കേരയുടെ ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷം

January 21st, 2012

kera-new-year-programme-ePathram
കുവൈത്ത് : കുവൈത്ത് എറണാകുളം റെസിഡന്റ്‌സ് അസോസിയേഷ (കേര) ന്റെ ഫഹാഫില്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷ പരിപാടി ‘വിന്റെര്‍ഫെസ്റ്റ്’ വര്‍ണാഭമായ വിവിധ കലാ സാംസ്‌കാരിക പരിപാടി കളോടെ ‘മംഗഫ്’ ഓഡിറ്റോറിയ ത്തില്‍ നടന്നു. അഹ്മദി സെന്റ് തോമസ് പാരിഷ് ചര്‍ച്ചിലെ റവ. ഫാ. അബ്രഹാം പി.ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്തു.സത്താര്‍ കുന്നില്‍ മുഖ്യ പ്രഭാഷണം നടത്തി. സി. ദിനചന്ദ്രന്‍ ക്രിസ്മസ് – ന്യൂ ഇയര്‍ സന്ദേശം നല്‍കി. തെരേസ ആന്റണി, മഹിളാ വേദി കണ്‍വീനര്‍ ശബ്‌നം സിയാദ്, അനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്നു കേരയുടെ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടി കള്‍ക്കു കലാ വിഭാഗം കണ്‍വീനര്‍ ബോബി പോള്‍ നേതൃത്വം നല്‍കി. ഡെന്നീസ് ജോണ്‍ അവതരിപ്പിച്ച സംഗീത പരിപാടി യില്‍ നാസര്‍ , മനു, ലിജി, ലെയ്‌സ ജോര്‍ജ്, ട്രീസ, റീന റോയ് എന്നിവരും പങ്കെടുത്തു.

kera-new-year-winter-fest-ePathram
കേരയുടെ കുടുംബ ത്തിലെ കുട്ടികള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന നൃത്ത നൃത്യങ്ങളും അരങ്ങ് കൊഴുപ്പിച്ചു. കുമാരി ശ്രേയ ബെന്നി അവതാരക ആയിരുന്നു. സുനില്‍ മേനോന്‍ അവതരിപ്പിച്ച ക്വിസ് മത്സരം സദസ്സിനു ഹരമായി. സുനില്‍ സണ്ണി നേതൃത്വം കൊടുത്ത ക്രിസ്മസ് കരോള്‍ തിരുപിറവി യുടെ ആഘോഷം ഉണര്‍ത്തുന്നതായി. ബോബി സംവിധാനം ചെയ്ത ‘സൈലന്റ് നൈറ്റ്’ എന്ന സ്‌കിറ്റും പരിപാടി യില്‍ ദൃശ്യവിരുന്നായി. പരിപാടി യുടെ മുന്നോടി യായി നടന്ന ഉദ്ഘാടന സമ്മേളന ത്തില്‍ ജന. കണ്‍വീനര്‍ ജോമി അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബൈര്‍ അലമന സ്വാഗതവും ബോബി നന്ദിയും പറഞ്ഞു. പ്രതാപന്‍ , ബിജു. എസ്. പി, സോമന്‍ , മനോജ്, ഹരീഷ് തൃപ്പൂണിത്തുറ, സൈനുദ്ദീന്‍ , അനൂപ്, രജനി അനില്‍ , മുജീബ്, നൂര്‍ജഹാന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കതിര്‍മണികള്‍ അബ്ബാസ്സിയയില്‍

December 22nd, 2011

logo-kera-kuwait-ePathram
കുവൈറ്റ് സിറ്റി : കുവൈറ്റിലെ മതേതര മലയാളി കൂട്ടായ്മ യായ കേരള അസോസിയേഷന്‍ സംഘടി പ്പിക്കുന്ന നാടന്‍പാട്ടു മത്സരം ‘കതിര്‍മണികള്‍’ ഫെബ്രുവരി രണ്ടാം വാരം അബ്ബാസ്സിയ യില്‍ അര ങ്ങേറും. മത്സര ത്തില്‍ കുവൈറ്റിലെ പ്രമുഖ കലാ സംഘങ്ങള്‍ പങ്കെടുക്കും എന്നു ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പാശ്ചാത്യത യുടെ കൈ പിടിച്ച് വളര്‍ന്ന ആധുനിക ഉപഭോഗ സംസ്‌കാര ത്തിന്‍റെ നീരാളി പിടുത്ത ത്തില്‍ ഞെരിഞ്ഞമരുക യാണ് മലയാളി യുടെ തനതായ സംസ്‌കൃതി. തലമുറ കളിലൂടെ കൈമാറി നമ്മളിലേക്ക് എത്തിയ മലയാള ത്തിന്‍റെ കാര്‍ഷിക സംസ്‌കൃതി അന്യം നിന്നു പോകാതെ കാത്തു നിര്‍ത്തേണ്ടത് സാംസ്‌കാരിക പ്രവര്‍ത്ത നത്തിന്‍റെ ഭാഗം തന്നെ യാണെന്ന് കേരള അസോസിയേഷന്‍ തിരിച്ചറിയുന്നു.

