അബുദാബി : സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ യുടെ റിസള്‍ട്ട് വന്നപ്പോള്‍ അബു ദാബി റുവൈസ് ഏഷ്യൻ ഇന്‍റർ നാഷ ണൽ സ്കൂളിന്ന് മുന്‍ വര്‍ഷങ്ങളെ പ്പോലെ മിന്നുന്ന വിജയം.
സയൻസ് വിഭാഗ ത്തിൽ 95.8 ശതമാനം മാർക്കു നേടിയ മൈത്രേയി കിരണ്‍ ജോഷി ഒന്നാം സ്ഥാന വും 94 ശത മാനം മാർക്കു വാങ്ങി അഭയ മരിയ ദേവസ്യ രണ്ടാം സ്ഥാനവും 93.2 ശതമാനം മാർക്കു നേടി ഗൗതമി പ്രദീപ് നമ്പ്യാര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കോമേഴ്സ് വിഭാഗ ത്തിൽ 94.4 ശതമാനം മാർക്ക് നേടി ഷാരോണ്‍ എലിസബത്ത് ജേക്കബ്ബ് ഒന്നാം സ്ഥാനം കര സ്ഥമാക്കി. 89.4 ശതമാനം മാർക്കു വാങ്ങിയ ശ്രേയ വിജയ കുമാര്‍, 81.8 ശതമാനം മാർക്കു നേടിയ സയ്യിദ് മുഹ മ്മദ് സുഫിയാന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാന ങ്ങൾ കരസ്ഥമാക്കി.
അബുദാബി : സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ യില്‍ മുസ്സഫ യിലെ എമിരേറ്റ്സ് ഫ്യൂച്ചർ ഇന്‍റർ നാഷ ണൽ സ്കൂളിന് തിളക്ക മാര്‍ന്ന വിജയം കൈ വരി ക്കുവാ നായി.
കോമേഴ്സ് വിഭാഗത്തിൽ 89.6 ശതമാനം മാർക്കു നേടിയ വിഷ്ണു പ്രിയ വെങ്കിടേശൻ ഒന്നാം സ്ഥാനവും 88.6 ശതമാനം മാർക്കോടെ ക്രിസൽ ഷേർലി ഡിസൂസ രണ്ടാം സ്ഥാനവും 88.4 ശതമാനം മാർക്കോടെ സന ഖാത്തൂണ്‍ സജ്ജാദ് ഖാസി മൂന്നാം സ്ഥാനവും സ്വന്തമാക്കി
സയൻസ് വിഭാഗ ത്തിൽ 94.4 ശതമാനം മാര്‍ക്കു നേടി ഷാബിസ്താ കുതുബ് ഒന്നാം സ്ഥാനത്തും 94.2 ശതമാനം മാർക്കു നേടി ആഷിത് ഫർഹാൻ രണ്ടാം സ്ഥാനവും 93.4 ശതമാനം മാർക്കു വാങ്ങി സെയ്ത് സുഹ ആംബർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അബുദാബി : കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗവും ബാല വേദിയും പുനഃ സംഘടിപ്പിച്ചു.
വനിതാ വിഭാഗം ഭാര വാഹി കളായി ഗീത ജയ ചന്ദ്രൻ (കൺവീനർ), ഷൈനി ബാല ചന്ദ്രൻ, അഞ്ജലി ജസ്റ്റിൻ, ഷെൽമ സുരേഷ് (ജോയിന്റ് കൺ വീനർ മാർ) എന്നി വരെ തെര ഞ്ഞെ ടുത്തു. സിന്ധു ഗോവിന്ദൻ നമ്പൂതിരി, സുമ വിപിൻ എന്നിവർ സംസാരിച്ചു.
അരു ന്ധതി ബാബുരാജ് (പ്രസിഡണ്ട്), ബ്രിട്ടോ രാഗേഷ് (സെക്രട്ടറി) എന്നിവ രുടെ നേതൃത്വ ത്തില്‍ പതിനഞ്ചംഗ ബാല വേദി കമ്മിറ്റി നിലവില്‍ വന്നു.
അബുദാബി : മലയാളി സമാജം വനിതാ വിഭാഗം, ബാല വേദി കമ്മിറ്റി കളുടെ തെര ഞ്ഞെടുപ്പ് നടന്നു. സമാജം പ്രസിഡണ്ട് ടി. എ. നാസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാ വിഭാഗം കൺവീനർ അപർണ്ണ സന്തോഷ്. ജോയിന്റ് കൺ വീനര്‍ മാരായി അനു പമ ബാനർജി, നിമ്മി ജോഷി എന്നിവരെ തെര ഞ്ഞെടുത്തു.
സമാജം ബാലവേദി ഭാരവാഹികൾ : ആദിൽ അൻസാർ (പ്രസിഡണ്ട്), പവിത്ര സുധീർ (ജനറൽ സെക്രട്ടറി), കാർത്തിക് ബാനർജി, ഫാഹ്മിയ (വൈസ് പ്രസിഡണ്ടു മാർ), സാമിർ റഫീഖ്, ഹന അബൂബക്കർ (ജോയിന്റ് സെക്രട്ടറി മാർ), അനന്തു സജീവ് (ചീഫ് കോഡി നേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
സമാജം ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ്, വൈസ് പ്രസിഡണ്ട് അഹദ് വെട്ടൂർ, ആയിഷ സക്കീർ, സൗദ നസീർ എന്നിവർ പ്രസംഗിച്ചു.
അബുദാബി : കലാകാരൻ മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബു ദാബി സംഘടിപ്പിച്ച മൂന്നാ മത് സംഗീത പ്രതിഭാ മത്സര ത്തിൽ (ഓൺ ലൈൻ സിംഗിങ്ങ് ടാലന്റ് കോണ്ടെസ്റ്റ്) നൂറാ നുജൂം നിയാസ് ഒന്നാം സ്ഥാനം കരസ്ഥ മാക്കി.
കാവ്യാ നാരായണൻ രണ്ടാം സ്ഥാനവും സിറാജ് വെളി യങ്കോട് മൂന്നാം സ്ഥാനവും പെർഫോർമർ ഓഫ് ദി ഡേ സമ്മാനം അസ്ഹർ കാമ്പിലും കരസ്ഥമാക്കി.
ഐ. ബി. എ. ചെയർമാൻ സൽമാൻ ഫാരിസി, ചീഫ് പാട്രൺ റഫീക് ഹൈദ്രോസ്, ഉപദേശക സമിതി അംഗ ങ്ങളായ മുഹ മ്മദ് ഹാരിസ്, എ. ടി. മഹ്‌റൂഫ്, അബ്ദുൾ കരീം, ഇക്ബാൽ ലത്തീഫ്, അബ്ദുള്ള ഷാജി, അലി മോൻ വര മംഗലം ലുലു ഗ്രൂപ്പ് പി. ആർ. ഓ. അഷ്‌റഫ്, റഷീദ് അയിരൂർ, റെജീദ് പട്ടോളി, ഷെഫീൽ കണ്ണൂർ, ഷംസു ദ്ധീൻ തലശ്ശേരി എന്നിവർ ചേർന്ന് വിജയി കള്‍ക്ക് പുരസ്കാര ങ്ങള്‍ സമ്മാനിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ കൾച്ചറൽ സെക്രട്ടറി എം. എം. നാസർ, സോങ് ലവ് ഗ്രൂപ്പ്അഡ്മിൻ സിദ്ധീഖ് ചേറ്റുവ, റിഥം അബു ദാബി അഡ്മിൻ സുബൈർ തളി പ്പറമ്പ, യു. എ. ഇ. റിഥം ബാൻഡ് അഡ്മിൻ ഫൈസൽ ബേപ്പൂർ, അഡ്വ. അബ്ദുൾ റഹ്‌മാൻ എന്നിവർ സംബ ന്ധിച്ചു.
കേരളാ സോഷ്യൽ സെന്റ റിൽ നടന്ന ഗ്രാൻഡ് ഫിനാലെ മത്സരങ്ങളിൽ അബു ദാബി യിലെ സംഗീത അദ്ധ്യാ പക രായ പാമ്പാടി രാജേ ന്ദ്രൻ, ബിജു, ഉണ്ണി കൃഷ്ണൻ, ഫത്താഹ് മുള്ളൂർ ക്കര എന്നിവർ അടങ്ങുന്ന പാന ലാണ് വിജയി കളെ കണ്ടെത്തിയത്.
സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധി ക്കപ്പെട്ട ‘കണ്ണൂരിലെ മൊഞ്ചത്തി‘ എന്ന ആൽബ ത്തിൽ പാടി അഭിനയിച്ച ഐ. ബി. എ. ജോയിന്റ് കൺ വീനർ അസീം കണ്ണൂരി നേയും ഇശൽ ബാൻഡ് അബു ദാബി പുറ ത്തിറക്കിയ ‘ജസ്റ്റിസ് ഫോർ ആസിഫാ’ എന്ന വീഡിയോ യുടെ ഗാന രചയി താവ് റഹീം ചെമ്മാടി നേയും ആദരിച്ചു.
പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ ഫെയിം) നയിച്ച ഇശല്‍ ബാന്‍ഡ് അംഗ ങ്ങളുടെ സംഗീത നിശ യും നടന്നു. സംഗീത സംവി ധായ കനായ നൗഷാദ് ചാവക്കാട് ഓര്‍ക്കസ്ട്രക്കു നേതൃത്വം നല്‍കി.