വിവാഹ ധൂര്‍ത്തിനെതിരെ പ്രതിജ്ഞ

September 17th, 2014

അബുദാബി : ‘ എന്റെ വീട്ടില്‍ നടക്കുന്ന വിവാഹ ആഘോഷ പരിപാടി കളില്‍ അനാവശ്യ മായ ധൂര്‍ത്തും ധാരാളിത്തവും കാണിക്കു കയില്ല’ എന്നു തുടങ്ങുന്ന പ്രതിജ്ഞ നൂറു കണ ക്കിന് കെ. എം. സി. സി. പ്രവര്‍ത്തകര്‍ ഏറ്റു ചൊല്ലി.

വിവാഹ ധൂര്‍ത്തിന് എതിരെയുള്ള മുസ്ലിം ലീഗ് കാമ്പയി നിന്റെ ഭാഗ മായി അബുദാബി മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ ആഭിമുഖ്യ ത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച പരിപാടി യില്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വിവാഹ കര്‍മ്മ ങ്ങളില്‍ നടക്കുന്ന ധാരാളിത്തം, ദൂര്‍ത്ത്, ആര്‍ഭാടം എന്നിവക്ക് എതിരെ കെ. എം. സി. സി. ശക്ത മായ ബോധ വത്കരണ പരിപാടി കള്‍ സംഘടി പ്പിക്കും.

ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, ഹംസ ഹാജി മറക്കര പി.അബ്ദുള്‍ ഹമീദ്, ഷുക്കൂറലി കല്ലി ങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

- pma

വായിക്കുക: ,

Comments Off on വിവാഹ ധൂര്‍ത്തിനെതിരെ പ്രതിജ്ഞ

പരപ്പ മേഖല കെ. എം. സി. സി. ‘ബൈത്തു റഹ്മ’ ബ്രോഷര്‍ പ്രകാശനം ചെയ്തു

September 15th, 2014

parappa-kmcc-baithu-rahma-inauguration-ePathram
അബുദാബി : കാസറഗോഡ് പരപ്പ മേഖല കെ. എം. സി. സി. നിര്‍മാണം തുടങ്ങുന്ന ‘ബൈത്തു റഹ്മ’ പദ്ധതി യുടെ ബ്രോഷര്‍ പ്രകാശനം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ വെച്ച് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മുജീബ് പരപ്പ ബ്രോഷര്‍ ഏറ്റു വാങ്ങി.

കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ. ഹമീദ് ഹാജി പരിപാടി ഉത്ഘാടനം ചെയ്തു. അഷ്‌റഫ് കല്ലഞ്ചിറ അധ്യക്ഷത വഹിച്ചു. റാഷിദ് എടത്തോട് വിഷയ അവതരണം നടത്തി.

അബുദാബി കാസറഗോഡ് ജില്ലാ കെ. എം. സി. സി. പ്രസിഡന്റ് പി. കെ. അഹമദ് ബല്ലാ കടപ്പുറം, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് സി. എച്ച്. അഷ്‌റഫ്, പി. കുഞ്ഞബ്ദുള്ള, അബ്ദുല്‍ റഹിമാന്‍ ചേക്കു ഹാജി, ഷാഫി സിയാറതിങ്കര, ബഷീര്‍ എടത്തോട്, നസീര്‍ കമ്മാടം, സത്താര്‍ കുന്നുംകൈ, ഷമീര്‍ മാസ്റ്റര്‍, റിയാസ് പരപ്പ, റഷീദ് കല്ലഞ്ചിറ തുടങ്ങിയവർ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി നിസാര്‍ എടത്തോട് സ്വാഗതവും ശംനാസ് പരപ്പ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on പരപ്പ മേഖല കെ. എം. സി. സി. ‘ബൈത്തു റഹ്മ’ ബ്രോഷര്‍ പ്രകാശനം ചെയ്തു

ആത്മീയത യുടെ വരള്‍ച്ച യാണ് ലോക ത്തിന്റെ പ്രധാന പ്രതിസന്ധി : സാദിഖലി തങ്ങള്‍

September 15th, 2014

sadik-ali-shihab-thangal-in-majils-u-noor-ePathram
അബുദാബി : ധാര്‍മിക മൂല്യ ങ്ങള്‍ക്ക് സമൂഹ ത്തില്‍ വില കല്പിക്കാതെ ഇരിക്കുന്ന വര്‍ത്തമാന സാഹചര്യ ത്തില്‍ സമൂഹ സംസ്‌കൃതിയും ധാര്‍മിക മുന്നേറ്റവും സാദ്ധ്യ മാവണം എങ്കില്‍ ആത്മീയത യെ ജീവിത പാത യാക്കണം എന്നും ആത്മീയ രംഗത്തെ വരള്‍ച്ച യാണ് ലോകത്തെ പ്രധാന പ്രതിസന്ധി യെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ കണ്ണൂര്‍ ജില്ല എസ്. കെ. എസ്. എസ്. എഫ്. സംഘടിപ്പിച്ച ‘മജ്‌ലിസുന്നൂര്‍’ വര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.

‘മനഃശാന്തി ദൈവ സ്മരണയിലൂടെ’ എന്ന വിഷയ ത്തില്‍ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി. അഷ്‌റഫ് പി. വാരം അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി ഫൈസി പ്രാര്‍ഥന നടത്തി.

തുടര്‍ന്ന് നടന്ന പൊതുസമ്മേളന ത്തില്‍ ഉസ്മാന്‍ കരപ്പാത്ത്, സയ്യിദ് ഷുഹൈബ് തങ്ങള്‍, അബ്ദുല്‍ റഹിമാന്‍ തങ്ങള്‍, ഹാരിസ് ബാഖവി, കുഞ്ഞു മുസ്ല്യാര്‍, മൊയ്തു ഹാജി കടന്നപ്പള്ളി, ശാദുലി വളക്കൈ, എ. വി. അഷ്‌റഫ്, കരീം ഹാജി, റഫീക് ഹാജി, ഷിയാസ് സുല്‍ത്താന്‍ എന്നിവര്‍ സംസാരിച്ചു.

സാബിര്‍ മാട്ടൂല്‍ സ്വാഗതവും സജീര്‍ ഇരിവേരി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ആത്മീയത യുടെ വരള്‍ച്ച യാണ് ലോക ത്തിന്റെ പ്രധാന പ്രതിസന്ധി : സാദിഖലി തങ്ങള്‍

മദ്യ രഹിത കേരളം : ടോക് ഷോ ശ്രദ്ധേയമായി

September 10th, 2014

അബുദാബി : മദ്യ രഹിത കേരളം എന്ന വിഷയ ത്തിൽ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് ഗൾഫ്‌ സത്യധാര മാഗസിൻ അബുദാബി ക്ളസ്റ്റർ സംഘടിപ്പിച്ച ടോക് ഷോ ശ്രദ്ധേയമായി.

സമ്പൂർണ മദ്യ നിരോധനം എന്ന കേരള സർക്കാർ നിലപാടിന് പൂർണ പിന്തുണ നൽകൽ പൊതു സമൂഹ ത്തിൻറെ ബാദ്ധ്യത ആണ് എന്ന് ടോക് ഷോ യിൽ പങ്കെടുത്ത വർ ഒരേ സ്വര ത്തിൽ അഭിപ്രായപ്പെട്ടു.

സർക്കാറും വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക നേതൃത്വ ങ്ങളും പൊതു ജനങ്ങളും ഒന്നിച്ചു ചേർന്നാൽ മാത്രമേ മദ്യ രഹിത കേരളം എന്ന ആശയം നടപ്പി ലാക്കാൻ സാധിക്കൂ എന്ന് അബുദാബി മാർ ത്തോമ്മാ സിറിയൻ ചർച്ച് പ്രതിനിധി ഫാദർ പ്രകാശ് അബ്രഹാം അഭിപ്രായപ്പെട്ടു.

മദ്യത്തിനെതിരെ എന്ന പോലെ തന്നെ മറ്റു ലഹരി പദാർത്ഥ ങ്ങൾക്ക് എതിരെ യുംപൊതു ജന ശ്രദ്ധ കൊണ്ട് വരേണ്ടത് ആവശ്യ മാണെന്ന് കെ. കെ. മൊയ്തീൻ കോയ നിർദേശിച്ചു.

