്ടി, പി. പി. ദാമോദരന്‍, ജയന്തി ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. സുരേഷ് പയ്യന്നൂര്‍ സ്വാഗതവും രാജേഷ് സി. കെ. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുസ്സഫയിലെ കളിവീട് വെള്ളിയാഴ്ച്ച

December 21st, 2011

yks-kaliveedu-at-ksc-ePathram
അബുദാബി : യുവ കലാ സാഹിതി യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ ഒരുക്കി യിരിക്കുന്ന കുട്ടി കളുടെ ക്യാമ്പ് കളിവീടിന്‍റെ  മുസ്സഫ എഡിഷന്‍  ഡിസംബര്‍  23 വെള്ളിയാഴ്ച്ച  അബുദാബി മലയാളി സമാജ ത്തില്‍ നടക്കും.
 
ഉച്ചയ്ക്ക് രണ്ടു മുതല്‍ ആരംഭിക്കുന്ന ക്യാമ്പില്‍ അഞ്ചു മുതല്‍ പതിനഞ്ചു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. അഭിനയം, ചിത്രരചന, നാടന്‍പാട്ടുകള്‍ എന്നീ മേഖല കളെ അധികരിച്ചാണ് കളിവീട് ഒരുക്കിയിരിക്കുന്നത്. നാടക സംവിധായകന്‍ സാംജോര്‍ജ്, ചിത്രകാരന്‍ ക്ലിന്റു പവിത്രന്‍, കെ. പി. എ. സി. സജു, ഹരി അഭിനയ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
 
പങ്കെടുക്കാന്‍ താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ 050- 76 85 859, 050 – 73 49 807 എന്നീ നമ്പറു കളില്‍ ബന്ധപ്പെടണം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോഡല്‍ സ്കൂളില്‍ ആര്‍ട്ട് ആന്‍ഡ്‌ സയന്‍സ് എക്സിബിഷന്‍

December 13th, 2011

silver-jubilee-of-model-school-abudhabi-ePathram
അബുദാബി : സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന മോഡല്‍ സ്കൂളില്‍ ആര്‍ട്ട് ആന്‍ഡ്‌ സയന്‍സ് എക്സിബിഷന്‍ നടക്കുന്നു. ഡിസംബര്‍ 13, 14 തിയ്യതികളില്‍ മുസ്സഫ യിലെ മോഡല്‍ സ്കൂള്‍ ഗ്രൌണ്ടിലാണ് ഉച്ചക്ക്‌ 2 മുതല്‍ വൈകീട്ട് 8 വരെ ആര്‍ട്ട് ആന്‍ഡ്‌ സയന്‍സ് എക്സിബിഷന്‍ നടക്കുക എന്ന് അബുദാബിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ വി. വി. അബ്ദുല്‍ ഖാദര്‍ അറിയിച്ചു.

ഈ ആര്‍ട്ട് ആന്‍ഡ്‌ സയന്‍സ് എക്സിബിഷന്‍ കാണുവാനായി വിദ്യാര്‍ത്ഥി കളും രക്ഷിതാക്കളു മായി പന്ത്രണ്ടായിര ത്തോളം ആളുകളെ പ്രതീക്ഷിക്കുന്ന തായും പറഞ്ഞു. കേരളാ സിലബസ്, സി. ബി. എസ്.ഇ. സിലബസുകള്‍ ഒരുമിച്ചു കൈകാര്യം ചെയ്യുന്ന മോഡല്‍ സ്കൂള്‍ അബുദാബി യിലെ മികച്ച സ്കൂളുകളില്‍ ഒന്നാണ്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പാം കഥാ രചനാ മത്സരം

November 29th, 2011

palm-story-writing-risult-ePathram
ഷാര്‍ജ : മലയാള ഭാഷ യുടെ പ്രചരണാര്‍ത്ഥം പാം പുസ്തക പ്പുര യു. എ. ഇ. യിലെ എട്ടാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥി കള്‍ക്കു വേണ്ടി കഥാ രചനാ മത്സരം നടത്തി.

ആലുവ യു. സി. കോളേജ് മലയാള വിഭാഗം തലവനും പ്രമുഖ ഫോക് ലോര്‍ ഗവേഷകനു മായ ഡോ. അജു നാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വിജു സി. പരവൂര്‍ അദ്ധ്യക്ഷത വഹിച്ചു. സബാ ജോസഫ് ആശംസയും ജോസാന്‍റണി കുരീപ്പുഴ സ്വാഗതവും സുകുമാരന്‍ വെങ്ങാട് നന്ദിയും പറഞ്ഞു. സലീം അയ്യനേത്ത്, സോമന്‍ കരിവെള്ളൂര്‍, വെള്ളിയോടന്‍, ഗഫൂര്‍ പട്ടാമ്പി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
-അയച്ചു തന്നത് : വെള്ളിയോടന്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റാസല്‍ ഖൈമയില്‍ കളിവീട് അരങ്ങേറി

November 28th, 2011

yks-kaliveedu-er-joshi-ePathram
റാസല്‍ ഖൈമ : പങ്കെടുത്ത കുരുന്നു കള്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിച്ചും ആവേശം പടര്‍ത്തിയും യുവ കലാ സാഹിതി യുടെ കളിവീട് റാസല്‍ ഖൈമ യില്‍ അരങ്ങേറി. റാസല്‍ ഖൈമ യിലെ വിവിധ സ്‌കൂളു കളില്‍ നിന്നെത്തിയ കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തം കളിവീടിനെ സജീവ മാക്കി. റാസല്‍ ഖൈമ ഐ. ആര്‍. സി. യില്‍ നടന്ന കളിവീട് യുവ കലാ സാഹിതി പ്രസിഡന്‍റ് പി. എന്‍. വിനയ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്‍റ് കെ. രഘുനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി അംഗം അഡ്വ. നജ്മുദ്ദീന്‍ ആശംസകള്‍ നേര്‍ന്നു.

ചിത്രരചന, അഭിനയം, നാടന്‍ പാട്ട്, ശാസ്ത്രം എന്നിങ്ങനെ നാലു മേഖല കളിലായി കുട്ടികള്‍ കളിവീടി ന്‍റെ ഭാഗമായി. പ്രേംകുമാര്‍, സേതു പാലൂര്‍, ഇ. പി. സുനില്‍, ജോഷി ഒഡേസ്സ, കെ. രഘു നന്ദന്‍ എന്നിവര്‍ വ്യത്യസ്ത വിഭാഗ ങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വൈകിട്ട് നടന്ന സമാപന സമ്മേളനം ജനറല്‍ സെക്രട്ടറി ഇ. ആര്‍. ജോഷി ഉദ്ഘാടനം ചെയ്തു. ഷിഹാബുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. അഷറഫ് എടപ്പാള്‍, ഷാജി, അലിയാര് കുഞ്ഞ്, ഷാഹുല്‍ ഹമീദ്, നജീബ് പള്ളിത്താനം, മോഹന്‍, ബെന്‍സി, മുഹമ്മദാലി എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളന ത്തോട് അനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മെഡിക്കല്‍ കോളജ് കാസര്‍കോട് സ്ഥാപിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം
Next »Next Page » മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ പ്രധാനമന്ത്രി ഉടനെ ഇടപെടണം : ദല ദുബായ് »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine