സീതി സാഹിബ് അവാര്‍ഡ് ദാനം ഏപ്രില്‍ ആറിന്

April 2nd, 2012

ദുബായ് :സേവന പ്രതിബദ്ധതക്ക്‌ സീതി സാഹിബ് വിചാര വേദി നല്‍കുന്ന ഈ വര്‍ഷ ത്തെ സീതി സാഹിബ് പ്രവാസി അവാര്‍ഡ്‌ ആപ്രില്‍ ആറിനു വൈകീട്ട് ഏഴു മണിക്ക് ദുബായ്‌ ലോട്ടസ് ഡൌണ്‍ ടൌണ്‍ മെട്രോ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം.പി., അബ്ദുസ്സമദിനു സമ്മാനിക്കും.

പ്രസിഡന്റ്‌ സീതി പടിയത്തിന്റെ അദ്ധ്യക്ഷത യില്‍ ചേരുന്ന അവാര്‍ഡ്‌ മീറ്റ്‌ കെ. എച്. എം. അഷ്റഫ് ഉത്ഘാടനം ചെയ്യും.

ശംസുദ്ധീന്‍ മുഹിയുദ്ദീന്‍ സബീല്‍, ഇബ്രാഹിം എളേറ്റില്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ബഷീര്‍ പടിയത്ത്, അഡ്വ. വൈ. എ. റഹീം, യഹിയ തളങ്കര, രമേശ്‌ പയ്യന്നൂര്‍, പി. ടി. അബ്ദുല്‍ റഹ്മാന്‍, സി. ടി. ബഷീര്‍, എന്‍. എ. കരീം, ഷീല പോള്‍, വി. കെ. മുരളിധരന്‍, പുന്നക്കന്‍ മുഹമ്മദാലി, ഇ. സതീഷ്‌, അബ്ദുല്‍ കരീം ഹാജി തിരുവത്ര, വി. പി. അഹമ്മദ് കുട്ടി മദനി, വിവധ സംഘടന നേതാക്കള്‍, കെ. എം. സി. സി. നേതാക്കള്‍, വിവിധ എമിരേറ്റ്‌സ് ഭാര വാഹികള്‍ തുടങ്ങിയവര്‍ അനുമോദനങ്ങള്‍ അര്‍പ്പിക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സീതി സാഹിബ് സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

March 25th, 2012

ദുബായ് : ഈ വര്‍ഷത്തെ സീതി സാഹിബ് സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രവാസി അവാര്‍ഡിന് അര്‍ഹമായത് ജീവകാരുണ്യ സാമുഹ്യ പ്രവര്‍ത്തന രംഗത്ത് നിറസാന്നിദ്ധ്യമായ എ. പി. അബ്ദുസ്സമദ്. എക്‌സലന്‍സി അവാര്‍ഡ് യു. എ. ഇ. യിലെ പൊതു രംഗത്ത് സജീവമായ ഡോ. പുത്തൂര്‍ റഹിമാന് നല്‍കും. നാട്ടിലെ സേവന പ്രതിബദ്ധത ക്കുള്ള അവാര്‍ഡ് നേടിയത്‌ വയനാട് മുട്ടില്‍ അനാഥശാല യുടെ കാര്യദര്‍ശി എം. എ. മുഹമ്മദ് ജമാല്‍ സാഹിബ്.

ദുബായില്‍ നടന്ന പത്ര സമ്മേളന ത്തില്‍ ജൂറി അംഗങ്ങളായ ഇ. സതീഷ്, വി. പി. അഹമ്മദു കുട്ടി മദനി, ഷീല പോള്‍ എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. പത്ര സമ്മേളന ത്തില്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ. എച്. എം. അഷ്‌റഫ്, പ്രസിഡന്റ് സീതി പടിയത്ത്, ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂര്‍, വൈസ് പ്രസിഡന്റ് മാരായ ഹനീഫ് കല്‍മാട്ട, മുസ്തഫ മുട്ടുങ്ങല്‍, സെക്രട്ടറി നാസര്‍ കുറുമ്പത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

ഏപ്രില്‍ 6 ന് ദുബായ് ലോട്ടസ് ഡൌണ്‍ ടൌണ്‍ ഹോട്ടല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എ പി അബ്ദു സ്സമദ്, ഡോ. പുത്തൂര്‍ റഹിമാന്‍ എന്നിവര്‍ക്ക്‌ മുസ്ലീം ലീഗ് നേതാവും പാര്‍ലിമെന്റ് മെമ്പറുമായ ഇ. ടി. മുഹമ്മദ് ബഷീര്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. കൊടുങ്ങല്ലുരില്‍ നടക്കുന്ന അന്താരാഷ്ട്ര സീതി സാഹിബ് അനുസ്മരണ സെമിനാറില്‍ എം. എ. മുഹമ്മദ് ജമാല്‍ സാഹിബിനുള്ള അവാര്‍ഡ് സമ്മാനിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ മണ്ഡലം കെ. എം. സി. സി : പുതിയ ഭാരവാഹികള്‍

March 10th, 2012

abudhabi-payyannur-kmcc-committee-2012-ePathram
അബുദാബി : അബുദാബി പയ്യന്നൂര്‍ നിയോജക മണ്ഡലം കെ. എം. സി. സി. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട്‌ ആയി കെ. പി. മുഹമ്മദ്‌ സഹദ് രാമന്തളി, ജനറല്‍ സെക്രട്ടറി അഷറഫ് കെ. എം. കവ്വായി, ട്രഷറര്‍ യു. കെ. അബ്ദുള്‍ സലാം രാമന്തളി, എന്നിവരെയും വൈസ് പ്രസിഡണ്ടു മാരായി അബ്ദുള്‍ മുത്തലിബ് നെക്ളി, മുഹമ്മദ്‌ ശാഹിര്‍ രാമന്തളി, കുഞ്ഞഹമ്മദ് ടി. കെ. പാല ക്കോട്, അബ്ദുള്‍ അസീസ്‌ നങ്ങാരത്ത് കാറമേല്‍ എന്നി വരെയും ജോയിന്‍ സെക്രട്ടറി നസീര്‍ എം. സി. രാമന്തളി, അയ്യുബ് വട്ടിയര, ഇസ്മായില്‍ പാല ക്കോട്, സൈഫുദ്ദീന്‍ കങ്കോല്‍ എന്നിവരെയും പ്രവര്‍ത്തക സമിതി അംഗ ങ്ങളെയും തെരഞ്ഞെടുത്തു.

-അയച്ചു തന്നത് : ഷാഹിര്‍ രാമന്തളി, അബുദാബി

- pma

വായിക്കുക:

1 അഭിപ്രായം »

സീതി സാഹിബ് സ്മാരക പ്രവാസി അവാര്‍ഡ്‌ ദാനം

March 9th, 2012

seethisahib-logo-epathram ദുബായ് : സീതി സാഹിബ് സ്മാരക പ്രവാസി അവാര്‍ഡ്‌ ദാനം ഏപ്രില്‍ 6 ന് ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം. പി. യെ പങ്കെടുപ്പിച്ചു ദുബായിയില്‍ നടത്താന്‍ സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രവര്‍ത്തക യോഗം പ്രസിഡന്റ്‌ സീതി പടിയത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.

പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി നാട്ടില്‍ ട്രസ്റ്റ്‌ രൂപികരിച്ചു സ്ഥാപനങ്ങള്‍ നിര്‍മിക്കുന്നതിനു പ്രാരംഭ നടപടികള്‍ ആരംഭിക്കാനും തീരുമാനിച്ചു. ഇസ്മായില്‍ ഏറാമല, വി. പി. അഹമ്മദ് കുട്ടി മദനി, നാസര്‍ കുറുമ്പത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അഷ്റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും റസാക്ക് തൊഴിയൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് വിചാരവേദി പുതിയ കമ്മിറ്റി

February 16th, 2012

seethi-sahib-vichara-vedi-new-committee-2012-ePathramദുബായ് : സീതി സാഹിബ് വിചാര വേദി പുതിയ ഭാരവാഹി കളായി സീതി പടിയത്ത് (പ്രസിഡന്റ് ) കുട്ടി കൂടല്ലൂര്‍ , ഹനീഫ് കല്‍മാട്ട, മുസ്തഫ മുട്ടുങ്ങല്‍ , ബീരാവുണ്ണി തൃത്താല, (വൈസ് പ്രസിഡന്റ് മാര്‍ ) അഷ്‌റഫ് കൊടുങ്ങല്ലൂര്‍ (ജനറല്‍ സെക്രട്ടറി), ഇസ്മയില്‍ ഏറാമല (ഓര്‍ഗനൈസിംഗ് സെക്രട്ടറി) ടി.എന്‍ .എ.കാദര്‍ , നാസര്‍ കുറുമ്പത്തുര്‍ , ബാവ തോട്ടത്തില്‍ , അബ്ദുല്‍ ഹമീദ് വടക്കേകാട് (സെക്രട്ടറിമാര്‍ ) വി. പി. അഹമ്മദ് കുട്ടി മദനി (ട്രഷറര്‍ ) എന്നിവര്‍ അടങ്ങിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കെ. എം. സി. സി. യു. എ. ഇ. നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് കെ. എച്. എം. അഷ്‌റഫ്, ഡോ. വി. എ. അഹമ്മദ് കബീര്‍ , കെ. എ. ജബ്ബാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സീതി സാഹിബ് സ്മാരക മായി തിരുവനന്ത പുരത്ത് സ്ഥാപിക്കുന്ന കോണ്‍ ഫറന്‍സ് ഹാളോട് കൂടിയ മീഡിയ സെന്റര്‍ ,അദ്ദേഹ ത്തിന്റെ ജന്മ നാടായ കൊടുങ്ങല്ലൂരില്‍ സ്ഥാപിക്കുന്ന ഉന്നത പഠന കോച്ചിംഗ് സെന്ററോട് കൂടിയ ക്യാമ്പ് സൈറ്റ്, തലശ്ശേരി യില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ലൈബ്രറി യോട് കൂടിയ പഠന കേന്ദ്രം എന്നിവ യുടെ പ്രവര്‍ത്തന ത്തിനായി പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി സജീവമായ പ്രവര്‍ത്തനം സംഘടി പ്പിക്കാനും കൊടുങ്ങല്ലൂരില്‍ നടത്തുന്ന സുവനീര്‍ പ്രകാശന അനുസ്മരണ സമ്മേളനം വന്‍ വിജയ മാക്കാനും സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്ടര്‍ തീരുമാനിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ബഷീര്‍ അനുസ്മരണവും സാഹിത്യ സിമ്പോസിയവും
Next »Next Page » രക്ത ദാന ക്യാമ്പ്‌ അബുദാബി യില്‍ »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine