ഷാര്‍ജ : നവംബര്‍ മാസ ത്തില്‍ മെമ്പര്‍ഷിപ് കാമ്പയിന്‍ സംഘടിപ്പിക്കാന്‍ സീതി സാഹിബ് വിചാരവേദി യു. എ. ഇ. ചാപ്റ്റര്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചു. നാഷണല്‍ കെ. എം. സി. സി. ഭാരവാഹി കളായി തെരഞ്ഞെടുക്കപെട്ട വേദി പ്രസിഡന്‍റ് കെ. എച്. എം. അഷ്‌റഫ്, ട്രഷറര്‍ റസാക്ക് അല്‍വാസല്‍ എന്നിവരെ യോഗം അനുമോദിച്ചു.
വിദ്യാര്‍ത്ഥി കള്‍ക്ക് രാഷ്ട്രീയ അവബോധം നല്‍കുക, നവോത്ഥാന നേതാക്കളെ പരിചയ പ്പെടുത്തുക, സംശയ നിവാരണ ങ്ങള്‍ക്ക് സാഹചര്യ മൊരുക്കുക, വിജ്ഞാന മത്സരം സംഘടിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ ഫെബ്രുവരി 16 ന് വിദ്യാര്‍ഥി സമ്മേളനം നടത്താനും തീരുമാനിച്ചു.
കെ. എച്ച്.എം അഷ്‌റഫ് ആദ്ധ്യക്ഷം വഹിച്ചു. സഅദ് പുറക്കാട് ഉത്ഘാടനം നിര്‍വഹിച്ചു. വി. പി. അഹമ്മദ് കുട്ടി മദനി, ബഷീര്‍ ഇരിക്കൂര്‍, കുട്ടി കൂടല്ലൂര്‍, നാസര്‍ കുറുമ്പതുര്‍, ബാവ തോട്ടത്തില്‍, ഹാഫിള് തൃത്താല, റസാക്ക് തൊഴിയൂര്‍ അഷ്‌റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു
– വാര്‍ത്ത അയച്ചത് : അഷ്‌റഫ് കൊടുങ്ങല്ലൂര്‍