ശൈഖ് ജാബിര്‍ കുവൈത്ത് പ്രധാനമന്ത്രി യായി വീണ്ടും നിയമിതനായി

February 8th, 2012

kuwait-prime-minister-sheikh-jaber-al-mubarak-ePathram
കുവൈത്ത് : ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബ കുവൈത്ത് പ്രധാന മന്ത്രിയായി വീണ്ടും നിയമിത നായി. പുതിയ മന്ത്രി സഭ രൂപീകരി ക്കാന്‍ അമീര്‍ ശൈഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബഹ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പു കഴിഞ്ഞ പശ്ചാത്തല ത്തില്‍ ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ സബയുടെ നേതൃത്വ ത്തിലുള്ള മന്ത്രി സഭ രാജി വെച്ചിരുന്നു. രാജി സ്വീകരിച്ചതിനു ശേഷമാണ് അമീര്‍ ശൈഖ് ജാബിറി നോട് വീണ്ടും പ്രധാനമന്ത്രി പദം അലങ്കരിക്കാന്‍ ആവശ്യ പ്പെട്ടിരിക്കുന്നത്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

യാത്രയയപ്പ് നല്‍കി

February 6th, 2012

kuwait-team-sent-off-ebrahim-kutty-ePathram
കുവൈത്ത് സിറ്റി : 35 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന സി ഐ സി സബ്ഹാനിലെ ഇബ്രാഹിം കുട്ടി കൊയിലാണ്ടിക്ക് സി ഐ സി വര്‍ക്കേഴ്‌സ് ഫോറം യാത്രയയപ്പ് നല്കി. അബ്ബാസിയ യില്‍ നടന്ന ചടങ്ങില്‍ ഫിലിപ്പ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കേഴ്‌സ് ഫോറ ത്തിന്റെ ഉപഹാരം യോഹന്നാന്‍ ചിറ്റേലില്‍ ഇബ്രാഹിം കുട്ടിക്കു സമ്മാനിച്ചു. വില്‍സണ്‍ ജോസഫ്, ജോര്‍ജ്ജ് സക്കറിയ, പ്രകാശ് അടൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫിലിപ്പ് തോമസ് സ്വാഗതവും, ചാണ്ടി ചിങ്ങവനം നന്ദിയും പറഞ്ഞു.

-അയച്ചു തന്നത് : യു. അബ്ദുല്‍ കലാം, കുവൈത്ത്‌.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുവൈത്ത് പ്രധാനമന്ത്രി രാജിവെച്ചു

February 6th, 2012

kuwait-prime-minister-sheikh-jaber-al-mubarak-ePathram
കുവൈത്ത് : പുതിയ മന്ത്രി സഭാ രൂപീകരണ ത്തിന്റെ മുന്നോടി യായി പ്രധാന മന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബ യുടെ നേതൃത്വ ത്തിലുള്ള കുവൈത്ത് മന്ത്രിസഭ രാജി വെച്ചു. അമീര്‍ ശൈഖ് സബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബ യുടെ കൊട്ടാര ത്തില്‍ എത്തിയാണ് പ്രധാനമന്ത്രി രാജി അമീറിന് കൈമാറിയത്.

മുന്‍ പ്രധാനമന്ത്രി ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹ്മദ് അല്‍ സബ പാര്‍ലമെന്‍റില്‍ പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ച കുറ്റാരോപണത്തെ ത്തുടര്‍ന്ന് രാജി വെക്കുക യായിരുന്നു. മന്ത്രിസഭ പിരിച്ചു വിട്ട ശേഷം 2011 നവംബര്‍ 30ന് അമീര്‍ ശൈഖ് സബ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബ പുതിയ പ്രധാന മന്ത്രി യായി അന്നത്തെ ഉപ പ്രധാന മന്ത്രിയും പ്രതിരോധ വകുപ്പ് മന്ത്രി യുമായ ഷേഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹാമദ് അല്‍ സബയെ നിയമിക്കുക യായിരുന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കുവൈറ്റില്‍ പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പ് വിജയം

February 4th, 2012

kuwait-city-epathram

കുവൈറ്റ്‌ : കുവൈറ്റ്‌ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക കക്ഷികള്‍ നയിക്കുന്ന പ്രതിപക്ഷത്തിന് വിജയം. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിച്ചത്. ഏറെ നാളായി തുടര്‍ന്നു വരുന്ന രാഷ്ട്രീയ അസ്വസ്ഥതകളെ തുടര്‍ന്ന് ഡിസംബറിലാണ് കുവൈറ്റ്‌ ഭരണാധികാരി ഷെയ്ഖ്‌ സബാ അല അഹമദ്‌ അല്‍ സബ കുവൈറ്റില്‍ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. എന്നാല്‍ തെരഞ്ഞെടുപ്പ്‌ വിജയം ഇസ്ലാമിക കക്ഷികളെ ഭരണഘടനാ പരിഷ്കരണങ്ങള്‍ക്ക് പ്രേരിപ്പിക്കും എന്ന് സൂചനയുണ്ട്. ഇത് കുവൈറ്റിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതല്‍ കലുഷമാക്കും എന്നും രാഷ്ട്രീയ നിരീക്ഷകര്‍ ഭയപ്പെടുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കുവൈത്തില്‍ അതി ശൈത്യം

January 23rd, 2012

kuwait-epathram

കുവൈത്ത്: അതി ശൈത്യത്തിന്റെ പിടിയിലായ കുവൈത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. രാജ്യം സമീപകാലത്തെങ്ങും അനുഭവിക്കാത്തത്ര അതി ശൈത്യത്തിന്റെ പിടിയിലായതോടെ ജന ജീവിതം ദുസ്സഹമാക്കി യിരിക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങളായ സാന്‍മിയില്‍ മൈനസ്  3 ഡിഗ്രിയും അബ്ദലയില്‍ മൈനസ് 2 ഡിഗ്രിയും വിമാനത്താവളത്തിലും മറ്റ് പ്രദേശങ്ങളിലും പൂജ്യം ഡിഗ്രി രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച അനുഭവപ്പെട്ട ശക്തമായ ശീതക്കാറ്റും ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ശീതക്കാറ്റ് അതോടൊപ്പം ഉണ്ടായ പൊടിക്കാറ്റും ജനജീവിതത്തെ തടസ്സപ്പെടുത്തി. കടുത്ത തണുപ്പ് വരും ദിവസങ്ങളില്‍ തുടരുമെന്നതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേകിച്ചും കുട്ടികളുമായി പുറത്ത് പോകുന്ന കുടുംബങ്ങള്‍ അതിജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സൈബീരിയന്‍ കാറ്റ് അതിശക്തമായി ആഞ്ഞടിക്കുന്നതിന്റെ ഫലമായിട്ടാണ് ഗള്‍ഫ് മേഖലയിലുടനീളം കടുത്ത ശൈത്യം അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

6 of 1256710»|

« Previous Page« Previous « അല്‍ഐന്‍ ബ്ലൂസ്റ്റാര്‍ കലാ സാഹിത്യ മേള
Next »Next Page » ബഹ്റൈനില്‍ പുക ശ്വസിച്ച് നാല് മലയാളികള്‍ മരിച്ചു »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine