ഗൾഫ് സത്യധാര മൂന്നാം വാർഷികാഘോഷം

May 6th, 2015

അബുദാബി : ഗള്‍ഫ് സത്യധാര മാസിക യുടെ മൂന്നാം വാര്‍ഷിക ആഘോഷം വിപുല മായ പരിപാടി കളോടെ മേയ് 8 വെള്ളിയാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.

യു. എ. ഇ. തല ത്തില്‍ സംഘടി പ്പിക്കുന്ന കലാ മത്സര ങ്ങളോടെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ആരംഭി ക്കുന്ന വാര്‍ഷിക ആഘോഷ ങ്ങളില്‍ വൈകുന്നേരം ഏഴു മണിക്ക് മാധ്യമ സെമിനാറും രാത്രി എട്ടര മണിക്ക് പൊതു സമ്മേളനവും നടക്കും.

മാധ്യമ വിചാരണ – ശരിയും തെറ്റും എന്ന വിഷയ ത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ സംബന്ധിക്കും. ഡോ. അബ്ദുൽ റഹ്മാൻ ഒളവട്ടൂർ മോഡറേറ്റര്‍ ആയിരിക്കും. അബ്ദു സമദ് പൂക്കോട്ടൂര്‍ വിഷയം അവതരി പ്പിക്കും.

പൊതു സമ്മേളനത്തില്‍ പണ്ഡിതന്‍ അത്തിപ്പറ്റ മുഹിയിദ്ധീന്‍ കുട്ടി മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. മത സാമൂഹ്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

Comments Off on ഗൾഫ് സത്യധാര മൂന്നാം വാർഷികാഘോഷം

മാനവികതയുടെ കാവലാളാവുക : കെ. എം. സി. സി. കാമ്പയിന്‍

May 6th, 2015

kmcc-logo-epathram അബുദാബി : ആര്‍ദ്രതയും അലിവും അന്യം നില്‍ക്കുന്ന കാലിക സമൂഹ ത്തില്‍ ഏറെ പ്രസക്തമായ ‘മാനവി കതയുടെ കാവലാളാവുക’ എന്ന സന്ദേശം നല്‍കി കൊണ്ട് അബുദാബി മലപ്പുറം ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന കാമ്പയിന്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മേയ് 7 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് തുടക്കം കുറിക്കും.

മുസ്ലീം ലീഗ് നേതാവും എം. എല്‍. എ. യുമായ കെ. എം. ഷാജി വിഷയം അവതരിപ്പിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തും.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍റെ ഭാഗ മായി സമൂഹ ത്തില്‍ കൂടുതല്‍ കാര്യ ക്ഷമ മായ ഇടപെട ലുകള്‍ അബുദാബി മലപ്പുറം ജില്ലാ കെ. എം. സി. സി. നടത്തും എന്നും പരിപാടി യെ കുറിച്ചു വിശദീകരി ക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു.

മലപ്പുറം ജില്ലാ രൂപീകരണ ത്തിന്റെയും വികസന മുന്നേറ്റ ത്തിന്റെയും ചരിത്രം വിശദീ കരിക്കുന്ന ‘മലപ്പുറം ജില്ല പിറവി യും പ്രയാണവും’ എന്ന പുസ്തക ത്തിന്റെ പ്രകാശ നവും ചടങ്ങില്‍ നടക്കും. ഗ്രന്ഥ കാരന്‍ ടി. പി. എം. ബഷീര്‍ മുഖ്യ അതിഥി ആയിരിക്കും.

പ്രസിഡന്റ് അബു ഹാജി, ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ ഹിദായത്തുള്ള, ട്രഷറര്‍ ഹംസ ഹാജി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

Comments Off on മാനവികതയുടെ കാവലാളാവുക : കെ. എം. സി. സി. കാമ്പയിന്‍

മോഹനന്‍ വൈദ്യര്‍ക്ക് ‘ആരോഗ്യ സേവ’പുരസ്‌കാരം സമ്മാനിച്ചു

May 3rd, 2015

naturopathy-of-food-adulteration-consultant-mohanan-vaidyar-ePathram
അബുദാബി : മാട്ടൂല്‍ കെ. എം. സി. സി. യുടെ പ്രഥമ ‘ആരോഗ്യ സേവ’ പുരസ്‌കാരം മോഹനന്‍ വൈദ്യര്‍ക്ക് സമ്മാനിച്ചു.

ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന പരിപാടി യിൽ കെ. എം. സി. സി. മാട്ടൂല്‍ കമ്മിറ്റി പ്രസിഡന്റ് സി. എച്ച്. യൂസുഫ് അധ്യക്ഷത വഹിച്ചു. യു. അബ്ദുല്ല ഫാറൂഖി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നസീര്‍ ബി. മാട്ടൂല്‍ ആമുഖ പ്രസംഗം നടത്തി. എം. കെ. മൊയ്തീന്‍ മോഹനന്‍ വൈദ്യരെ പൊന്നാട അണിയിച്ചു.

ആരോഗ്യകര മായ ജീവിത രീതിയെ ക്കുറിച്ച് മോഹനന്‍ വൈദ്യര്‍ സംസാരിച്ചു. കേരളീ യര്‍ അവരവരുടെ പരമ്പരാഗത ഭക്ഷണ രീതിയിലേക്ക് മടങ്ങേണ്ടതുണ്ട്. ഇന്ന് നാം പിന്തുട രുന്ന ഭക്ഷണ രീതി തുടര്‍ന്നാല്‍, മാരക രോഗ ങ്ങളോടെ കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്ന അവസ്ഥ യുണ്ടാകും. വിഷ രഹിത കാര്‍ഷിക മേഖല യെ പ്രോത്സാഹി പ്പിക്കുന്ന യജ്ഞ ത്തില്‍ ഓരോ പ്രവാസി യും പങ്കുചേരണ മെന്നും ഇത്തരം സംരംഭ ങ്ങളില്‍ കര്‍ഷക ര്‍ക്കുണ്ടാ യേക്കാവുന്ന സാമ്പത്തിക നഷ്ടം നികത്താന്‍ പ്രവാസ ലോകത്തു ന്നിന്നുള്ള വര്‍ കൂടി മുന്നോട്ടു വരണ മെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രോഗി യുടെ മനസ്സിനെ ശക്തി പ്പെടുത്താതെ ശരീര ത്തെ മാത്രം ചികിത്സി ക്കുന്ന തിലൂടെ പൂര്‍ണ രോഗ ശാന്തി നേടാന്‍ കഴിയില്ലാ യെന്നും മനസ്സിന്റെ ശക്തി യാണ് ശരീര ത്തിന് ലഭിക്കുന്ന തെന്നും സദസ്സില്‍ നിന്നുള്ള ചോദ്യത്തിന് മറുപടി യായി അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, കരപ്പാത്ത് ഉസ്മാന്‍, ഹംസ നടുവില്‍, എ. ബീരാന്‍, എം. അബ്ദുല്‍ മജീദ്, മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

- pma

വായിക്കുക: , , ,

Comments Off on മോഹനന്‍ വൈദ്യര്‍ക്ക് ‘ആരോഗ്യ സേവ’പുരസ്‌കാരം സമ്മാനിച്ചു

കെ. എം. സി. സി. ആരോഗ്യ സേവാ പുരസ്കാരം മോഹനന്‍ വൈദ്യര്‍ക്ക്

April 29th, 2015

naturopathy-of-food-adulteration-consultant-mohanan-vaidyar-ePathram
അബുദാബി : ആരോഗ്യ പരിപാലന – ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ പ്രവാസ ലോക ത്ത് മുന്‍നിര യില്‍ നില്‍ക്കുന്ന അബുദാബി മാട്ടൂല്‍ പഞ്ചായത്ത് കെ. എം. സി. സി. യുടെ പ്രഥമ ആരോഗ്യ സേവാ പുരസ്കാരം കേരള ത്തിലെ പാരമ്പര്യ ചികില്‍സാ വിദഗ്ധ നായ മോഹനന്‍ വൈദ്യര്‍ക്ക് സമ്മാനിക്കും.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മേയ് ഒന്ന്‍ വെള്ളിയാഴ്ച രാത്രി 7. 30 ന് നടക്കുന്ന ചടങ്ങില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബ ന്ധിക്കും.

arogya-seva-puraskarm-for-mohanan-vaidyar-nazeer-b-matool-kmcc-ePathram

ആരോഗ്യ മേഖല യിൽ മോഹനൻ വൈദ്യർ നൽകി വരുന്ന സേവന ങ്ങളെ ആദരിച്ചു കൊണ്ടാണ് ആരോഗ്യ സേവാ പുരസ്കാരം സമ്മാനി ക്കുന്നത്. സമ്മേളനാനന്തരം കെ. എം. സി. സി. മാട്ടൂല്‍ കമ്മിറ്റി സംഘടി പ്പിക്കുന്ന ഒന്നര മണിക്കൂര്‍ നീളുന്ന ആരോഗ്യ ബോധ വല്‍ക്കരണ ക്ളാസ്സിനു മോഹനന്‍ വൈദ്യര്‍ നേതൃത്വം നല്‍കും.

വിഷ ലിപ്തമായ ഭക്ഷണ ത്തിലൂടെ മാനവകുലം അടിമപ്പെട്ടു കഴിഞ്ഞ മാരക രോഗ ങ്ങളിൽ നിന്നും മുക്തി നേടാൻ കേരളീയ സമൂഹ ത്തിന് വഴി കാട്ടി യായി രണ്ടു പതിറ്റാ ണ്ടായി പാരമ്പര്യ ചികിത്സയും ഉപദേശ നിര്‍ദ്ദേശ ങ്ങളു മായി മോഹനൻ വൈദ്യർ പ്രവർത്തിക്കുന്നു എന്ന് പരിപാടി യെ കുറിച്ച് വിശദീകരി ക്കാന്‍ ഇസ്ലാമിക് സെന്ററില്‍ വിളിച്ചു കൂടിയ വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു.

മോഹനന്‍ വൈദ്യരുടെ നിര്‍ദ്ദേശാനുസരണം മാട്ടൂല്‍ പഞ്ചായത്തില്‍ ജൈവ കൃഷി പ്രോല്‍സാഹന പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്ന തായും ഭാരവാഹി കള്‍ പറഞ്ഞു.

സംസ്ഥാന കെ. എം. സി. സി. ജനറല്‍ സെക്രട്ടറി നസീർ ബി. മാട്ടൂൽ, മാട്ടൂല്‍ പഞ്ചായത്ത് കെ. എം. സി. സി. ജനറല്‍ സെക്രട്ടറി കെ. കെ. മുഹമ്മദ് അഷ്റഫ്, സി. എച്ച്. യൂസഫ്, സി. എം. വി. അബ്ദുല്‍ ഫത്താഹ്, എം. അബ്ദുല്‍ ലത്തീഫ്, എ. കെ. ഷബീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തിൽ സംബ ന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കെ. എം. സി. സി. ആരോഗ്യ സേവാ പുരസ്കാരം മോഹനന്‍ വൈദ്യര്‍ക്ക്

കെ. എം. സി. സി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി

April 27th, 2015

dubai-kmcc-thrishoor-dist-committee-ePathram
ദുബായ് : മുഹമ്മദ് വെട്ടുകാട് പ്രസിഡന്റായി ദുബായ് കെ. എം. സി. സി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പുന സ്സംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറി : കെ. എസ്. ഷാനവാസ്, ട്രഷറര്‍ : അലി അകലാട്.

വെസ് പ്രസിഡന്റു മാര്‍ : അഷ്‌റഫ് പിള്ളക്കാട് (ഗുരുവായൂര്‍), വി. കെ. അലവി ഹാജി (മണലൂര്‍), പി. എസ്. ഖമറുദ്ദീന്‍ (ചേലക്കര), ആര്‍. വി. എം. മുസ്തഫ (മണലൂര്‍), എം. കെ. കെ. മുഹമ്മദ് (കൈപ്പമംഗലം), ശംസുദ്ധീന്‍ (കുന്നംകുളം) , സെക്രട്ടറിമാര്‍ : കെ. എസ്. നഹാസ്, നൗഫല്‍ പുത്തന്‍ പുരക്കല്‍ (ഗുരുവായൂര്‍), ഉമര്‍ മണലടി (ചേലക്കര), സിറാജ് തളിക്കുളം (നാട്ടിക) അബ്ദുല്‍ ഗഫൂര്‍ പട്ടിക്കര (മണലൂര്‍), സമദ് ചാമക്കാല (കൈപ്പമംഗലം)

ആര്‍. നൗഷാദ് തെരഞ്ഞെടുപ്പിന് മേല്‍ നോട്ടം വഹിച്ചു. നിരീക്ഷ കരായി മുസ്തഫ വേങ്ങര, റിയാസ് വി. കെ. എന്നിവര്‍ സംബന്ധിച്ചു. ഇബ്രാഹിം എളേറ്റില്‍ കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. അന്‍വര്‍ നഹ, ഓ. കെ. ഇബ്രാഹിം., ഹുസൈന്‍ ദാരിമി, ഉബൈദ് ചേറ്റുവ, ജമാല്‍ മനയത്ത്, അഷ്‌റഫ് കൊടുങ്ങല്ലൂര്‍ , അഷ്‌റഫ് കിള്ളിമംഗലം, കബീര്‍ ഒരുമനയൂര്‍, മുഹമ്മദ് ഗസ്‌നി, സത്താര്‍ മാമ്പ്ര, കെ. എം. നിഷാദ്, എ. ഫാറൂക്ക്, ബഷീര്‍ എടശ്ശേരി, എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

Comments Off on കെ. എം. സി. സി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി


« Previous Page« Previous « ഐ. എസ്. സി. യൂത്ത് ഫെസ്റ്റിവെല്‍ മെയ് ഏഴ് മുതല്‍
Next »Next Page » ചിറയിന്‍കീഴ് അന്‍സാര്‍ സ്മാരക പുരസ്കാരം ഷിബു വര്‍ഗീസിനു സമ്മാനിച്ചു »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine