കെ. എം. സി. സി. വനിതാ വിംഗ് ‘ഡിലിജെൻഷിയ’

November 14th, 2019

abu-dhabi-kmcc-women-s-wing-diligentia-ePathram
അബുദാബി : സംസ്ഥാന കെ. എം. സി. സി. വനിതാ വിംഗ് സംഘടി പ്പിക്കുന്ന വിനോദ – വിജ്ഞാന സംഗമം ‘ഡിലി ജെൻഷിയ’ നവംബര്‍ 15 വെള്ളി യാഴ്ച രാവിലെ 9 മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ആരം ഭിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹ്‌റ മമ്പാട്, ജനറൽ സെക്രട്ടറി കുൽസു ടീച്ചർ, സെക്രട്ടറി റോഷ്‌നി ഖാലിദ്, ദുബായ് മെഡിക്കൽ കോളേജ് ഐ. ഇ. ഡയറക്ടർ ഡോക്ടർ ഫൗസിയ അഹമ്മദ്, കാഞ്ഞിര പ്പള്ളി സെന്റ് ഡൊമിനിക് കോളേജ് ഇംഗ്ലീഷ്‌ വിഭാഗം മേധാവി ഡോക്ടർ ആൻസി ജോർജ്ജ് തുടങ്ങീ സാമൂഹിക – സാംസ്കാരിക – പൊതു രംഗങ്ങ ളിലെ പ്രമുഖ വനിതാ നേതാക്കൾ സംബന്ധിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നാനോ ക്രിക്കറ്റ് : അബുദാബി ബ്രദേഴ്സ് ജേതാക്കൾ

October 14th, 2019

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ കായിക വിഭാഗം സംഘടിപ്പിച്ച നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റിൽ അബുദാബി ബ്രദേഴ്സ് ജേതാക്ക ളായി. തളി പ്പറമ്പ് മുനിസിപ്പൽ കെ. എം. സി. സി. യെ പരാജയ പ്പെടുത്തി യാണ് അബു ദാബി ബ്രദേഴ്സ് കപ്പു നേടിയത്. ടൂർണ്ണ മെന്റിൽ വ്യക്തി ഗത സമ്മാന ങ്ങൾ ക്കായി മനാഫ് (മാൻ ഓഫ് ദി മാച്ച്), സഫാദ് (ബെസ്റ്റ് ബൗളർ), സവാദ് (ബെസ്റ്റ് ബാറ്റ്‌സ് മാൻ) എന്നിവ രെയും തെരഞ്ഞെടുത്തു.

അബുദാബി യാസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സര ത്തിൽ 16 പ്രമുഖ ടീമുകൾ പങ്കെ ടുത്തു. ഇസ്ലാ മിക് സെന്റർ പ്രസി ഡണ്ട് പി. ബാവ ഹാജി വിജയി കൾ ക്കുള്ള ട്രോഫി യും ജനറൽ സെക്രട്ടറി എം. പി. എം. റഷീദ് റണ്ണേഴ്‌സ് അപ്പി നുള്ള ട്രോഫിയും സമ്മാനിച്ചു.

ഇസ്ലാമിക് സെന്റർ ഭാരവാഹി കളാ യ ഹംസ നടുവിൽ, മുജീബ് മൊഗ്രാൽ, ടി. കെ. അബ്ദുൾ സലാം, കബീർ ഹുദവി, കുഞ്ഞി മുഹമ്മദ്, അബ്ദുൾ റസാഖ് കേളോത്ത്, അഹമ്മദ് കുട്ടി,കെ. എം. സി. സി. സെക്രട്ടറി അഡ്വ. കെ. വി. മുഹ മ്മദ് കുഞ്ഞി, ഇ. ടി. എം. സുനീർ, ശറഫുദ്ദീൻ കുപ്പം, അബ്ദുൾ റഹി മാൻ, ഹനീഫ്, ശാദുലി, ഷമീം, പി. എസ്. മുത്തലിബ് തുടങ്ങിയവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സി. എച്ച്. അനുസ്മരണ സമ്മേളനം 27 നു ദുബായിൽ

September 16th, 2019

ch-muhammed-koya-ePathram ദുബായ് : കെ. എം. സി. സി. കോഴി ക്കോട് ജില്ലാ കമ്മിറ്റി സംഘടി പ്പിക്കുന്ന സി. എച്ച്. അനു സ്മരണ സമ്മേളനം സെപ്റ്റംബര്‍ 27 വെള്ളി യാഴ്ച രാത്രി എട്ടു മണിക്ക് ദുബായ് വിമൻസ് അസ്സോ സ്സി യേഷൻ ഹാളിൽ നടക്കും. മുസ്‌ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസി ഡണ്ട് എം. പി. അബ്ദു സമദ് സമദാനി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

മുൻ മുഖ്യമന്ത്രി യും മുസ്‌ലിം ലീഗ് നേതാവു മായിരുന്ന സി. എച്ച്. മുഹമ്മദ് കോയയുടെ പേരില്‍ ദുബായ് കോഴി ക്കോട് ജില്ലാ കെ. എം. സി. സി. പ്രഖ്യാ പിച്ച സി. എച്ച്. രാഷ്ട്ര സേവാ പുര സ്‌കാരം സി. എം. പി. നേതാവ് സി. പി. ജോണ്‍ ഏറ്റു വാങ്ങും.

ജനാധിപത്യ മൂല്യ ങ്ങൾക്കു വേണ്ടി നടത്തി വരുന്ന പ്രവർത്തനങ്ങൾ മുൻ നിർത്തി യാണ് സി. എച്ച്. രാഷ്ട്ര സേവാ പുരസ്‌കാരം നൽകുന്നത് എന്ന് ജൂറി ചെയർ മാൻ ഡോ. പി. എ. ഇബ്രാ ഹിം ഹാജി, ദുബായ് കെ. എം. സി. സി. പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ, കോഴി ക്കോട് ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് ഇസ്മായിൽ ഏറാമല, ജനറൽ സെക്രട്ടറി കെ. പി. മുഹമ്മദ് എന്നിവർ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാല്‍ നൂറ്റാണ്ടിലെ സേവനം : നഴ്സു മാരെ ആദരിക്കുന്നു

July 8th, 2019

kmcc-honoring-nurse-on-independent-day-ePathram
അബുദാബി : സ്വാതന്ത്ര്യദിന ആഘോഷ ങ്ങളുടെ ഭാഗ മായി, സേവന രംഗ ത്ത് 25 വർഷം പൂർത്തി യായ നഴ്സു മാരെ അബുദാബി കെ. എം. സി. സി. നഴ്സു മാരെ ആദരി ക്കുന്നു.

നിപ്പ രോഗി കളെ ശുശ്രൂഷി ക്കുമ്പോള്‍ മരണ പ്പെട്ട നഴ്സ് ലിനി യോടുള്ള ആദര സൂചക മായി അവരുടെ ചിത്രം പതിച്ച ഉപ ഹാരവും പ്രശംസാ പത്ര വും സമ്മാനിക്കും. എൻട്രികൾ info @ kmcc abudhabi. org എന്ന ഇ – മെയിൽ വിലാസ ത്തിൽ അയക്കണം എന്നു ഭാര വാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാഹുൽ ഗാന്ധിക്ക് ഐക്യ ദാർഢ്യം : മഹാ സംഗമം അബു ദാബി യിൽ

April 17th, 2019

inc-indian-national-congress-election-symbol-ePathram
അബുദാബി : ഫാസിസ്റ്റു ശക്തി കൾക്ക് എതിരെ യുള്ള പോരാട്ട ത്തി നായി  രാഹുൽ ഗാന്ധി നേതൃത്വം നല്‍കുന്ന ടീമിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അബു ദാബി യിലെ ഐക്യ ജനാധിപത്യ മുന്ന ണി ഘടക കക്ഷി കള്‍ മഹാ സംഗമം ഒരു ക്കുന്നു.

എപ്രില്‍ 18 വ്യാഴാഴ്ച രാത്രി 8.30 ന് ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ നടക്കുന്ന പരി പാടി യിലേക്ക് എല്ലാ ജനാധി പത്യ വിശ്വാസി കളും എത്തി ച്ചേരണം എന്ന് സംഘാട കരായ കെ. എം. സി. സി. യും ഇൻകാസ് അബു ദാബി യും അറി യിച്ചു.

വിവരങ്ങള്‍ക്ക് : 050 823 4858, 055 339 3912

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സീതയുടെ ശതാബ്ദി ശ്രദ്ധേയമായി
Next »Next Page » പയ്യന്നൂർ സൗഹൃദ വേദി സുധീർ കുമാർ ഷെട്ടിക്ക് യാത്ര യ യപ്പ്‌ നൽകി »



  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine