സ്പെഷ്യല്‍ പൊതുയോഗവും കാമ്പയിന്‍ ഉത്ഘാടനവും

October 28th, 2011

seethisahib-logo-epathramദുബായ് : സീതി സാഹിബ്‌ വിചാര വേദി മെമ്പര്‍ഷിപ്‌ കാമ്പയിന്‍ നവംബര്‍ 1 മുതല്‍ 30 വരെ നടത്ത പ്പെടുകയാണ്. അതിന്റെ ഉത്ഘാടനം 29 -10 – 2011 ശനിയാഴ്ച ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയ ത്തില്‍ രാത്രി 8 മണിക്ക് സ്പെഷ്യല്‍ പൊതു യോഗത്തില്‍ നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 050 37 97 871

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

രക്തദാന ക്യാമ്പ്

October 26th, 2011

dubai-kmcc-logo-big-epathram

ദുബായ്: യു. എ. ഇ. ദേശീയ ദിനാഘോഷ ത്തിന്‍റെ ഭാഗമായി ‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ’ എന്ന പ്രമേയ വുമായി ദുബായ് കെ. എം. സി. സി. ഒക്ടോബര്‍ 27 വ്യാഴാഴ്‌ച, ദേര നൈഫ് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് സംഘടി പ്പിക്കുന്ന രക്തദാന ക്യാമ്പില്‍ പങ്കെടുക്കു വാന്‍ ആഗ്രഹിക്കുന്ന മണ്ഡല ത്തില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ കണ്‍വീനര്‍ സി. എച്ച്. നൂറുദ്ദീന് 050 69 83 151 എന്ന നമ്പറിലോ, കെ. എം. സി. സി. ഓഫീസു മായോ ബന്ധപ്പെട്ട് പേര് രജ്‌സിറ്റര്‍ ചെയ്യണമെന്ന് പ്രസിഡന്‍റ് മഹ്മൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി എന്നിവര്‍ അറിയിച്ചു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി.എച്ച്. മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റ്

October 17th, 2011

ch-memorial-football-tournament-in-abudhabi-ePathram
അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന നാലാമത് സി. എച്ച്. മെമ്മോറി യല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റ് നവംബര്‍ 18 ന് അബുദാബി യില്‍ നടക്കും.

യു. എ. ഇ. എക്സ്ചേഞ്ച്, ലൈഫ്‌ ലൈന്‍ ആശുപത്രി എന്നീ സ്ഥാപനങ്ങള്‍ മുഖ്യ പ്രായോജകര്‍ ആയി വരുന്ന ടൂര്‍ണ്ണമെണ്ടിന്‍റെ ലോഗോ പ്രകാശനം അബുദാബി യില്‍ നടന്നു.

വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ഡോ.ഷാജിര്‍ ഗഫാര്‍, പി. ബാവാ ഹാജി എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. ചടങ്ങില്‍ മൊയ്തു ഹാജി കടന്നപ്പള്ളി, ഷറഫുദ്ദീന്‍ മംഗലാട്, ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍, ഹാഫിസ്‌ മുഹമ്മദ്‌, ഹമീദ്‌ ഹാജി, തുടങ്ങിയവര്‍ സംബന്ധിച്ചു.

ch-memorial-football-tournament-logo-ePathram

സി. എച്ച്. മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റ് ലോഗോ

കഴിഞ്ഞ മൂന്നു വര്‍ഷ ങ്ങളില്‍ നടത്തിയ ടൂര്‍ണ്ണമെന്‍റ് വിജയമാക്കി തീര്‍ത്ത ഫുട്ബോള്‍ പ്രേമികള്‍ ക്കായി ഈ വര്‍ഷവും ദേശീയ – അന്തര്‍ ദേശീയ നിലവാര മുള്ള പ്രമുഖ താരങ്ങള്‍ കളിക്കള ത്തില്‍ ഇറങ്ങും.

ആക്ടിംഗ് പ്രസിഡന്‍റ് പി. ആലിക്കോയ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ബാസിത് സ്വാഗതവും, ട്രഷറര്‍ കെ. കെ. ഉമ്മര്‍ നന്ദിയും പറഞ്ഞു.

-ചിത്രങ്ങള്‍: ഹഫ്സല്‍ അഹമദ്‌

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് വിചാരവേദി അംഗത്വ പ്രചരണം

October 16th, 2011

ഷാര്‍ജ : നവംബര്‍ മാസ ത്തില്‍ മെമ്പര്‍ഷിപ് കാമ്പയിന്‍ സംഘടിപ്പിക്കാന്‍ സീതി സാഹിബ് വിചാരവേദി യു. എ. ഇ. ചാപ്റ്റര്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചു. നാഷണല്‍ കെ. എം. സി. സി. ഭാരവാഹി കളായി തെരഞ്ഞെടുക്കപെട്ട വേദി പ്രസിഡന്‍റ് കെ. എച്. എം. അഷ്‌റഫ്, ട്രഷറര്‍ റസാക്ക് അല്‍വാസല്‍ എന്നിവരെ യോഗം അനുമോദിച്ചു.

