അബുദാബി : കാസർകോട് നിവാസികളുടെ കൂട്ടായ്മ പയസ്വിനി അബുദാബി ‘അറിവിൻ പത്തായം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല കൃാമ്പിനു തുടക്കമായി. മുൻ റവന്യൂ മന്ത്രിയും കാഞ്ഞങ്ങാട് എം. എൽ. എ. യുമായ ഇ. ചന്ദ്രശേഖരൻ ക്യാമ്പിന്‍റെ ഉൽഘാടനം ഓൺ ലൈനിലൂടെ നിര്‍വ്വഹിച്ചു.
മാറിവരുന്ന നമ്മുടെ ജീവിത രീതികളെക്കുറിച്ചും നമ്മുടെ മണ്ണിനെക്കുറിച്ചും നമ്മുടെ സ്വത്വം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ ക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ അറിവിൽ പത്തായം പോലുള്ള അവധിക്കാല ക്യാമ്പിലൂടെ കഴിയട്ടെ എന്നും പ്രവാസി സമൂഹത്തിൽ പയസ്വിനി ചെയ്യുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് എന്നും ഉൽഘാടന പ്രസംഗത്തിൽ ഇ. ചന്ദ്രശേഖരൻ എം. എല്‍. എ. സൂചിപ്പിച്ചു. പയസ്വിനി പ്രസിഡണ്ട് ടി. വി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ. ടി. വി. ചെയർമാൻ മാത്തുക്കുട്ടി കടോണ്‍ മുഖ്യാതിഥി ആയിരുന്നു.
ക്യാമ്പ് കോഡിനേറ്റർ ദീപ ജയകുമാർ കൃാമ്പിനെ ക്കുറിച്ച് വിശദീകരിച്ചു. അനന്യ സുനില്‍ പ്രാർത്ഥന നിര്‍വ്വഹിച്ചു. പയസ്വിനി രക്ഷാധികാരികള്‍ ജയകുമാർ പെരിയ, വേണു ഗോപാലൻ നമ്പ്യാർ, കളിപ്പന്തൽ പ്രസിഡണ്ട് ദേവജ് വിശ്വൻ എന്നിവർ സംസാരിച്ചു. കളിപ്പന്തൽ ജോയിന്‍റ് കോഡിനേറ്റർ വാരിജാക്ഷൻ, പയസ്വിനി ആർട്സ് സെക്രട്ടറി വിഷ്ണു എന്നിവർ അതിഥികളെ പരിചയപ്പെടുത്തി. സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറർ അനൂപ് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.
പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഓണ്‍ ലൈന്‍ ക്യാമ്പില്‍ അറുപത് കുട്ടികൾ പങ്കെടുക്കുന്നുണ്ട്. വിവിധ വിഷയങ്ങളെ ക്കുറിച്ച് മജീഷ്യൻ യദുനാഥ്, മനോജ് കളരിക്കൽ, അനില നായർ, വിപിൻ. പി. കെ., മുഹമ്മദ് അൻസാദ്, റഷീദ ഷെറീഫ്, എം. വി. സതീശൻ, റീന സലീം, ഡോ. മനോജ് വർഗ്ഗീസ്, ഡോ. ജി. കെ. ശ്രീഹരി തുടങ്ങി വിദ്യാഭ്യാസ – സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ ക്ലാസ്സുകൾ കൈകാര്യം ചെയ്യും. Payaswini FB Page