അബുദാബി : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യു. എ. ഇ. ഘടകമായ ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അബുദാബി യൂണിറ്റ് എട്ടാമതു വാര്‍ഷിക സമ്മേളനം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചു നടന്നു.
പ്രസിഡന്‍റ് ലക്ഷ്മണന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം അണവ നിലയ ങ്ങളുടെ ദോഷങ്ങള്‍ വിശദികരിച്ചു കൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഫൈസല്‍ ബാവ സമ്മേളനം ഉത്ഘാടനം ചെയ്തു.
കോര്‍ഡിനേറ്റര്‍ ധനേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അലി അനുശോചന പ്രമേയം അവതരിപ്പിച്ചു. ആറമുള വിമാന താവള പദ്ധതി ഉപേക്ഷിക്കുക, സ്ത്രീ സുരക്ഷ സാമഹ്യ ഉത്തരവാദിത്വമാണ്, ആണവ നിലയങ്ങള്‍ ഇനി വേണ്ട തുടങ്ങിയ പ്രമേയങ്ങള്‍ നന്ദനാ മണികണ്ടന്‍, ഷെറിന്‍ വിജയന്‍, മഹേഷ് എന്നിവര്‍ അവതരിപ്പിച്ചു. സംഘടന രേഖ നിര്‍വാഹക സമിതി അംഗം മാത്യൂ ആന്‍റണിയും സയന്‍സ് കോണ്‍ഗ്രസ് സുരേഷും അവതരിപ്പിച്ചു.
പുതിയ പ്രവര്‍ത്തക സമിതിയിലേക്ക് പ്രസിഡന്റ് സുനില്‍ ഇ. പി, വൈസ് പ്രസിഡന്റ് ജയാനന്ദന്‍, കോര്‍ഡിനേറ്റര്‍ ധനേഷ് കുമാര്‍, ജോയിന്റ് കോര്‍ഡിനേററര്‍ മഹേഷ്, ട്രഷര്‍ ദയനന്ദന്‍ എന്നിവരെ തെരഞ്ഞടുത്തു.