വിദ്യാര്‍ത്ഥി കള്‍ക്ക് രാഷ്ട്രീയ അവബോധം നല്‍കുക, നവോത്ഥാന നേതാക്കളെ പരിചയ പ്പെടുത്തുക, സംശയ നിവാരണ ങ്ങള്‍ക്ക് സാഹചര്യ മൊരുക്കുക, വിജ്ഞാന മത്സരം സംഘടിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ ഫെബ്രുവരി 16 ന് വിദ്യാര്‍ഥി സമ്മേളനം നടത്താനും തീരുമാനിച്ചു.

കെ. എച്ച്.എം അഷ്‌റഫ് ആദ്ധ്യക്ഷം വഹിച്ചു. സഅദ് പുറക്കാട് ഉത്ഘാടനം നിര്‍വഹിച്ചു. വി. പി. അഹമ്മദ് കുട്ടി മദനി, ബഷീര്‍ ഇരിക്കൂര്‍, കുട്ടി കൂടല്ലൂര്‍, നാസര്‍ കുറുമ്പതുര്‍, ബാവ തോട്ടത്തില്‍, ഹാഫിള് തൃത്താല, റസാക്ക് തൊഴിയൂര്‍ അഷ്‌റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു

– വാര്‍ത്ത അയച്ചത് : അഷ്‌റഫ് കൊടുങ്ങല്ലൂര്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുതിയ അനുഭവമായി ഫെയ്‌സ് ടു ഫെയ്‌സ് കൂട്ടായ്മ

October 8th, 2011

arjah-kmcc-face-to-face-ePathram
ഷാര്‍ജ : ഫെയ്‌സ്ബുക്ക് കൂട്ടായ്മ യിലൂടെ പരിചയപ്പെട്ടവര്‍ ഒത്തു ചേര്‍ന്നത് പുതിയ ഒരനുഭവമായി. സീതി സാഹിബ് വിചാര വേദി യിലൂടെ പരിചയപ്പെട്ട യു. എ. ഇ. യില്‍ ഉള്ളവരാണ് ഫെയ്‌സ് ടു ഫെയ്‌സ് പരിപാടി യിലൂടെ ഒത്തു ചേര്‍ന്നത്. പരിപാടി ബഷീര്‍ പടിയത്ത് ഉദ്ഘാടനം ചെയ്തു. കെ. എച്. എം. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.

സഅദ് പുറക്കാട് മുഖ്യ പ്രഭാഷണം നടത്തി. ചര്‍ച്ച കളുടെയും പരിചയപ്പെടലു കളുടെയും ഉദ്ഘാടനം മുസ്തഫ മുട്ടുങ്ങല്‍ നിര്‍വഹിച്ചു. അബ്ദുല്ല മല്ലിചേരി, ആര്‍. ഓ. ബക്കര്‍, കുട്ടി കൂടല്ലുര്‍, യാസീന്‍ വെട്ടം, റസാക്ക് ഒരുമനയൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ബൈലെക്‌സ് മെസ്സെഞ്ചര്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സംഘടന പ്രവര്‍ത്തനം ഊര്‍ജസ്വല മാക്കാന്‍ നാസര്‍ കുറുംമ്പതുര്‍ പറഞ്ഞു. മാസം തോറും എമിരേറ്റ്‌സുകള്‍ മാറി മാറി ഫെയ്‌സ് ടു ഫെയ്‌സ് പരിപാടികള്‍ സംഘടി പ്പിക്കാനും, പ്രസംഗ പരിശീലന ത്തിന് മുന്‍തൂക്കം നല്‍കാനും ഹമീദ് വടക്കേകാട് അഭിപ്രായപ്പെട്ടു.

ഒരേ ലക്ഷ്യത്തോടെ ഒത്തു ചേരുന്നതിലൂടെ വലിയ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് റഈസ് കോട്ടക്കല്‍ പറഞ്ഞു. വി. സുലൈമാന്‍ ഹാജി, കബീര്‍ ചാന്നാംകര, നവാസ് തിരുവനന്തപുരം, ജസീം ചിറയിന്‍കീഴ്, ഗഫൂര്‍ ബേക്കല്‍, റസാക്ക് തൊഴിയൂര്‍, സുബൈര്‍ വള്ളിക്കാട്, ഷാനവാസ് ആലംകോട്, ഹസൈനാര്‍ കുളങ്ങര, നിസാര്‍ വെള്ളികുളങ്ങര, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ഹഫിദ് തൃത്താല തുടങ്ങി യവര്‍ സംസാരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൂട്ടം രക്തദാന ക്യാമ്പ്
Next »Next Page » തിരുനെല്ലൂര്‍ കരുണാകരന്‍ അവാര്‍ഡ്‌ നന്ദാ ദേവിക്ക്‌ »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine