
കുവൈറ്റ് : സ്വാതന്ത്ര്യ ത്തിന്‍റെ അറുപത്തി അഞ്ചാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് കുവൈറ്റ് എറണാകുളം റെസിഡന്‍സ് അസോസിയേഷന്‍ (കേര) സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി കള്‍ അബ്ബാസിയ യില്‍ നടന്നു.
ജനറല്‍ കണ്‍വീനര്‍ പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍. ബി. പ്രതാപ്, അനില്‍ കുമാര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസ സമൂഹ ങ്ങളിലെ ഇളം തലമുറ കളിലേക്ക് നാടിന്‍റെ സ്വാതന്ത്ര്യത്തെ ക്കുറിച്ചും അത് കടന്നു വന്ന വഴികളെ ക്കുറിച്ചും അവബോധം ഉണ്ടാക്കുക യാണ് ഇങ്ങിനെ യുള്ള പരിപാടികള്‍ സംഘടി പ്പിക്കുക വഴി സംഘടന ലക്ഷ്യമിടുന്ന തെന്നു അദ്ധ്യക്ഷന്‍ പറഞ്ഞു.
കേര യുടെ പ്രവര്‍ത്ത കരും കുടുംബാംഗ ങ്ങളും ദേശഭക്തി ഗാന ങ്ങളും അവതരിപ്പിച്ചു. ഹരീഷ് തൃപ്പൂണിത്തുറ സ്വാഗതവും സെബാസ്റ്റ്യന്‍ കണ്ണോത്ത് നന്ദിയും പറഞ്ഞു.







കുവൈറ്റ് : ആത്മീയ ചൂഷണങ്ങള്‍ക്ക് എതിരെ എന്ന കാമ്പെയിന്റെ ഭാഗമായി ജൂലൈ 1 വെള്ളിയാഴ്ച മഗ് രിബ് നമസ്കാരാനന്തരം ഫഹാഹീലില് പൊതു പ്രഭാഷണം സംഘടിപ്പിക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഫഹാഹീല്‍ ഗള്ഫ് മാര്ട്ടിന് പിന്‍വശത്തുള്ള മസ്ജിദുല്‍ മസീദ് ഹിലാല്‍ അല്‍ ഉതൈബിയില്‍ (പാക്കിസ്ഥാനി പള്ളി) വെച്ച് നടക്കുന്ന പരിപാടിയില്‍ ‘സ്വഹാബികളുടെ ജീവിതത്തിലൂടെ’ എന്ന വിഷയം യുവ പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി അവതരിപ്പിക്കും. 

