പുഴകള്‍ വറ്റി വരളുന്ന, പുഞ്ചപ്പാടങ്ങള്‍ കോണ്‍ക്രീറ്റു മന്ദിര ങ്ങള്‍ വിഴുങ്ങുന്ന പുതിയ ലോകത്ത് നാം അധിവസിക്കു മ്പോള്‍, കലപ്പയും കതിര്‍മണി യുമൊക്കെ ഓര്‍മ്മ കളി ലേക്ക് വഴി മാറുന്നു. അതോ ടൊപ്പം ഇവയ്‌ക്കെല്ലാം അനുബന്ധ മായി നില നിന്നിരുന്ന മണ്ണിന്‍റെ മണമുള്ള കലാരൂപങ്ങള്‍ പുതിയ തലമുറ യ്ക്ക് അന്യമാകുന്നു. അത്തര മൊരു സാഹചര്യ ത്തില്‍ പ്രവാസി സമൂഹത്തി നിടയില്‍ മലയാള സംസ്‌കാരത്തിന്‍റെ ഭാഗമായ ഇത്തരം നാടന്‍കല കളെ നിലനിര്‍ത്തു കയും പ്രോത്സാഹിപ്പി ക്കുകയും ചെയ്യുക എന്ന സാമൂഹ്യ ഉത്തരവാദിത്ത മാണ് ‘കതിര്‍മണികള്‍’ നാടന്‍പാട്ട് മത്സര ത്തിലൂടെ കേരള അസോസിയേഷന്‍ ലക്ഷ്യമിടുന്നത് എന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പത്ര കുറിപ്പില്‍ പറഞ്ഞു.

മത്സര ത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കലാ സംഘങ്ങള്‍ ജനുവരി 10 നു മുമ്പായി 60 65 60 83, 971 22 134, 66 38 30 73 എന്നീ നമ്പറുകളില്‍ ബന്ധപെടണം. ഈ മെയില്‍ വിലാസം: uakalam at gmail dot com

-അയച്ചു തന്നത് : അബ്ദുള്‍ കലാം, കുവൈറ്റ്‌.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍ : കേര ഒപ്പു ശേഖരണം തുടങ്ങി

December 7th, 2011

kera-kuwait-save-mullaperiyar-ePathramകുവൈത്ത് സിറ്റി : മുല്ലപ്പെരിയാര്‍ വിഷയ ത്തില്‍ ജീവനും സ്വത്തിനും സുരക്ഷ ആവശ്യപ്പെട്ടു കൊണ്ട് കുവൈത്ത് എറണാകുളം റെസിഡന്‍റ്സ് അസ്സോസിയേഷന്‍ ഒപ്പു ശേഖരണം ആരംഭിച്ചു.

എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ല കളിലെ 35 ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തിനും വന്‍ ഭീഷണി യായി മാറിയ മുല്ലപ്പെരിയാര്‍ ഡാം വിഷയ ത്തില്‍ സത്വര സുരക്ഷാ നടപടി കളുമായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക, ഡാമിലെ ജലനിരപ്പ് താഴ്ത്തുക, യുദ്ധ കാലാടി സ്ഥാന ത്തില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുക, ഡാമിന്‍റെ നിയന്ത്രണാ വകാശം കേരള സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുക, ഇരു സംസ്ഥാന ങ്ങളും തമ്മിലുള്ള ബന്ധം ശക്തി പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള ഒപ്പ് ശേഖരണ മാണ് ആരംഭിച്ചിരിക്കു ന്നതെന്ന് കേര ഭാരവാഹികള്‍ അറിയിച്ചു.

കുവൈത്തിലെ പ്രവാസി സമൂഹ ത്തിന്‍റെ പതിനായിര ത്തില്‍ പരം ഒപ്പുകള്‍ ശേഖരിച്ച മെമ്മോറാണ്ടം രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, കേന്ദ്ര ജലവിഭവ മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് അയച്ചു കൊടുക്കുന്നതിനാണ് കേരയുടെ ഭാരവാഹികള്‍ തീരുമാനി ച്ചിരിക്കുന്നത്

ദുര്‍ബ്ബലമായ ഡാം പ്രദേശത്ത് തുടരെ ഉണ്ടായി കൊണ്ടിരിക്കുന്ന ഭൂചലന ങ്ങളില്‍ ഭയാശങ്കയില്‍ കഴിയുന്ന ജനങ്ങളുടെ സുരക്ഷയ്ക്കും മനുഷ്യ നിര്‍മ്മിതമാകുന്ന ഒരു മഹാദുരന്തം ഒഴിവാക്കു ന്നതിനുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും, നീതി പീഠ ങ്ങളും,മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാന ങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതായ അവസ്ഥയാണ് ഇതെന്നും, അതിനു വേണ്ടിയുള്ള ഒപ്പുശേഖരണ ത്തിനു വളരെ ആവേശകരമായ പ്രതികരണ മാണ് കുവൈത്തിലെ പ്രവാസി സമൂഹത്തില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നും സെക്രട്ടറി ജോമി അഗസ്റ്റിനും ജനറല്‍ കണ്‍വീനര്‍ സുബൈര്‍ അലമനയും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

കേര ഓണോത്സവം 2011

October 26th, 2011

കുവൈത്ത് : കുവൈത്തിലെ എറണാകുളം നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘കേര’ യുടെ ‘ഓണോത്സവം 2011’ നിറപ്പകിട്ടാര്‍ന്ന കലാ – സാംസ്‌കാരിക പരിപാടി കളോടെ ആഘോഷിച്ചു.

അബ്ബാസിയ പ്രവാസി ഓഡിറ്റോറിയ ത്തില്‍ അരങ്ങേറിയ പരിപാടികള്‍ ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്യാമള ദിവാകരന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

തുമ്പയും തുളസിയും ചെത്തിയും ചേര്‍ത്ത് മഹിളാ വേദി ഒരുക്കിയ പൂക്കളവും ചെണ്ട, വാദ്യ താള മേള താലപ്പൊലി കളോടു കൂടിയ മാവേലി വരവേല്‍പ്പും പരിപാടി കള്‍ക്ക് മോടി കൂട്ടി. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുവൈത്തില്‍ വയലാര്‍ അനുസ്മരണം

October 24th, 2011

കുവൈത്ത് സിറ്റി : മലയാളത്തിന്‍റെ പ്രിയകവി വയലാര്‍ രാമവര്‍മ്മ യുടെ അനുസ്മരണാര്‍ത്ഥം കേരള അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ‘ഈ മനോഹര തീരത്ത്’ എന്ന പരിപാടി നവംബര്‍ 3 വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ കുവൈറ്റ്‌ അബ്ബാസിയ റിഥം ഹാളില്‍ അരങ്ങേറും.

ജൂനിയര്‍, സീനിയര്‍ വിഭാഗ ങ്ങളില്‍ വയലാര്‍ കവിതാ പാരായണ മത്സരങ്ങള്‍ നടക്കും. മത്സര ങ്ങളില്‍ പങ്കെടുക്കുന്ന തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സെക്രട്ടറി ഷാജി രഘുവരന്‍ അറിയിച്ചു.

മത്സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 66 38 30 79, 99 33 02 67 എന്നീ നമ്പറു കളില്‍ ബന്ധ പ്പെടുക. uakalam at gmail dot com എന്ന ഇ – മെയില്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഈ മാസം 31 വരെ യാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

7 of 1267810»|

« Previous Page« Previous « സാംസ്കാരിക നേതൃത്വവും രാഷ്ട്രീയ നേതൃത്വവും കൈകോര്‍ത്തു പ്രവര്‍ത്തിക്കണം : ബെന്യാമിന്‍
Next »Next Page » മുല്ലനേഴിയുടെ നിര്യാണത്തില്‍ അനുശോചിച്ചു »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine