അബുദാബി : ലീഗ് നേതാവും ഖത്തര്‍ കെ. എം. സി. സി. സ്ഥാപക നേതാവുമായ ആനാണ്ടി മൊയ്തു ഹാജിയെ അനുസ്മരിച്ചു കൊണ്ട് അബുദാബി കെ. എം. സി. സി. നാദാപുരം ടൗണ്‍ ഏരിയാ കമ്മിറ്റി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി.
യൂണിവേഴ്‌സല്‍ ആശുപത്രി സംഘടിപ്പിക്കുന്ന ടച്ചിംഗ് എ മില്യണ്‍ ഹാര്‍ട്ട് പദ്ധതി യുടെ ആനുകൂല്യ ങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തകരുടെ ഇടയിലേക്ക് കൂടി എത്തിച്ചു കൊണ്ടാണ് കെ. എം. സി. സി. നാദാപുരം ടൗണ്‍ ഏരിയാ കമ്മിറ്റി പരിപാടി ഒരുക്കിയത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃക കാണിച്ചു കൊടുത്ത ആനാണ്ടി മൊയ്തു ഹാജിയുടെ അനുസ്മരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് വി. വി. മുഹമ്മദാലി അനുസ്മരണ പ്രഭാഷണം നടത്തി.
അനുസ്മരണ യോഗത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് യൂണിവേഴ്‌സല്‍ ആശുപത്രി എം. ഡി. ഡോക്ടര്‍. ഷബീര്‍ നെല്ലിക്കോട് ഉദ്ഘാടനം ചെയ്തു.
വലിയാണ്ടി ഹമീദ് അധ്യക്ഷത വഹിച്ചു. ഡോ. പര്‍വേഷ് അഹമ്മദ്, വലിയാണ്ടി അബ്ദുല്ല, ഹാഷിം തങ്ങള്‍, പി. കെ. അബ്ദുള്ള ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സി. എച്ച്. ജാഫര്‍ തങ്ങള്‍ സ്വാഗതവും നാസര്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.