മാധ്യമ പ്രവർത്തകൻ രമേശ്‌ പയ്യന്നൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗാന്ധി സാഹിത്യ വേദി പ്രസിഡണ്ട്‌ വി. ടി. വി. ദാമോദരൻ, അലവി ക്കുട്ടി ഹുദവി, റഫീഖ് ഹൈദ്രോസ്, റഷീദ് ഫൈസി എന്നിവർ സംസാരിച്ചു.

കേരളം ലോക ഭൂപട ത്തിൽ തന്നെ മദ്യ ഉപയോഗ ത്തിൽ മുന്നിൽ നില്ക്കുക യാണ്. അന്തർ ദേശീയ മാധ്യമ ങ്ങളിൽ പോലും കേരളം മദ്യ ഉപയോഗ ത്തിന്റെ ഒരു വലിയ കേന്ദ്ര മായി പരിചയ പ്പെടുത്തി യത് എല്ലാ മലയാളി കളെയും ലജ്ജിപ്പിക്കുന്നു എന്ന് മോഡറേറ്റർ അബ്ദുൽ റഊഫ് അഹ്സനി പറഞ്ഞു.

മദ്യ രഹിത കേരള ത്തിന്റെ സാക്ഷാൽകാര ത്തിന് ആദ്യം വേണ്ടത് ശക്ത മായ ബോധവൽകരണ പ്രവർത്തന ങ്ങളാണ് എന്നും വര്‍ദ്ധിച്ചു വരുന്ന വാഹന അപകട ങ്ങൾ, കുറ്റകൃത്യങ്ങൾ, വിവാഹ മോചനം അടക്കമുള്ള കുടുംബ പ്രശ്നങ്ങൾ എന്നിവ യ്ക്ക് പിന്നിലെ പ്രധാന വില്ലൻ മദ്യമാണെന്ന് കേരള ത്തിലെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു എന്നും ടോക്ക് ഷോയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

യു. എ. ഇ. സുന്നി കൗണ്‍സിൽ സെക്രട്ടറി അബ്ദുല്ല ചേലേരി, റസാഖ് വളാഞ്ചേരി, ഉസ്മാൻ ഹാജി, സയ്യിദ് അബ്ദുൽ റഹ്മാൻ തങ്ങൾ, ഹാരിസ് ബാഖവി,സജീർ ഇരിവേരി തുടങ്ങിയവർ സംബന്ധിച്ചു .

- pma

വായിക്കുക: ,

Comments Off on മദ്യ രഹിത കേരളം : ടോക് ഷോ ശ്രദ്ധേയമായി

സമ്മര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്

August 28th, 2014

അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഇന്‍ഡോര്‍ സമ്മര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടി പ്പിക്കുന്നു. ആഗസ്റ്റ് 29 വെള്ളി യാഴ്ച രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഇസ്‌ലാമിക് സെന്റര്‍ അങ്കണ ത്തിലാണ് ടൂര്‍ണമെന്റ് നടക്കുക.

ഓരോ ടീമിലും ആറ് അംഗ ങ്ങളെ ഉള്‍പ്പെടുത്തി യുള്ള സിക്‌സേസ് ക്രിക്കറ്റ് മത്സര ത്തില്‍ വിജയിക്കുന്ന വര്‍ക്ക് പ്രൈസ് മണിയും ഐ ഐ സി ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

എല്ലാ മത്സര ത്തില്‍ നിന്നും മാന്‍ ഓഫ് ദി മാച്ചിനെ തെരഞ്ഞെടുത്ത് ട്രോഫി നല്‍കും.

രജിസ്റ്റര്‍ ചെയ്യാനും മറ്റു വിവര ങ്ങള്‍ക്കും: 02 – 642 44 88, 050 – 3187 831, 055 – 7868 859, 050 – 9593 612.

- pma

വായിക്കുക: , ,

Comments Off on സമ്മര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്


« Previous Page« Previous « ശൈഖ് സായിദ് പുസ്തക പുരസ്‌കാര ത്തിന് സെപ്തംബര്‍ ഒന്നു വരെ കൃതികള്‍ സ്വീകരിക്കും
Next »Next Page » സലിൽ ചൌധരിക്ക് പ്രണാമം : ‘ഓർമ്മകളേ കൈവള ചാർത്തി’ ദോഹ യിൽ »



  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine