ദുബായ് : ജാതി മത ഭേദമന്യേ യുള്ള ജീവകാരുണ്യ പ്രവര്‍ത്തനം, തൊഴില്‍ സുരക്ഷാ പദ്ധതികള്‍, സമ്പാദ്യ വരുമാന പദ്ധതികള്‍, സാമൂഹിക – സാംസ്‌കാരിക – കലാ – കായിക പ്രവര്‍ത്തന ങ്ങള്‍ തുടങ്ങി ജീവിത ത്തിന്‍റെ സമസ്ത മേഖല കളിലും കെ. എം. സി. സി. നടത്തി വരുന്ന പരിപാടികള്‍ പ്രശംസനീയവും തുല്യത ഇല്ലാത്തതും ആണെന്ന് സിറ്റി ഗോള്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കരീം കോളിയാട് അഭിപ്രായപ്പെട്ടു.
മത – ഭൗതിക വിദ്യാഭ്യാസ ത്തിനും സമൂഹ ത്തിന്‍റെ താഴേ ത്തട്ടിലുള്ളവരെ കണ്ടെത്തി സഹായങ്ങള്‍ നല്‍കുന്നതിനും പ്രാമുഖ്യം നല്‍കണം എന്നും അദ്ദേഹം പറഞ്ഞു.
ദുബായ് കെ. എം. സി. സി. കാസര്‍ഗോട് മണ്ഡലം കമ്മിറ്റി യോഗ ത്തില്‍ സംസാരിക്കുക യായിരുന്നു കരീം കോളിയാട്. പ്രസിഡണ്ട് മഹമൂദ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ഏരിയാല്‍ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍ നന്ദിയും പറഞ്ഞു.