രചനാ കേരളം മത്സരം സംഘടിപ്പിച്ചു

February 4th, 2013

kssp-rachana-keralam-for-children-ePathram
ഷാര്‍ജ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സുവര്‍ണ ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് കെ എസ് എസ് പി ‘രചനാ കേരളം’ മത്സരം ഷാര്‍ജ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളില്‍ അഞ്ഞൂറില്പരം വിദ്യാര്‍ത്ഥി കളുടെ സാന്നിധ്യ ത്തില്‍ നടന്നു.

‘അറിയുക നാം പ്രിയ കേരളത്തെ, പണിതിടാം പുത്തനാം കേരളത്തെ’ എന്ന വിഷയത്തെ ആസ്പദമാക്കി മാതൃ നാടിനെക്കുറിച്ചുള്ള അഭിപ്രായ ങ്ങളും വീക്ഷണ ങ്ങളും സ്വപ്നങ്ങളു മൊക്കെ വിദ്യാര്‍ത്ഥി കള്‍ കഥ, കവിത, ലേഖനം, ചിത്രരചന, പെയിന്റിംഗ് തുടങ്ങിയവ യിലൂടെ പ്രകടിപ്പിച്ചു.

ഇന്ത്യ യില്‍ സംഘടിപ്പിക്കുന്ന രചനാ കേരളം പരിപാടി യില്‍ കേരള സംസ്ഥാനതിനു പുറത്തുളള തിരഞ്ഞെടുത്ത 50 മലയാളി കുട്ടികള്‍ക്ക് പത്തു ദിവസത്തെ കേരള പഠന യാത്ര ഒരുക്കുന്നു. കേരള ത്തെക്കുറിച്ച് കുഞ്ഞു ങ്ങളുടെ കാഴ്ച പ്പാടുകളും അഭിപ്രായ ങ്ങളും ആകുലത കളും പങ്കുവയ്ക്കുക എന്നതാണ് ഈ പരിപാടി യിലൂടെ ഉദ്ദേശിച്ചിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ശ്രീകുമാരി ആന്റണി – 050 – 309 72 09, 056 -142 49 00

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഏകദിന ക്യാമ്പ് : ചങ്ങാതി ക്കൂട്ടം -2013

February 3rd, 2013

kssp-changathi-koottam-2013-ePathram
അബുദാബി : ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് യു. എ. ഇ. യിലെ കുട്ടി കള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന ക്യാമ്പ് ചങ്ങാതിക്കൂട്ടം – 2013 ഫെബ്രുവരി 22 ന് വെള്ളി യാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

വിനോദ ത്തിലൂടെ കുട്ടി കളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്താണ് ചങ്ങാതിക്കൂട്ട ത്തിന്റെ വ്യത്യസ്ഥമായ ഉള്ളടക്കം തയ്യാറാക്കി യിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു.

ഔപചാരിക വിദ്യാഭ്യാസ ത്തിന്റെ ചട്ടക്കൂടിന് പുറത്തു നിന്നു കൊണ്ട് ഹൃദ്യമായ പഠന പ്രവര്‍ത്തന ങ്ങളിലൂടെ ശാസ്ത്ര ബോധത്തി ത്തില്‍ അധിഷ്ഠിത മായ വ്യക്തിത്വ വികസനം സാധ്യമാക്കുക യാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് ഉദ്ദേശിക്കുന്നത്. അബുദാബി യിലെ വിവിധ ഇന്ത്യന്‍ സ്‌കൂളു കളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

‘കളി യിലൂടെ പഠനം’ എന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത് നയം നിറവേറ്റുക എന്ന ഉദ്ദേശ ത്തോടെ സംഘടിപ്പിക്കുന്ന ചങ്ങാതിക്കൂട്ട ത്തില്‍ ക്രാഫ്റ്റ്, സയന്‍സ്, തീയേറ്റര്‍, ഗെയിം എന്നിങ്ങനെ നാല് ഭാഗ ങ്ങളായി തിരിച്ചായിരിക്കും പരിപാടികള്‍.

കളിയും കാര്യവും സമന്വയി പ്പിക്കുന്ന അധ്യയന പരിപാടി യില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഫ്രണ്ട്‌സ് ഓഫ് കെ. എസ്. എസ്. പി. ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 – 581 09 07, 050 – 721 41 17, 050 – 580 66 29, 050 – 311 67 34 എന്നീ നമ്പറു കളില്‍ വിളിക്കുക .

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയർ ഇന്ത്യ സമരം ഉടൻ ഒത്തുതീർപ്പാക്കുക : പരിഷത്ത്

July 3rd, 2012

fkssp-annual-meet-2012-ePathram
ഷാര്‍ജ : എയർ ഇന്ത്യ പൈലറ്റു മാരുടെ സമരം ഒത്തുതീർപ്പാക്കിക്കൊണ്ട് പ്രവാസി കളുടെ യാത്രാ ദുരിതം അവസാനിപ്പിക്കാൻ വേണ്ട നടപടികള്‍ എടുക്കണമെന്ന് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യു എ ഇ സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

ഈ അനാവശ്യ സമരം സ്വകാര്യ എയർലൈൻ കമ്പനി കളെ സഹായി ക്കാനും എയർ ഇന്ത്യയെ അടച്ചു പൂട്ടാനുമേ ഉപകരിക്കൂ. അവധി ക്കാലത്ത് നാട്ടിലേക്ക് പോകാനിരിക്കുന്ന ഗൾഫുകാരുടെ യാത്രാദുരിതം എത്രയും വേഗം അവസാനി പ്പിക്കണം.

ഗൾഫിലെ ഇന്ത്യൻ സിലബസിൽ പഠിപ്പിക്കുന്ന സ്കൂളുകളിലെ അദ്ധ്യാപകർക്ക് പുതിയ പാഠ്യ പദ്ധതി പ്രകാരമുള്ള വിദഗ്ദ പരിശീലനം നൽകാനുള്ള നടപടികൾ സ്വീകരിക്കണം എന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിനോടും സി ബി എസ് ഇ യോടും സമ്മേളനം ആവശ്യപ്പെട്ടു.

കേരള ത്തിലെ മാലിന്യ നിർമാർജ്ജനം സർക്കാർതലത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കി കൊണ്ട് മാലിന്യം ഉല്പാദിപ്പിക്കുന്ന സ്ഥലങ്ങളിൽതന്നെ സംസ്കാരിക്കാനുള്ള പുതിയ സംവിധാനങ്ങൾ സ്വീകരിക്കേണ്ടതുണ്ട് എന്ന് സമ്മേളനം നിർദേശിച്ചു .

ഷാർജ എമിറേറ്റ്സ് നാഷ്ണൽ സ്കൂളിൽ നടന്ന സമ്മേളനം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന മുന്‍ പ്രസിഡണ്ട് കെ കെ കൃഷ്ണ കുമാർഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി പ്രസിഡണ്ട് ഡോ. കെ. പി. ഉണ്ണികൃഷ്ണൻഅദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനത്തിൽ കോർഡിനേറ്റർ അനീഷ് മടത്തറ വാർഷിക റിപ്പോർട്ടും ഗഫൂർ സാമ്പത്തിക റിപ്പോർട്ടും മാത്യൂ ആന്റണി ഭാവിപ്രവർത്തന രേഖയും അവതരിപ്പിച്ചു.

പുതിയ ഭാരവാഹി കളായി ഡോ. കെ. പി. ഉണ്ണികൃഷ്ണൻ(പ്രസിഡണ്ട് ), സുധീർ ചാത്തനാത്ത്, അരുൺ പരവൂർ(വൈസ് പ്രസിഡണ്ടുമാര്‍), മാത്യൂ ആന്റണി ( കോഡിനേറ്റര്‍), ശ്രീകുമാരി ആന്റണി, അരുൺ കെ ആർ(ജോയിന്റ് കോഡിനേറ്റര്‍മാര്‍) ഗഫൂർ(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.


-അയച്ചു തന്നത് : സുധീർ ചാത്തനാത്ത്

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായ് ബാലശാസ്ത്ര കോൺ‌ഗ്രസ് സമാപിച്ചു

June 28th, 2012

dubai-science-congress-2012-ePathram
ദുബായ് : മുനിസിപ്പാലിറ്റി എൻ‌വയോണ്മെന്റ് ഡിപാർട്മെന്റും ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച ദുബായ് ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് സമാപിച്ചു. ദുബായ് അല്‍ അഹ്ലി ക്ലബ് ഹാളിൽ നടന്ന സമാപന ത്തിൽയുവ ഗവേഷകരുടെ കണ്ടെത്തലു കളുടെ അവതരണവും മൂല്യ നിർണയവും നടന്നു.

അവസാന ഘട്ട പ്രോജക്ട് അവതരണ ത്തിന് 21ഓളം സ്കൂളു കളിലെ വിദ്യാർത്ഥി കളായിരുന്നു തെരഞ്ഞെടുക്ക പ്പെട്ടിരുന്നത്. കഴിഞ്ഞ 6 മാസ ക്കാലമായി ‘മാലിന്യനിർമാർജന ത്തിലൂടെയുള്ള പരിസര ശുചിത്വം’ എന്ന വിഷയ വുമാ‍യി ബന്ധപ്പെട്ടുള്ള വിവിധ ഉപവിഭാഗ ങ്ങളിലെ ഗവേഷണ ങ്ങളാണ് ഇവർ നടത്തി വന്നിരുന്നത്. വിദ്യാർത്ഥികളും അദ്ധ്യാപകരു മടങ്ങുന്ന സംഘ ത്തിന്റെ പഠന ഗവേഷണ ഫലങ്ങൾ പോസ്റ്ററു കളിലൂടെയും നിശ്ചല – പ്രവർത്തന മാതൃക കളിലൂടെയും അവതരിപ്പിച്ചു.

ഇതിനു ശേഷം ശാസ്ത്ര കാരന്മാരും വിദഗ്ധരും അധ്യാപകരും അടങ്ങുന്ന സദസിനു മുന്നിൽ ഈ പ്രോജക്ടു കളുടെ പ്രസന്റേഷൻ അവതരിപ്പിച്ചു. മൂല്യകർത്താക്കളുടെയും സദസിന്റെയും സംശയ ങ്ങൾക്ക് കുട്ടികൾ മറുപടി പറഞ്ഞു. ജീവ രാശിയുടെ സർവ നാശത്തിലേക്ക് വഴി തെളിക്കുന്ന തരത്തിലുള്ള മാലിന്യ ങ്ങളാണ് നമുക്ക് ചുറ്റും അടിഞ്ഞു കൂടി ക്കൊണ്ടിരി ക്കുന്നത്. ഇത് തടഞ്ഞില്ല എങ്കിൽ അടുത്ത തലമുറ യുടെ ഭാവി ആശങ്കയ്ക്ക് ഇടനൽകുമെന്ന് കുട്ടികളുടെ അന്വേഷണ സർവേ ഫലങ്ങൾ തെളിയിക്കുന്നു.

മാലിന്യ ങ്ങളെ ഊർജ മാറ്റം നടത്തി പുതിയ ഊർജവി ഭവങ്ങൾ ആവിഷ്കരിച്ചുകൊണ്ടുള്ള പുത്തൻ ആശയങ്ങളും വിദ്യാർത്ഥികൾ മുന്നോട്ടു വച്ചിട്ടുണ്ട്. യു എ ഇയിലെ കടൽതീരങ്ങളിലെയും സ്കൂളുകളിലെയും ഫ്ലാറ്റുകളിലെയും മാലിന്യങ്ങളെ ക്കുറിച്ച് പഠിച്ച പ്രോജക്ടുകളുടെ കണ്ടെത്തലുകൾ ആശങ്കയുളവാക്കുന്നതാണ്.

രാവിലെ ബാല ശാസ്ത്രകോൺഗ്രസിന്റെ ഉദ്ഘാടനം മുനിസിപ്പാലിറ്റി എൻ‌വയോണ്മെന്റ് ഡയറക്ടർ ഹംദാൻ ഖലീഫ അൽ ഷെയ്‌ർ നിർവഹിച്ചു. ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി പ്രസിഡണ്ടും ബാല ശാസ്ത്രകോൺഗ്രസ് അക്കാദമിക് വിഭാഗം ചെയർമാനുമായ ഡോ.കെ.പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. വിദ്യാർത്ഥികളെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്ന തിനായാണ് ഇത്തരം പരിപാടികൾ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്നത് എന്ന് ഡയറക്ടർ പറഞ്ഞു. വിജയ ത്തിനും പരാജയ ത്തിനുമപ്പുറം പരിസരം സംരക്ഷിക്ക പ്പെടേണ്ടതാണ് എന്ന് വിദ്യാർത്ഥികൾ ഓരോരുത്തരെയും പഠിപ്പി ക്കേണ്ടതുണ്ട് അദ്ദേഹം വിശദീകരിച്ചു.

പ്രശസ്ത ബാല സാഹിത്യ കാരൻ കെ. കെ. കൃഷ്ണ കുമാറിന്റെ നേതൃത്വ ത്തിലാണ് ബാല ശാസ്ത്ര കോ‌ൺഗ്രസ് നടന്നത്. ദുബായ് മുനിസിപ്പാലിറ്റി അന്താരാഷ്ട്ര പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടി കളുടെ ഭാഗമായാണ് ബാല ശാസ്ത്ര കോൺഗ്രസ് സംഘടിപ്പിച്ചത്. സമാപന ചടങ്ങിൽ യുവശാസ്ത്ര കാരന്മാർക്കെല്ലാം അവാർഡുകളും പ്രശംസാ പത്രങ്ങളും ഡയറക്ടർ വിതരണം ചെയ്തു. സി. എസ്. സി ഡയറ്ക്ടർ മനോജ് സ്വാഗതവും അഡ്വ. അഞ്ജലി സുരേഷ് കൃതജ്ഞതയും പറഞ്ഞു.

ശാസ്ത്ര പ്രതിഭ കളുടെ ശാസ്ത്രാന്വേഷണ ഫലങ്ങൾ വീക്ഷിക്കാൻ യു എ ഇ യിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും എത്തിച്ചേർന്നു. വിദ്യാര്‍ ത്ഥികളിൽ അന്വേഷണ ത്വരയും സര്‍ഗ ശേഷിയും വികസിപ്പിച്ച് സമൂഹ ത്തിലെ പ്രശ്‌ന ങ്ങള്ക്കുള്ള പരിഹാരം നിര്‍ദേശിക്കുക എന്ന ലക്ഷ്യ ത്തോടെയാണ് ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി ബാലശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിച്ചിട്ടുള്ളത്.

ഗൾഫു മേഖലയിൽ ആദ്യമായാണ് കുട്ടികൾക്കു വേണ്ടി ഒരു ശാസ്ത്ര ഗവേഷണ ക്കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് എന്നും നേതൃത്വം നൽകുന്ന ദുബായ് മുനിസിപ്പാലിറ്റി അധികൃത രുടെ പ്രവർത്ത നങ്ങൾ മാതൃകാ പരമാണ്.

– അയച്ചു തന്നത് : സുധീര്‍ ചാത്തനാത്ത്

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസ് ദുബായില്‍

June 20th, 2012

kssp-logo-epathram ദുബായ് : ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ദുബായ് മുനിസിപ്പാലിറ്റി എന്‍വയോണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണ ത്തോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി സംഘടിപ്പിച്ചു വരുന്ന ദുബായ് ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസിന്റെ പ്രോജക്ട് അവതരണവും മൂല്യനിര്‍ണയ സമാപനവും ജൂണ്‍ 23 ശനിയാഴ്ച, ദുബായ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപം അല്‍ അഹ്‌ലി ഓഡിറ്റോറിയത്തില്‍ നടക്കും.

വിദ്യാര്‍ത്ഥി കളില്‍ അന്വേഷണ ത്വരയും സര്‍ഗ ശേഷിയും വികസിപ്പിച്ച് സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം നിര്‍ദേശിക്കുക എന്ന ലക്ഷ്യ ത്തിലാണ് ബാലശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിച്ചിട്ടുള്ളത്.

എമിറേറ്റിലെ തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തി അഞ്ചോളം സ്‌കൂളു കളില്‍ നിന്നുള്ള മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കഴിഞ്ഞ ആറു മാസമായി ‘പരിസര ശുചിത്വം മാലിന്യ നിര്‍മാര്‍ജ്ജനത്തിലൂടെ’ എന്ന വിഷയം ആസ്പദമാക്കിയുള്ള വിവിധ പ്രോജക്ടുകള്‍ തെരഞ്ഞെടുത്ത് അദ്ധ്യാപകരുടെ മേല്‍നോട്ട ത്തില്‍ പഠന പ്രവര്‍ത്തന ങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

ഈ പ്രോജക്ടുകളുടെ നിരന്തരമായ വിലയിരുത്തലും അവലോകനവും പ്രമുഖ ശാസ്ത്രകാരന്മാരുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും നേതൃത്വ ത്തില്‍ നടന്നിരുന്നു. ഈ പ്രോജക്ട് പ്രവര്‍ത്തന ങ്ങളുടെ റിപ്പോര്‍ട്ട് അവതരണവും ഓപ്പണ്‍ ഡിഫന്‍സുമാണ് 23-നു നടക്കുക.

ഗള്‍ഫു മേഖലയില്‍ ഇദംപ്രഥമ മായാണ് ശാസ്ത്ര ഉത്സവ ത്തിന്റെ സമാപനം നടക്കുന്നതെന്ന് ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രസിഡന്റ് ഡോ. കെ. പി. ഉണ്ണികൃഷ്ണന്‍, ഡയറക്ടര്‍ മനോജ് കുമാര്‍ എന്നിവര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

4 of 7345»|

« Previous Page« Previous « സൗദി കിരീടാവകാശി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍
Next »Next Page » യാത്രാ ദുരിതം അവസാനിപ്പിക്കാന്‍ ‘ഓപ്പണ്‍ സ്കൈ’ വേണം »



  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine