മങ്കട മണ്ഡലം കൗണ്‍സില്‍ വെള്ളിയാഴ്ച

April 2nd, 2015

kmcc-logo-epathram ദുബായ് : കെ. എം. സി. സി. മങ്കട മണ്ഡലം കൗണ്‍സില്‍ യോഗവും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബായ് കെ. എം. സി. സി. അല്‍ ബറാഹ ആസ്ഥാനത്ത് ചേരും.

മണ്ഡലത്തിലെ എല്ലാ പ്രവര്‍ത്തകരും പങ്കെടുക്കണം എന്ന് പ്രസിഡന്‍റ് ഷൌക്കത്ത് വി. പി., ആക്റ്റിംഗ് സെക്രട്ടറി സബാഹ് കടന്നമണ്ണ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് :- 055 86 79 002

- pma

വായിക്കുക: , ,

Comments Off on മങ്കട മണ്ഡലം കൗണ്‍സില്‍ വെള്ളിയാഴ്ച

ടി. വി. അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍ക്ക് സ്വീകരണം

April 1st, 2015

abdul-rahiman-master-with-kmcc-ponnani-ePathram
അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അബുദാബിയില്‍ എത്തിയ പ്രമുഖ ചരിത്രകാരനും ഗ്രന്ഥ കര്‍ത്താവും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ ടി. വി. അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍ക്ക് അബുദാബി പൊന്നാനി മണ്ഡലം കെ. എം. സി. സി. സ്വീകരണം നല്‍കി.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി, കെ. കെ. മോയ്തീന്‍ കോയ, കെ. എം. സി. സി. കേന്ദ്ര – സംസ്ഥാന നേതാക്കളായ മൊയ്തു ഹാജി കടന്നപ്പള്ളി, യു. അബ്ദുള്ള ഫാറൂഖി, മൊയ്തു എടയൂര്‍, അഷ്‌റഫ്‌ പൊന്നാനി തുടങ്ങി യവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ടി. വി. അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍ക്ക് സ്വീകരണം

സയ്യാറത്തു റഹ്മ : വിതരണ സമ്മേളനവും വിജ്ഞാന സദസ്സും

March 30th, 2015

panakkad-shihab-thangal-ePathram
അബുദാബി : പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം അബുദാബി കാസറ ഗോഡ് ജില്ലാ കെ. എം. സി. സി. യുടെ ‘സയ്യാറത്തു റഹ്മ’ പരിപാടി യുടെ ഉത്ഘാടനം (ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടി) ഏപ്രില്‍ 2 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

press-meet-abudhabi-kmcc-ePathram
ജില്ലാ കെ. എം. സി. സി. യുടെ ജീവ കാരുണ്യ പദ്ധതി യുടെ ഭാഗ മായി കാസറഗോഡ് ജില്ല യിലെ നിര്‍ദ്ധന രായ മദ്രസ്സാ അദ്ധ്യാപക രുടെ ക്ഷേമ ത്തിനും നിത്യ വരുമാന ത്തിനു മായി തയ്യാറാക്കുന്ന ‘സയ്യാറത്ത് റഹുമ’ യില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുത്ത പത്ത് മദ്രസ്സാ അദ്ധ്യാപ കര്‍ക്ക് ഓട്ടോ റിക്ഷകള്‍ വിതരണം ചെയ്യും.

kasargod-ziyarathu-rahma-poster-ePathram
ഇതുമായി ബന്ധപ്പെട്ടു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഏപ്രില്‍ 2 വ്യാഴാഴ്ച രാത്രി എട്ടു മണി ക്ക് നടക്കുന്ന പരിപാടി യിലും പൊതു സമ്മേളന ത്തിലും സംഘടനാ രംഗത്തെ പ്രമുഖര്‍ സംബ ന്ധിക്കും.

തുടര്‍ന്ന് പ്രമുഖ പണ്ഡിതനും വാഗ്മി യുമായ ഹാഫിസ് ഇ. പി. അബു ബക്കര്‍ അല്‍ ഖാസിമി യുടെ പ്രഭാഷണം നടക്കും.

ജില്ലാ പ്രസിഡന്റ് പി. കെ. അഹമദ് ബല്ലാകടപ്പുറം, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, ട്രഷറര്‍ അഷ്‌റഫ്‌ കീഴൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on സയ്യാറത്തു റഹ്മ : വിതരണ സമ്മേളനവും വിജ്ഞാന സദസ്സും

അബൂബക്കര്‍ ഹാജിക്കു യാത്രയയപ്പ്

March 29th, 2015

dubai-kmcc-logo-big-epathram
ദുബായ് : നാല്‍പ്പതു വര്‍ഷത്തെ പ്രവാസ ജീവിത ത്തിന് വിരാമമിട്ടു നാട്ടിലേക്കു പോകുന്ന അബൂബക്കര്‍ ഹാജിക്ക് ദുബായ് മലപ്പുറം ജില്ലാ കെ. എം. സി. സി. കമ്മിറ്റി യാത്രയപ്പ് നല്‍കുന്നു.

മാര്‍ച്ച് 30 തിങ്കളാഴ്ച രാത്രി 8.30 നു നടക്കുന്ന യാത്രയയപ്പ് യോഗ ത്തില്‍ മത സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

ദുബായ് മലപ്പുറം ജില്ലാ കെ. എം. സി. സി. വൈസ് പ്രസിഡന്റ്, മലപ്പുറം മണ്ഡലം കെ. എം. സി. സി. ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു അബൂബക്കര്‍ ഹാജി.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 53 400 25

- pma

വായിക്കുക: , ,

Comments Off on അബൂബക്കര്‍ ഹാജിക്കു യാത്രയയപ്പ്

സൌജന്യ പാഠ പുസ്തക കൈമാറ്റ മേള വിദ്യാര്‍ത്ഥി കള്‍ക്ക് തുണയായി

March 28th, 2015

kmcc-text-book-mela-2015-ePathram
ദുബായ് : കെ. എം. സി. സി. വനിതാ വിഭാഗവും കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗവും സംയുക്ത മായി ദുബായ് കെ. എം. സി. സി. ആസ്ഥാനത്ത് ’സൌജന്യ പാഠ പുസ്തക കൈമാറ്റ മേള 2015’ സംഘടിപ്പിച്ചു.

പ്രമുഖ എഴുത്തുകാരി ബി. എം. സുഹറ മേള ഉദ്ഘാടനം ചെയ്തു. കെ. വി. ഹരീന്ദ്രനാഥ് വിശിഷ്ടാതിഥി ആയിരുന്നു. ദുബായ് കെ. എം. സി. സി. സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി അദ്ധ്യക്ഷത വഹിച്ചു.

പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥി കള്‍ തങ്ങളുടെ കൈവശമുള്ള പുസ്തക ങ്ങളും ഗൈഡുകളും മേള യില്‍ കൈമാറുകയും ആവശ്യ മുള്ളവ സ്വന്ത മാക്കുകയും ചെയ്തു. അദ്ധ്യാപകരും രക്ഷിതാ ക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുത്ത വിദ്യാഭ്യാസ ചര്‍ച്ചയും ഇതോട് അനുബന്ധിച്ച് നടന്നു.

മോഹന്‍ എസ്. വെങ്കിട്ട്, രാജന്‍ കൊളാവിപാലം, ഒ. കെ. ഇബ്രാഹിം, സാജിദ് അബൂബക്കര്‍, ജമീല്‍ ലത്തീഫ്, യാസിര്‍ ഹമീദ്, റീന സലിം, റാബിയ ഹുസൈന്‍, ദീപ സൂരജ്, അഡ്വ. മുഹമ്മദ് സാജിദ്, ഫൈസല്‍ നാലുകുടി എന്നിവര്‍ പ്രസംഗിച്ചു. ഹംസ നടുവണ്ണൂര്‍, മുരളി കൃഷ്ണ, പദ്മനാഭന്‍ നമ്പ്യാര്‍, മുഹമ്മദ് ബഷീര്‍, സൈനുദ്ദീന്‍, അബ്ദുല്‍ നാസര്‍, റയീസ് കോട്ടയ്ക്കല്‍, മനാഫ്, ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on സൌജന്യ പാഠ പുസ്തക കൈമാറ്റ മേള വിദ്യാര്‍ത്ഥി കള്‍ക്ക് തുണയായി


« Previous Page« Previous « കേരള സോഷ്യല്‍ സെന്ററിന് പുതിയ ഭാരവാഹികള്‍
Next »Next Page » അബൂബക്കര്‍ ഹാജിക്കു യാത്രയയപ്പ് »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine